Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി കൊല്ലംകാരൻ മുഹമ്മദ് അനസിന് വെള്ളി; 400 മീറ്ററിലെ മിന്നും പ്രകടനത്തിൽ കൈയടിച്ച് മലയാളികൾ; 18ാം വയസ്സിൽ വനിത വിഭാഗം 400 മീറ്റർ വെള്ളിത്തിളക്കത്തോടെ ഇരട്ടിമധുരവുമായി ഹിമ ദാസും; പിവി സിന്ധുവും സൈന നെഹ്വാളും ഇരട്ടമെഡൽ ഉറപ്പിച്ച് ബാഡ്മിന്റൺ സെമിയിൽ; ഏഴ് സ്വർണമടക്കം 36 മെഡലുകളുമായി ഇന്ത്യ 9ാം സ്ഥാനത്ത്; ശ്രീശങ്കറിന് മെഡൽ നഷ്ടപ്പെട്ടത് നിർഭാഗ്യവശാൽ

ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി കൊല്ലംകാരൻ മുഹമ്മദ് അനസിന് വെള്ളി; 400 മീറ്ററിലെ മിന്നും പ്രകടനത്തിൽ കൈയടിച്ച് മലയാളികൾ; 18ാം വയസ്സിൽ വനിത വിഭാഗം 400 മീറ്റർ വെള്ളിത്തിളക്കത്തോടെ ഇരട്ടിമധുരവുമായി ഹിമ ദാസും; പിവി സിന്ധുവും സൈന നെഹ്വാളും ഇരട്ടമെഡൽ ഉറപ്പിച്ച് ബാഡ്മിന്റൺ സെമിയിൽ; ഏഴ് സ്വർണമടക്കം 36 മെഡലുകളുമായി ഇന്ത്യ 9ാം സ്ഥാനത്ത്; ശ്രീശങ്കറിന് മെഡൽ നഷ്ടപ്പെട്ടത് നിർഭാഗ്യവശാൽ

സ്പോർട്സ് ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് 400 മീറ്ററിൽ മലയാളി താരം മുഹമ്മദ് അനസിന് വെള്ളി. ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് പുരുഷ വിഭാഗത്തിൽ ഇന്ത്യക്ക് വെള്ളി ലഭിക്കുന്നത്.ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് വീണ്ടും വെള്ളിത്തിളക്കം സമ്മാനിച്ച് പുരുഷവിഭാഗത്തിൽ മലയാളി താരം മുഹമ്മദ് അനസും വനിതകളിൽ പതിനെട്ടുകാരി ഹിമ ദാസും. 400 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയാണ് ഇവർ രാജ്യത്തിന്റെ അഭിമാന താരങ്ങളായത്.

400 മീറ്റർ 50.79 സെക്കൻഡിൽ പൂർത്തിയാക്കിയാണ് ഹിമയുടെ മെഡൽ നേട്ടം. അതേസമയം, 45.69 സെക്കൻഡിൽ ഓടിയെത്തിയാണ് അനസ് രണ്ടാം സ്ഥാനം സ്വന്തമാക്കിയത്. ഇതേ ഇനത്തിൽ മൽസരിച്ച മറ്റൊരു ഇന്ത്യ താരം ആരോക്യ രാജീവ് 45.84 സെക്കൻഡിൽ ഓടിയെത്തി നാലാമതായി. വനിതാ വിഭാഗത്തിൽ ഹിമയ്‌ക്കൊപ്പം ഓടിയ മറ്റൊരു ഇന്ത്യൻ താരം നിർമല ഷിയറനും 52.96 സെക്കൻഡിൽ മൽസരം പൂർത്തിയാക്കി നാലാമതായി. ഇതോടെ, ഏഴു സ്വർണവും ഒൻപതു വെള്ളിയും 17 വെങ്കലവും ഉൾപ്പെടെ ജക്കാർത്തയിൽ ഇന്ത്യയ്ക്ക് 33 മെഡലുകളായി.

വനിതാ വിഭാഗം 400 മീറ്റർ ഹർഡിൽസിൽ ജൗന മുർമുർ, മലയാളി താരം അനു രാഘവൻ എന്നിവർ ഫൈനലിന് യോഗ്യത നേടി. തിങ്കളാഴ്ചയാണ് ഫൈനൽ. സൈന നേവാളിന് പിന്നാലെ പി.വി സിന്ധുവും ഏഷ്യൻ ഗെയിംസ് വനിതാ സിംഗിൾസ് ബാഡ്മിന്റൺ സെമിഫൈനലിൽ. ഒളിമ്പിക്‌സിലും ലോക ചാമ്പ്യൻഷിപ്പിലും വെള്ളി നേടിയ സിന്ധു ലോക 11-ാം റാങ്കുകാരി തായ്‌ലൻഡിന്റെ നിച്ചോൺ ജിന്ദാപോളിനെയാണ് പരാജയപ്പെടുത്തിയത്. നേരത്തെ തായ്‌ലൻഡുകാരിയും ലോക നാലാം റാങ്കുകാരിയുമായ രചനോക് ഇന്തനോണിനെ പരാജയപ്പെടുത്തി സൈനയും സെമിയിലെത്തിയിരുന്നു. ഇതോടെ ബാഡ്മിന്റണിൽ ഇന്ത്യ രണ്ട് മെഡലുറപ്പിച്ചു.

മൂന്നു ഗെയിം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് സിന്ധു വിജയിച്ചത്. ആദ്യ ഗെയിം 21-11ന് സിന്ധു നേടി. എന്നാൽ രണ്ടാം ഗെയിമിൽ തിരിച്ചുവന്ന തായ്‌ലൻഡ് താരം 21-16ന് ഗെയിം വിജയിച്ച് മത്സരം നിർണായകമായ മൂന്നാം ഗെയിമിലെത്തിച്ചു. എന്നാൽ 22 മിനിറ്റിനുള്ളിൽ 21-14ന് മൂന്നാം ഗെയിമും സെമി ടിക്കറ്റും സിന്ധു നേടിയെടുത്തു.

യമാഗുച്ചി അകാനെയും ചെൻ യുഫേയും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാകും സിന്ധു സെമിയിൽ നേരിടുക. ലോക ഒന്നാം റാങ്കുകാരി ചൈനീസ് തായ്‌പെയിയുടെ തായ് സ്യൂയിങ്ങാണ് സൈനയുടെ എതിരാളി. ഇന്ത്യൻ താരങ്ങൾ സെമിയിൽ വിജയിച്ചാൽ സൈനയും സിന്ധുവും തമ്മിലുള്ള ഫൈനലിനാണ് ഏഷ്യൻ ഗെയിംസ് വേദിയാകുക.

ശ്രീശങ്കറിന് മെഡൽ നഷ്ടപ്പെട്ടത് നിർഭാഗ്യവശാൽ

ഇന്ന് മുഹമ്മദ് അനസിന്റെ വെള്ളിക്ക പിന്നാലെ ഇന്ത്യൻ പതാകയേന്തി മറ്റൊരു മലയാളി കൂടി ഒരു വെങ്കലമെഡലെങ്കിലും ഉറപ്പായും അണിയേണ്ടതായിരുന്നു. എന്നാൽ നിർഭാഗ്യമാണ് ലോങ്ജംപ് താരം ശ്രീശങ്കർ എന്ന 18കാരന് മെഡൽ നഷ്ടമാക്കിയത്. ആറാം സ്ഥാനത്താണ് ഫൈനലിൽ ശ്രീശങ്കർ ഫിനിഷ് ചെയ്തത്. അവസാന രണ്ട ജംപുകൾ ഫൗളായതാണ് മലയാളി താരത്തിന് വിനയായയി മാറിയത്. ഈ ചാട്ടങ്ങൾ ഫൗൾ ആയിരുന്നില്ലെങ്കിൽ ഉറപ്പായും മെഡൽ നേടിയവരുടെ പട്ടികയിൽ ശ്രീശങ്കറും ഉണ്ടാകുമായിരുന്നു. എന്നാൽ പരിക്കിന്റെ പിടിയിൽ നിന്നും മുക്തനായി വരുന്ന താരം ഫൈനൽ വരെ എത്തിയത് തന്നെ വലിയ നേട്ടമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP