Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന് ധ്യാൻചന്ദ് പുരസ്‌കാരം; കേരളത്തിന്റെ ഏക ഒളിമ്പിക് മെഡൽ ജേതാവ് കണ്ണൂർ സ്വദേശിയായ ഹോക്കി താരത്തിനെ പുരസ്‌കാരം തേടിയെത്തിയത് 71ാംവയസിൽ; 1972ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾകീപ്പറിന് ഇത് അർഹിച്ച പുരസ്‌കാരം

ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന് ധ്യാൻചന്ദ് പുരസ്‌കാരം; കേരളത്തിന്റെ ഏക ഒളിമ്പിക് മെഡൽ ജേതാവ് കണ്ണൂർ സ്വദേശിയായ ഹോക്കി താരത്തിനെ പുരസ്‌കാരം തേടിയെത്തിയത് 71ാംവയസിൽ; 1972ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ മലയാളി ഗോൾകീപ്പറിന് ഇത് അർഹിച്ച പുരസ്‌കാരം

മറുനാടൻ ഡെസ്‌ക്‌

കേരളത്തിന്റെ ഏക ഒളിമ്പിക് മെഡൽ ജേതാവ് മാനുവൽ ഫ്രഡറിക്കിന് ധ്യാൻചന്ദ് പുരസ്‌കാരം. 21 അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യയുടെ ഗോൾ വലയം കാത്ത താരമാണ് മാനുവൽ ഫ്രെഡറിക്.1972-ൽ മ്യൂണിക്കിൽ നടന്ന ഒളിമ്പിക്‌സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെ ഗോൾകീപ്പറായിരുന്നു മാനുവൽ. ഹോക്കിയിൽ അന്നത്തെ ശക്തരായ ഗ്രേറ്റ് ബ്രിട്ടനെ 5-0 ത്തിനും ഓസ്ട്രേലിയയെ 3-1 നും തകർത്ത ഇന്ത്യൻ ടീമിന് പാക്കിസ്ഥാനു മുന്നിൽ 2-0 ന് കീഴടങ്ങേണ്ടി വന്നു. മൂന്നാംസ്ഥാനത്തിനുവേണ്ടി നടന്ന കളിയിൽ ഹോളണ്ടിനെ 2-1 ന് തോല്പിച്ചാണ് വെങ്കലം നേടിയത്.

ബാംഗ്ലൂർ ഡി.വൈ.എസ്.എസ് ഹോസ്റ്റൽ ടീമിന്റെയും ബോൾവിൻ സ്‌കൂളിന്റെയും ബിഷപ്പ് കോട്ടൺ സ്‌കൂളിന്റെയും പരിശീലകനായിരുന്നു. അന്നും തുടർന്നുമുള്ള ഒട്ടേറെ ദേശീയവും അന്തർദേശീയവുമായ മത്സരങ്ങളിൽ അതിശയിപ്പിക്കുന്ന പാടവം പ്രദർശിപ്പിച്ച ഇദ്ദേഹം ഇപ്പോൾ ഒളിമ്പിക്‌സ് വെങ്കലം നേടിയ ഹോക്കി ടീമിലെ എട്ടുപേർക്ക് അർജുന അവാർഡും രണ്ടുപേർക്ക് പത്മഭൂഷനും നല്കിയപ്പോഴും മാനുവലിനെ മറന്നിരുന്നു. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വൈകിവന്ന അർഹിച്ച പുരസ്‌കാരമാണിത്.

1947 ഒക്ടോബർ 20ന് കണ്ണൂരിലെ ബർണശ്ശേരിയിലാണ് മാനുവൽ ജനിച്ചത്. അച്ഛൻ ജോസഫ് ബോവറും അമ്മ സാറയും കോമൺവെൽത്ത് ഫാക്ടറിയിലെ തൊഴിലാളികളായിരുന്നു. കണ്ണൂരിലെ ബി.എംപി. യു.പി. സകൂളിനുവേണ്ടി ഫുട്‌ബോൾ കളിച്ചിരുന്ന മാനുവൽ 12-ാം വയസ്സിലാണ് ആദ്യമായി ഹോക്കി കളിക്കാൻ തുടങ്ങിയത്. 15-ാം വയസ്സിൽ ഇന്ത്യൻ ആർമിയിൽ ചേർന്ന മാനുവലിനെ മികച്ച ഹോക്കിതാരമാക്കി തീർത്തത് സർവീസസ് ക്യാമ്പിൽ വെച്ച് ലഭിച്ച പരിശീലനമാണ്. 1971-ൽ ഇന്ത്യൻ ഹോക്കിടീമിന്റെ ഗോൾകീപ്പറായി അരങ്ങേറി. തൊട്ടടുത്ത വർഷം(1972) നടന്ന മ്യൂണിക് ഒളിമ്പിക്‌സിൽ ഇന്ത്യയെ വെങ്കലമെഡൽ ജേതാക്കളാക്കുന്നതിൽ മാനുവലിന്റെ ഗോൾകീപ്പിങ് മികവ് നിർണായക പങ്കുവഹിച്ചു.

1973-ൽ പാക്കിസ്ഥാനിൽ നടന്ന മത്സരമാണൊന്ന്. ഫ്രെഡറിക്കിന്റെ മിന്നുന്ന പ്രകടനം കണ്ട പാക്കിസ്ഥാൻ പ്രസിഡന്റ് സിയാ ഉൾ ഹക്ക് കളിക്കുശേഷം അദ്ദേഹത്തിന്റെ തോളിൽത്തട്ടി പറഞ്ഞു, 'നിങ്ങളാണ് യഥാർഥ ഗോൾകീപ്പർ'. 1977-ൽ ലാഹോറിൽ നടന്ന ടെസ്റ്റിൽ കാണികൾ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കണ്ട ഒരു കാഴ്ചയുണ്ട്. പാക്കിസ്ഥാന്റെ പ്രതിരോധനിരയിലെ ഹനീഫ്ഖാന്റെ വെടിയുണ്ടപോലുള്ള ഒരു ഷോട്ട് തലകൊണ്ട് തട്ടിത്തെറിപ്പിച്ച് ഗോൾവല കാത്ത ഫ്രെഡറിക്കിന്റെ പ്രകടനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP