Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലെത്തിയത് 'ഇന്ത്യൻ ടീം' അല്ല; അങ്ങനെയൊരു ടീമിനെ തങ്ങൾ അയച്ചിട്ടില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയവും ദേശീയ കബഡി ഫെഡറേഷനും; കളിക്കാർക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം; ഗുരു നാനാക് ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ടൂർണ്ണമെന്റിന് ടീമിനെ വിട്ടത് പഞ്ചാബ് അസോസിയേഷൻ; പാക്കിസ്ഥാനിലെ കബഡി കളി വിവാദം ആളിക്കത്തുമ്പോൾ

കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലെത്തിയത് 'ഇന്ത്യൻ ടീം' അല്ല; അങ്ങനെയൊരു ടീമിനെ തങ്ങൾ അയച്ചിട്ടില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയവും ദേശീയ കബഡി ഫെഡറേഷനും; കളിക്കാർക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം; ഗുരു നാനാക് ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ടൂർണ്ണമെന്റിന് ടീമിനെ വിട്ടത് പഞ്ചാബ് അസോസിയേഷൻ; പാക്കിസ്ഥാനിലെ കബഡി കളി വിവാദം ആളിക്കത്തുമ്പോൾ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ലോക കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പാക്കിസ്ഥാനിലെത്തിയത് 'ഇന്ത്യൻ ടീം' അല്ല. അങ്ങനെയൊരു ടീമിനെ തങ്ങൾ അയച്ചിട്ടില്ലെന്ന് കേന്ദ്ര കായിക മന്ത്രാലയവും ദേശീയ കബഡി ഫെഡറേഷനും വ്യക്തമാക്കിയതോടെയാണ് വിവാദം തുടങ്ങിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിനിൽക്കുന്ന സാഹചര്യത്തിൽ ക്രിക്കറ്റ് കളിക്കുന്നത് പോലും വേണ്ടെന്ന് ഇന്ത്യ നിലപാട് എടുത്തിരുന്നു. ഇതിനിടെയാണ് പാക്കിസ്ഥാനിൽ കബഡി ടീം എത്തിയത്. ഒരു സംഘം കബഡി കളിക്കാൻ പോയത് കേന്ദ്രസർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്. തിങ്കളാഴ്ചയാണ് ലഹോറിൽ ലോകകബഡി ചാമ്പ്യൻഷിപ്പ് തുടങ്ങുന്നത്. ഇതിനായി ഇന്ത്യൻ കളിക്കാരുടെ സംഘം വാഗാ അതിർത്തിയിലൂടെയാണ് ശനിയാഴ്ച ലഹോറിലെത്തിയത്. എന്നാൽ ഒരു കായികതാരത്തിനും പാക്കിസ്ഥാനിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ അനുവാദം നൽകിയിട്ടില്ലെന്ന് കേന്ദ്രകായിക മന്ത്രാലയം അറിയിച്ചു.

തങ്ങളുടെ അറിവോടെയല്ല സംഘം ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതെന്നും കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കുമെന്നും അമെച്വർ കബഡി അസോസിയേഷൻ അഡ്‌മിനിസ്‌ട്രേറ്റർ എസ്‌പി. ഗാർഗ് പറഞ്ഞു. പാക്പഞ്ചാബിലെ കായികമന്ത്രി റായി തൈമൂർ ഖാൻ ഭട്ടിയും പാക് കബഡി ഫെഡറേഷനും ചേർന്നാണ് ഇന്ത്യൻ ടീമിനെ വരവേറ്റത്. പഞ്ചാബ് കബഡി അസോസിയേഷനാണ് ടീമിനെ വ്ിട്ടത്. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നില്ലെന്നും വ്യക്തികളെന്ന നിലയിലാണ് ഈ ടീമിലെ അംഗങ്ങൾ പങ്കെടുക്കുകയെന്നുമാണ് വിശദീകരണം.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ജർമനി, ഇറാൻ, അസർബെയ്ജാൻ, സിയറ ലിയോൺ, കെനിയ, കാനഡ എന്നീ രാജ്യങ്ങൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. ഗുരു നനാക് ദേവിന്റെ 550-ാം ജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് പാക് കബഡി ഫെഡറേഷൻ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. സർക്കിൾ സ്റ്റൈൽ കബഡിയാണ് കളിക്കേണ്ടത്. ഇത് ഇന്ത്യയിൽ പഞ്ചാബിൽ മാത്രമേ ഉള്ളൂ. അതുകൊണ്ടാണ് പാക് ക്ഷണം സ്വീകരിച്ച് കളിക്കാരെ അയച്ചതെന്ന് പഞ്ചാബ് കബഡി അസോസിഷേഷനും പറയുന്നു. ടൂർണ്ണമെന്റിലെ മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരും രാജ്യത്തെ പ്രതിനിധാനം ചെയ്യുന്ന തരത്തിൽ അല്ല കളിക്കുന്നതെന്നും പറഞ്ഞു.

കളിക്കാരുടെ ജേഴ്‌സിയിലും വസ്ത്രങ്ങളിലും ഇന്ത്യ എന്ന് എഴുതിയിട്ടുണ്ട്. ഈ വിവാദത്തോട് പഞ്ചാബ് എന്ന് എഴുതി അന്താരാഷ്ട്ര മത്സരത്തിൽ ആർക്കും കളിക്കാനാവില്ലെന്നാണ് പഞ്ചാബ് അസോസിയേഷന്റെ മറുപടി. പാക്കിസ്ഥാനിലെ കബഡിയിൽ രണ്ട് ഗ്രൂപ്പുകളുണ്ട്. അതിലൊരു കൂട്ടരാണ് വിവാദങ്ങൾ ഉണ്ടാക്കുന്നതെന്നും പഞ്ചാബ് കബഡി അസോസിയേഷൻ പറയുന്നു. ടീമിനെ പാക്കിസ്ഥാനിലേക്ക് അയച്ചതിൽ പങ്കില്ലെന്ന് പഞ്ചാബ് സർക്കാരും അറിയിച്ചിട്ടുണ്ട്. വിവാദത്തോട് പ്രതികരിക്കാൻ പാക്കിസ്ഥാൻ ഫെഡറേഷനും വിസമ്മതിച്ചു. ഇന്ത്യയുടെ അനുമതിയില്ലാതെ താരങ്ങൾ എങ്ങനെ അതിർത്തി കടന്ന് പാക്കിസ്ഥാനിലെത്തി എന്നാണ് അവർ ഉയർത്തുന്ന ചോദ്യം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP