Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണോയിയുടെ തോൽവിക്ക് ശ്രീകാന്ത് പകരം വീട്ടി; ഇന്തോനീഷ്യൻ ഓപ്പൺ കിരീടം ശ്രീകാന്തിന്; ഫൈനലിൽ കസുമാസ സാകിയെ തോൽപിച്ചു

പ്രണോയിയുടെ തോൽവിക്ക് ശ്രീകാന്ത് പകരം വീട്ടി; ഇന്തോനീഷ്യൻ ഓപ്പൺ കിരീടം ശ്രീകാന്തിന്; ഫൈനലിൽ കസുമാസ സാകിയെ തോൽപിച്ചു

ജക്കാർത്ത: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഇന്തൊനീഷ്യൻ ഓപ്പൺ ബാഡ്മിന്റൻ പുരുഷവിഭാഗം സിംഗിൾസ് കിരീടം നേടി. ഇന്നു നടന്ന ഫൈനലിൽ ജപ്പാൻ താരം കസുമാസ സാകിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്‌ത്തിയാണ് ഇന്തൊനീഷ്യൻ ഓപ്പണിൽ ശ്രീകാന്ത് ചരിത്രമെഴുതിയത് സ്‌കോർ(21-11,21-19). ഇന്തോനീഷ്യൻ ഓപ്പണിൽ ശ്രീകാന്തിന്റെ കന്നിക്കിരീടമാണിത്.2111, 2119. 2014 ചൈന ഓപ്പണും 2015 ഇന്ത്യ ഓപ്പണും ജയിച്ച ശ്രീകാന്തിന്റെ നാലാം സൂപ്പർ സീരീസ് ഫൈനലായിരുന്നു ഇത്. ഏപ്രിലിൽ സിംഗപ്പുർ ഓപ്പണിലും ശ്രീകാന്ത് ഫൈനലിലെത്തിയിരുന്നു.

ആദ്യ ഗെയിമിൽത്തന്നെ എതിരാളിക്കെതിരെ വ്യക്തമായ മേൽക്കൈ നേടിയ ശ്രീകാന്ത്, 21-11ന് സെറ്റ് കൈയിലൊതുക്കി. രണ്ടാം സെറ്റിൽ തിരിച്ചടിച്ച ജപ്പാൻ താരം 11-6ന് ലീഡ് നേടിയെങ്കിലും, 19-19ന് ഒപ്പമെത്തിയ ശ്രീകാന്ത് തകർപ്പൻ പ്രകടനത്തിലൂടെ സെറ്റും കിരീടവും സ്വന്തമാക്കുകയായിരുന്നു.

കൊറിയയുടെ ലോക ഒന്നാം നമ്പർ താരം സൺ വാൻ ഹോയെ തോൽപ്പിച്ചാണ് ശ്രീകാന്ത് കലാശക്കളിക്കു യോഗ്യത നേടിയത്. മലയാളിതാരം എച്ച്.എസ്. പ്രണോയിയെ ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ വീഴ്‌ത്തിയായിരുന്നു കസുമാസ സാകിയുടെ ഫൈനൽ പ്രവേശം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP