Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ത്യയുടെ കൗമാര താരത്തിന് മുന്നിൽ അടിതെറ്റി ലോകചാംപ്യൻ മാഗ്‌നസ് കാൾസൻ; കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഡി.ഗുകേഷ്; പ്രഗ്‌നാനന്ദയെയും മറികടന്നു ചരിത്ര നേട്ടത്തിൽ

ഇന്ത്യയുടെ കൗമാര താരത്തിന് മുന്നിൽ അടിതെറ്റി ലോകചാംപ്യൻ മാഗ്‌നസ് കാൾസൻ; കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഡി.ഗുകേഷ്; പ്രഗ്‌നാനന്ദയെയും മറികടന്നു ചരിത്ര നേട്ടത്തിൽ

സ്പോർട്സ് ഡെസ്ക്

ചെന്നൈ: ലോകചാംപ്യൻ മാഗ്‌നസ് കാൾസനെ അട്ടിമറിച്ച് ഇന്ത്യയുടെ കൗമാര താരം ഡി.ഗുകേഷ്. എയിംചെസ് റാപ്പിഡ് ഓൺലൈൻ ടൂർണമെന്റിന്റെ ഒൻപതാം റൗണ്ടിലാണ് കാൾസന് ഇന്ത്യൻ താരത്തിന് മുന്നിൽ അടിതെറ്റിയത്.

മാഗ്‌നസ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ജയത്തോടെ ഗുകേഷ് സ്വന്തമാക്കി.29 നീക്കങ്ങൾക്കൊടുവിലാണ് വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിന്റെ ത്രസിപ്പിക്കുന്ന ജയം.

16 വയസ്സും നാലു മാസവും 20 ദിവസവും പ്രായമുള്ള ഗുകേഷ് കാൾസനെ തോൽപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും ഇന്നത്തെ ജയത്തോടെ സ്വന്തമാക്കി.16 വയസ്സും 6 മാസവും പ്രായമുള്ളപ്പോൾ കാൾസനെ വീഴ്‌ത്തിയ ഇന്ത്യയുടെ ആർ പ്രഗ്‌നാനന്ദയുടെ റെക്കോർഡാണ് ഗുകേഷ് ഇന്നത്തെ ജയത്തോടെ മറികടന്നത്.

എളുപ്പത്തിൽ ജയിക്കാനുള്ള ശ്രമം നടത്തിയപ്പോൾ ഗുകേഷിന്റെ തന്ത്രം മനസിലാക്കാനായില്ലെന്നായിരുന്നു തോൽവിക്കുശേഷം മാഗ്‌നസ് കാൾസന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ഇന്ത്യൻ താരം 19കാരനായ അർജുൻ എരിഗിയാസിയോടും കാൾസൻ തോറ്റിരുന്നു.

മാഗ്‌നസ് കാൾസനെ തോൽപ്പിച്ചതിൽ സന്തോഷമുണ്ടെങ്കിലും മത്സരം പ്രതീക്ഷിച്ചത് പോലെ നന്നായില്ലെന്നായിരുന്നു ഗുകേഷിന്റെ പ്രതികരണം. കാൾസണുമായുള്ള മത്സരത്തിന് മുമ്പ് എന്തെങ്കിലും പ്രത്യേക തയ്യാറെടുപ്പുകളുണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഓരോ എതിരാളിക്കെതിരെയും എങ്ങനെ കളിക്കണമെന്നതിനെക്കുറിച്ച് കോച്ച് വിഷ്ണു പ്രസന്നയുമായി ചേർന്ന് പ്രത്യേക തന്ത്രം ആവിഷ്‌കരിച്ചുവെന്നും കാൾസണെതിരെയും അതുണ്ടായിരുന്നുവെന്നും ഗുകേഷ് പറഞ്ഞു.

ടൂർണമെന്റ് 12 റൗണ്ടുകൾ പിന്നിട്ടപ്പോൾ ഗുകേഷ് മൂന്നാം സ്ഥാനത്തും അർജുൻ നാലാം സ്ഥാനത്തും കാൾസൻ അഞ്ചാം സ്ഥാനത്തുമാണ്. കാൾസനെയും അർജുനെയും മുൻലോകചാംപ്യൻ വിശ്വനാഥൻ ആനന്ദ് അഭിനന്ദിച്ചു. കഴിഞ്ഞ മാസം അമേരിക്കയിലെ മിയാമിയിൽ നടന്ന എഫ് ടി എക്‌സ് ക്രിപ്‌റ്റോ കപ്പ് ഇന്റർനാഷണൽ ചെസ് ചാമ്പ്യൻഷിപ്പിലാണ് പ്രഗ്‌നാനന്ദ അവസാനം കാൾസണെ അട്ടിമറിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP