Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ഏഷ്യൻ ഗെയിംസിൽ ആ സ്വർണ്ണത്തിളക്കം ഇന്ത്യയ്ക്ക് നഷ്ടമായി; ചരിത്രത്തിൽ ആദ്യമായി പുരുഷ കബഡി മത്സരത്തിൽ ഇന്ത്യയ്ക്ക് വെങ്കലം; സെമിയിൽ അടിയറവ് പറയേണ്ടി വന്നത് ഇറാന്റെ മുന്നിൽ

ഏഷ്യൻ ഗെയിംസിൽ ആ സ്വർണ്ണത്തിളക്കം ഇന്ത്യയ്ക്ക് നഷ്ടമായി; ചരിത്രത്തിൽ ആദ്യമായി പുരുഷ കബഡി മത്സരത്തിൽ ഇന്ത്യയ്ക്ക് വെങ്കലം; സെമിയിൽ അടിയറവ് പറയേണ്ടി വന്നത് ഇറാന്റെ മുന്നിൽ

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് പുരുഷ കബഡി മത്സരത്തിൽ വെങ്കലം. സെമി ഫൈനൽ മത്സരത്തിൽ ഇറാന്റെ മുന്നിലാണ് ഇന്ത്യയ്ക്ക് അടയറവ് പറയേണ്ടി വന്നത്. ഏഴ് തവണ ഇന്ത്യയായിരുന്നു ചാമ്പ്യന്മാർ. 1990ലാണ് ഏഷ്യൻ ഗെയിംസിൽ കബഡി ഉൾപ്പെടുത്തുന്നത്. ഇതിന് ശേഷം ആദ്യമാണ് സ്വർണം നേടാതെ ഇന്ത്യ മടങ്ങുന്നത്. സ്‌കോർ: 18-27. അതേസമയം മിക്സ്ഡ് ഡബിൾസ് ബാഡ്മിന്റണിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു. പ്രണവ് ജെറി ചോപ്ര- സിക്കി റെഡ്ഡി സഖ്യവും പുറത്തായി.

അഞ്ചാം ദിനത്തിൽ പതിനഞ്ചുകാരനിലൂടെ ഇന്ത്യയ്ക്ക് വെള്ളിത്തിളക്കം സ്വന്തമായിരുന്നു. ഡബിൾ ട്രാപ്പ് ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഷാർദൂൽ വിഹാനാണ് വെള്ളി മെഡൽ നേടിയത്.ടെന്നീസ് വനിതാ സിംഗിൾസിൽ അങ്കിതാ റെയ്ന വെങ്കല മെഡൽ സ്വന്തമാക്കി. സ്‌കോർ: 4-6, 6-7. ടെന്നീസ് പുരുഷ ഡബിൾസ് ഇനത്തിൽ രോഹൻ ബൊപ്പണ്ണ- ദ്വിവിജ് സഖ്യം ഫൈനലിൽ പ്രവേശിച്ചു. ജപ്പാന്റെ യൂസുകി, ഷിമാബുകോറോ സഖ്യത്തെ 4-6, 6-3, 10-8 എന്ന സ്‌കോറിനാണ് പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം പതിനെട്ടായി.

Stories you may Like

ഏഷ്യൻ ഗെയിംസിന്റെ നാലാം ദിനത്തിൽ ഷൂട്ടിങ്ങിൽ ചരിത്ര നേട്ടവുമായി ഇന്ത്യൻ പെൺപുലി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ ഷൂട്ടിങ്ങിൽ രാഹി സർനോബത്താണ് സ്വർണം നേടിയത്. ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് രാഹി. ഷൂട്ടോഫലായിരുന്നു രാഹിയുടെ ചരിത്ര സുവർണ്ണനേട്ടം. ഷൂട്ടിങ് റേഞ്ചിൽ നിന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വർണ്ണമാണിത്. സൗരഭ് ചൗധരി നേരത്തെ 10 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയിരുന്നു.ഡബിൾ ട്രാപ് ഷൂട്ടിങ്ങിൽ വെള്ളിമെഡൽ നേടിയ ഷാർദുൽ വിഹാനെ കേന്ദ്ര കായികമന്ത്രി രാജ്യവർദ്ധൻ സിങ് റാത്തോഡ് അഭിനന്ദിച്ചു. രാജ്യത്തിന് അഭിമാനകരമായ നേട്ടമാണ് ഷാർദുൽ വെള്ളിമെഡലിലൂടെ നേടിയിരിക്കുന്നതെന്ന് അദേഹം പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP