Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രണോയ് ഹീറോയാടാ ഹീറോ; ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് ഫൈനലിൽ കടന്ന് ഇന്ത്യൻ ടീം; ഫൈനൽ പ്രവേശനം ഡെന്മാർക്കിനെ അട്ടിമറിച്ച്; സെമിയിൽ ഡെന്മാർക്കിനെ 3-2ന് തോൽപ്പിച്ചു; അഭിമാന നേട്ടമെന്ന് ഗോപിചന്ദ്

പ്രണോയ് ഹീറോയാടാ ഹീറോ;  ചരിത്രത്തിൽ ആദ്യമായി തോമസ് കപ്പ് ഫൈനലിൽ കടന്ന് ഇന്ത്യൻ ടീം; ഫൈനൽ പ്രവേശനം ഡെന്മാർക്കിനെ അട്ടിമറിച്ച്;  സെമിയിൽ ഡെന്മാർക്കിനെ 3-2ന് തോൽപ്പിച്ചു; അഭിമാന നേട്ടമെന്ന് ഗോപിചന്ദ്

സ്പോർട്സ് ഡെസ്ക്

ബാങ്കോക്ക്: ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ പുരുഷ ബാഡ്മിന്റൺ ടീം തോമസ് കപ്പ് ഫൈനലിൽ.ഡെന്മാർക്കിനെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. സെമിയിൽ മലേഷ്യക്കെതിരെ മലയാളി താരം എച്ച് എസ് പ്രണോയ് പുറത്തെടുത്ത പ്രകടനം ഡെന്മാർക്കിനേതിരേയും ആവർത്തിച്ചു. 2-2ൽ നിൽക്കെ അവസനം മത്സരം ജയിച്ച പ്രണോയ് ഇന്ത്യക്ക് ഫൈനൽ ബെർത്ത് സമ്മാനിച്ചു. ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ, വിക്റ്റർ അക്സൽസെനിനോട് തോറ്റു (1321, 1321).

എന്നാൽ ഡബിൾസിൽ ചിരാഗ്- റാങ്കിറെഡ്ഡി എന്നിവർ ജയിച്ചതോടെ മത്സരം 1-1 ആയി. അടുത്ത സിംഗിൾസ് കിഡാംബി ശ്രീകാന്ത് സ്വന്തമാക്കി. ആൻഡേഴ്സ് അന്റോൺസനെ 21-18, 12-21, 21-15നാണ് തോൽപ്പിച്ചത്. എന്നാൽ രണ്ടാം ഡബിൾസിൽ കപില- അർജുൻ സഖ്യം തോറ്റു. നിർണായകമായ അഞ്ചാം സെറ്റ് പ്രണോയ് ജയിച്ചതോടെ ഇന്ത്യ ഫൈനലിൽ. റസ്മസ് ജംകെയെ 13-21, 21-9, 21-12നാണ് പ്രണോയ് തോൽപ്പിച്ചത്.

ടീമിന്റെ നേട്ടത്തിൽ സന്തോഷമുണ്ടെന്ന് ദേശീയ പരിശീലകൻ പുല്ലേല ഗോപിചന്ദ് പറഞ്ഞു. ''ടീമംഗങ്ങൾ എല്ലാവരും മികവിനൊത്ത പ്രകടനം പുറത്തെടുത്തു. അവസാനം വരെ പൊരുതി. ടീം ആദ്യമായി ഫൈനിലെത്തിയതിന്റെ ആവേശം എനിക്കുമുണ്ട്. രാജ്യത്തെ ബാഡ്മിന്റൺ ഉണർവാവട്ടെ ഈ വിജയം. രാജ്യത്തിന് അഭിമാനിക്കാവുന്ന നേട്ടമാണ് ടീം സ്വന്തമാക്കിയത്.'' ഗോപിചന്ദ് പറഞ്ഞു.

2014ലും 2016ലും ഊബർ കപ്പിൽ ഇന്ത്യൻ വനിതാ ടീം വെങ്കലം നേടിയതാണ് ടീം ഇനത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച നേട്ടം. ഊബർ കപ്പിൽ പി വി സിന്ധുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ വനിതാ ടീം 0-3ന് തോറ്റ് പുറത്തായതിന് തൊട്ടുപിന്നാലെയാണ് പുരുഷ വിഭാഗത്തിൽ തോമസ് കപ്പിൽ ടീം ഇനത്തിൽ ഇന്ത്യയുടെ ചരിത്രനേട്ടം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP