Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹോക്കിയിൽ ഇന്ത്യ വീണ്ടും പാക്കിസ്ഥാനെ പറപ്പിച്ചു; ഇന്ത്യൻ വിജയം ഒന്നിനെതിരെ ആറു ഗോളിന്‌

ഹോക്കിയിൽ ഇന്ത്യ വീണ്ടും പാക്കിസ്ഥാനെ പറപ്പിച്ചു; ഇന്ത്യൻ വിജയം ഒന്നിനെതിരെ ആറു ഗോളിന്‌

ലണ്ടൻ : ഹോക്കി ലോക ലീഗ് സെമിഫൈനൽസിൽ പാക്കിസ്ഥാനുമായി നേർക്കുനേർ പൊരുതിയ രണ്ടാം മൽസരത്തിലും ഇന്ത്യയ്ക്ക് വിജയം.ഇത്തവണയും പാക് വലനിറച്ച ശേഷമാണ് ഇന്ത്യ ആയുധം താഴെ വച്ചത്. അഞ്ചുമുതൽ എട്ടുവരെയുള്ള സ്ഥാനനിർണയ മൽസരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഇന്ത്യയുടെ ജയം. രമൺദീപ് സിങ് (8, 28), മൻദീപ് സിങ് (27, 59), തൽവീന്ദർ സിങ് (25), ഹർമൻപ്രീത് സിങ് (36) എന്നിവരാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. പാക്കിസ്ഥാന്റെ ആശ്വാസ ഗോൾ അജാസ് അഹമ്മദ് (41) സ്വന്തമാക്കി.

ഈ വിജയത്തോടെ അഞ്ച്ആറ് സ്ഥാനനിർണയ മൽസരത്തിൽ കാനഡയ്‌ക്കെതിരെ കളിക്കാനും ഇന്ത്യ യോഗ്യത നേടി. പൂൾ മൽസരത്തിൽ പാക്കിസ്ഥാനെ 7-1നു തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിൽ ഇറങ്ങിയ ഇന്ത്യ, സമാനമായ പ്രകടനത്തോടെയാണ് ഇത്തവണയവും ജയിച്ചുകയറിയത്. ക്വാർട്ടർ ഫൈനലിൽ 14ാം റാങ്കുകാരായ മലേഷ്യയോടു 23നു തോറ്റാണ് ആറാം റാങ്കുകാരായ ഇന്ത്യ നോക്കൗട്ട് ഘട്ടത്തിൽനിന്നു പുറത്തായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP