Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോക്കി ലോകകപ്പിൽ ഇന്ത്യക്കിന്ന് നിർണ്ണായകം;ക്വാർട്ടർ ലക്ഷ്യമിട്ട് ന്യൂസിലൻഡിനെതിരെ; കണക്കിലെ കളികളിൽ ഇന്ത്യ കരുത്തർ; മത്സരം രാത്രി ഏഴിന്

ഹോക്കി ലോകകപ്പിൽ ഇന്ത്യക്കിന്ന് നിർണ്ണായകം;ക്വാർട്ടർ ലക്ഷ്യമിട്ട് ന്യൂസിലൻഡിനെതിരെ; കണക്കിലെ കളികളിൽ ഇന്ത്യ കരുത്തർ; മത്സരം രാത്രി ഏഴിന്

സ്പോർട്സ് ഡെസ്ക്

ഭുവനേശ്വർ : ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു. ക്രോസ് ഓവർ റൗണ്ട് മത്സരത്തിൽ ഇന്ത്യ ന്യൂസീലൻഡിനെ നേരിടും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴിനാണ് മത്സരം.

ഇന്നു ജയിക്കുന്ന ടീമിന് ക്വാർട്ടറിലെത്താം. അതിനാൽ മത്സരം ഇന്ത്യയ്ക്ക് നിർണായകമാണ്. ടൂർണമെന്റിൽ ഇതു വരെ തോറ്റിട്ടില്ലെങ്കിലും, ഗോൾ ശരാശരിയിൽ മുന്നിലെത്തിയ ഇംഗ്ലണ്ട്, ഗ്രൂപ്പ് ചാമ്പ്യന്മാരായി ക്വാർട്ടറിൽ ഇടംനേടി. ഇതോടെയാണ് പൂൾ ഡിയിൽ രണ്ടാം സ്ഥാനക്കാരായ ഇന്ത്യയ്ക്ക് ക്രോസ് ഓവർ കളിക്കേണ്ടി വന്നത്.

പൂൾ സി മൂന്നാം സ്ഥാനക്കാരാണ് ന്യൂസീലൻഡ്. ഇരുടീമും ഇതുവരെ 44 തവണ നേർക്കുനേർ കണ്ടുമുട്ടിയപ്പോൾ 24 കളികൾ ഇന്ത്യ ജയിച്ചു. 15 കളികളിൽ ജയം ന്യൂസീലൻഡിനാണ്്. ഇന്ത്യ തോൽവി അറിഞ്ഞിട്ടില്ലെങ്കിലും മുന്നേറ്റനിര മികച്ച പ്രകടനം പുറത്തെടുക്കാത്തത് തിരിച്ചടിയാണ്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു.

അവസാന ഗ്രൂപ്പ് മത്സരത്തിൽ 8 ഗോൾ വ്യത്യാസത്തിൽ ദുർബലരായ വെയ്ൽസിനെ തോൽപിച്ചിരുന്നെങ്കിൽ പൂൾ ചാംപ്യന്മാരായി ഇന്ത്യയ്ക്ക് നേരിട്ടു ക്വാർട്ടറിലെത്താമായിരുന്നു. എന്നാൽ രണ്ട് ഗോളിനാണ് ഇന്ത്യ ജയിച്ചത്. വെയ്ൽസിനെതിരെ 2 ഗോൾ വഴങ്ങുകയും ചെയ്തു.

പരുക്കേറ്റ ഹാർദിക് സിങിന് പകരം രാജ്കുമാർ പാൽ കളിച്ചേക്കും. ലോക റാങ്കിങ്ങിൽ 12-ാം സ്ഥാനത്തുള്ള ന്യൂസീലൻഡ് പൂൾ സിയിൽ ഒരു മത്സരം മാത്രമാണ് ജയിച്ചത്. രണ്ടു മത്സരം തോറ്റു. ഇന്നു ജയിക്കുന്നവർ ചൊവ്വാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാംപ്യന്മാരായ ബൽജിയത്തെ നേരിടും. മലേഷ്യ-സ്പെയിൻ ആണ് ഇന്നത്തെ മറ്റൊരു ക്രോസ് ഓവർ മത്സരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP