Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ പുരുഷ ടീമിന് ചരിത്രനേട്ടം; ലോക ഹോക്കി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്; നിലവിലേത് ഇന്ത്യൻ പുരുഷ ടീമിന്റെ എക്കാലത്തെയും മികച്ച റാങ്കിങ്ങ്

ഇന്ത്യൻ പുരുഷ ടീമിന് ചരിത്രനേട്ടം; ലോക ഹോക്കി റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത്; നിലവിലേത് ഇന്ത്യൻ പുരുഷ ടീമിന്റെ എക്കാലത്തെയും മികച്ച റാങ്കിങ്ങ്

സ്പോർട്സ് ഡെസ്ക്

ലൗസാനെ: ലോക ഹോക്കി റാങ്കിംഗിൽ ഇന്ത്യൻ പുരുഷ ടീം വർഷാന്ത്യം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. 41 വർഷത്തിനുശേഷം ഒളിംപിക്‌സ് ഹോക്കിയിൽ വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയ ഇന്ത്യൻ പുരുഷ ടീമിന്റെ എക്കാലത്തെയും മികച്ച റാങ്കിംഗാണിത്.

ഒളിംപിക്‌സ് സ്വർണമെഡൽ ജേതാക്കളായ ബെൽജിയം ആണ് ഇന്ത്യക്ക് മുന്നിൽ രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയ ആണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യക്ക് പിന്നിൽ നെതർലൻഡ്‌സ് നാലാമതും ജർമനി അഞ്ചാമതും നിൽക്കുമ്പോൾ ഇംഗ്ലണ്ട്(6), അർജന്റീന(7), ന്യൂസിലൻഡ്(8), സ്‌പെയിൻ(9), മലേഷ്യ(10) എന്നീ ടീമുകളാണ് ആദ്യ പത്തിലുള്ളത്.

പാക്കിസ്ഥാൻ പതിനെട്ടാം സ്ഥാനത്തു നിൽക്കുന്ന റാങ്കിംഗിൽ ഏഷ്യയിൽ നിന്നുള്ള ദക്ഷിണ കൊറിയ പതിനാറാമതും ജപ്പാൻ പതിനേഴാമതുമാണ്. കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ജപ്പാനെ തോൽപ്പിച്ച് ദക്ഷിണ കൊറിയ കിരീടം നേടിയിരുന്നു. പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ മൂന്നാം സ്ഥാനം നേടി. ഗ്രൂപ്പ് ഘട്ടത്തിൽ ജപ്പാനെ 6-0ന് തോൽപിച്ച ഇന്ത്യ സെമിയിൽ ജപ്പാനോട് 3-5ന് തോറ്റിരുന്നു.

പുരുഷ റാങ്കിംഗിൽ എക്കാലത്തെയും മികച്ച നേട്ടം സ്വന്തമാക്കിയെങ്കിലും വനിതകളുടെ റാങ്കിംഗിൽ ഇന്ത്യക്ക് നേരിയ തിരിച്ചടി നേരിട്ടു. ഒരു സ്ഥാനം താഴേക്കിറങ്ങിയ വനിതാ ടീം പുതിയ റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്താണ്.

വനിതകളിൽ നെതർലൻഡ്‌സാണ് റാങ്കിംഗിൽ ഒന്നാം സഥാനത്ത്. ഇംഗ്ലണ്ട് രണ്ടാമതും ഒളിംപിക്‌സ് വെള്ളി മെഡൽ ജേതാക്കളായ അർജന്റീന മൂന്നാം സ്ഥാനത്തുമാണ്. ഓസ്‌ട്രേലിയ നാലാം സ്ഥാനത്തും ജർമനി അഞ്ചാം സ്ഥാനത്തുമുള്ള റാങ്കിംഗിൽ തുടർന്നുള്ള സ്ഥാനങ്ങളിൽ സ്പയിൻ(6), ബെൽജിയം(7), ന്യൂസിലൻഡ്(8), ഇന്ത്യ(9), ചൈന(10) എന്നീ ടീമുകളുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP