Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പാരീസിലെ കളിമൺ കളത്തിൽ പുതു ചരിത്രമെഴുതി പോളിഷ് കൗമാരതാരം; ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി ഇഗ സ്യാംതെക്ക്; അട്ടിമറിച്ചത് അമേരിക്കയുടെ സോഫിയ കെനിനെ; 19 കാരി ഇഗ നാലാം സീഡ് കെനിനെ അട്ടിമറിച്ചത് നേരിട്ടുള്ള സെറ്റുകൾക്ക്‌

മറുനാടൻ ഡെസ്‌ക്‌

പാരീസ്: പാരീസിലെ കളിമൺ കളത്തിൽ പുതു ചരിത്രമെഴുതി പോളീഷ് കൗമാരതാരം ഇഗ സ്യാംതെക്ക്. അമേരിക്കയുടെ സോഫിയ കെനിനെ അട്ടിമറിച്ച് ഇഗ ഫ്രഞ്ച് ഓപ്പൺ കിരീടം ചൂടി.ഇതോടെ ഫ്രഞ്ച് ഓപ്പൺ നേടുന്ന ആദ്യ പോളിഷ് താരമെന്ന റിക്കാർഡും ഇഗയ്ക്കു സ്വന്തം. പത്തൊമ്പതുകാരിയായ പോളിഷ് താരം നേരിട്ടുള്ള സെറ്റുകൾക്കാണ് നാലാം സീഡ് കെനിനെ അട്ടിമറിച്ചത്. സ്‌കോർ: 6-4, 6-1.

രണ്ട് വർഷം മുന്പ് ഫ്രഞ്ച് ഓപ്പൺ ജൂണിയർ കിരീടം സ്വന്തമാക്കിയ പോളിഷ് താരത്തിന്റെ ആദ്യ ഗ്രാൻസ്ലാം കിരീടവുമാണിത്. ടൂർണമെന്റിൽ ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് ഈ കൗമാര താരം കിരീടത്തിലെത്തിയതെന്നതും ശ്രദ്ധേയം.

റെക്കോഡുകൾ പലത്

ഫ്രഞ്ച് ഓപ്പൺ കിരീടം സ്വന്തമാക്കുന്ന ആദ്യ പോളിഷ് വനിത

1992ൽ മോണിക്ക സെലസ് കിരീടം നേടിയതിനുശേഷം ഫ്രഞ്ച് ഓപ്പണിൽ മുത്തമിടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

ഡബ്ല്യുടിഎ റാങ്കിംഗിൽ 54-ാം സ്ഥാനക്കാരിയായ സ്വിയാടെക്കിനു സീഡ് ലഭിച്ചിരുന്നില്ല

1975ൽ ഡബ്ല്യുടിഎ റാങ്കിങ് നിലവിൽ വന്നതിനുശേഷം റോളാണ്ട് ഗാരോസിൽ വനിതാ കിരീടം സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന റാങ്കുകാരി

2007ൽ ബെൽജിയത്തിന്റെ ജെസ്റ്റിൻ ഹെനിനുശേഷം ഒരു സെറ്റ് പോലും നഷ്ടപ്പെടുത്താതെ കിരീടം സ്വന്തമാക്കുന്ന ആദ്യ താരം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP