Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ഫൈനലിലെത്തി ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്; അട്ടി മറിച്ചത് എട്ടാം റാങ്കുകാരായ ജപ്പാനീസ് ജോഡിയെ

ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ഫൈനലിലെത്തി ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്; അട്ടി മറിച്ചത് എട്ടാം റാങ്കുകാരായ ജപ്പാനീസ് ജോഡിയെ

മറുനാടൻ മലയാളി ബ്യൂറോ

പാരിസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസ് ഫൈനലിലെത്തി ഇന്ത്യയുടെ സാത്വിക് സായ്‌രാജ്-ചിരാഗ് ഷെട്ടി കൂട്ടുകെട്ട്. എട്ടാം റാങ്കുകാരായ ജപ്പാനീസ് ജോഡിയെ അട്ടിമറിച്ചാണ് ഇന്ത്യൻ താരങ്ങൾ ഫൈനലിൽ എത്തിയിരിക്കുന്നത്. നേരിട്ടുള്ള ഗെയിമുകളിൽ വാട്നോബ-ഹിരോയൂക്കി ജോഡി പരാജയപ്പെട്ടു. ആദ്യ ഗെയിം അനായാസം വിജയിച്ചപ്പോൾ രണ്ടാം ഗെയിമിൽ കടുത്ത മത്സരം നടന്നു. 50 മിനിറ്റ് മത്സരം നീണ്ടുനിന്നു. സ്‌കോർ: 21-11, 25-23. നേരത്തെ പിവി സിന്ധുവും സൈന നേവാളും ക്വാർട്ടർ ഫൈനലിൽ തോറ്റ് പുറത്തായിരുന്നു. കിദംബി ശ്രീകാന്ത് ആദ്യ റൗണ്ടിൽ തന്നെ പരാജയപ്പെടുകയും ചെയ്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP