Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പെനാൽട്ടികൾ പാഴാക്കിയതോടെ ഗോൾ അകന്നു; ഹോക്കി ലോകകപ്പിൽ ഇന്ത്യയെ സമനിലയിൽ കുരുക്കി ഇംഗ്ലണ്ട്; ഗോൾശരാശരിയിൽ ഇംഗ്ലണ്ട് ഗ്രൂപ്പിൽ മുന്നിൽ; വെയിൽസിനെ തകർത്ത് പ്രതീക്ഷ നിലനിർത്തി സ്‌പെയിനും

പെനാൽട്ടികൾ പാഴാക്കിയതോടെ ഗോൾ അകന്നു; ഹോക്കി ലോകകപ്പിൽ ഇന്ത്യയെ സമനിലയിൽ കുരുക്കി ഇംഗ്ലണ്ട്; ഗോൾശരാശരിയിൽ ഇംഗ്ലണ്ട് ഗ്രൂപ്പിൽ മുന്നിൽ; വെയിൽസിനെ തകർത്ത് പ്രതീക്ഷ നിലനിർത്തി സ്‌പെയിനും

മറുനാടൻ മലയാളി ബ്യൂറോ

റൂർകേല: ഹോക്കി ലോകകപ്പിൽ പൂൾ ഡിയിൽ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് സമനില. ഇംഗ്ലണ്ടാണ് ഇന്ത്യയെ സമനിലയിൽ തളച്ചത്. ഇരു ടീമുകൾക്കും ഗോളൊന്നും നേടാൻ സാധിച്ചില്ല. ഇന്ത്യ, ആദ്യ മത്സരത്തിൽ സ്പെയ്നിനെ തോൽപ്പിച്ചിരുന്നു. ഇംഗ്ലണ്ട്, വെയ്ൽസിനെ തോൽപ്പിച്ചാണ് എത്തുന്നത്. നാല് പോയിന്റുള്ള ഇംഗ്ലണ്ട് ഗ്രൂപ്പിൽ മുന്നിലാണ്. ഇന്ത്യ രണ്ടാം സ്ഥാനത്തും. ഗോൾ ശരാശരിയിൽ ഇന്ത്യയെക്കാൾ മുന്നിലാണ് ഇംഗ്ലണ്ട്.

പെനാൽറ്റി കോർണറുകൾ ലക്ഷ്യത്തിലെത്തിക്കാൻ കഴിയാതെ പോയത് ഇംഗ്ലണ്ടിന് തിരിച്ചടിയായി. ആദ്യ 18 മിനിറ്റിനിടെ ആറ് പെനാൽറ്റി കോർണറുകൾ ലഭിച്ചു. ഇവയൊന്നും ഇംഗ്ലണ്ടിന് മുതലാക്കാൻ സാധിച്ചില്ല. ഇന്ത്യയാവട്ടെ താളം കണ്ടെത്താൻ നന്നായി ബുദ്ധിമുട്ടുകയും ചെയ്തു. രണ്ടാം ക്വാർട്ടർ അവസാനിക്കുന്നതിന് മുമ്പ് ഇന്ത്യക്ക് മൂന്ന് പെനാൽറ്റി കോർണറുകൾ ലഭിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല. മത്സരം അവസാനിക്കാൻ 12 സെക്കൻഡുകൾ ഉള്ളപ്പോഴും ഇംഗ്ലണ്ടിന് പെനാൽറ്റി കോർണർ ലഭിച്ചു. എന്നാൽ പ്രതിരോധത്തിന് ഒരിക്കൽകൂടി നിരാശരായി.

പൂളിലെ മറ്റൊരു മത്സരത്തിൽ സെപ്യ്ൻ ഒന്നിനെതിരെ അഞ്ച് ഗോളിന് വെയ്ൽസിനെ തോൽപ്പിച്ചു. റെയ്നെ മാർക്, മിറാലസ് മാർക്ക് എന്നിവരുടെ ഇരട്ട ഗോളുകളാണ സ്പെയ്നിന് ജയമൊരുക്കിയത്. ഇഗ്ലേസിയസ് അൽവാരോയുടെ വകയായിരുന്നു മറ്റൊരു ഗോൾ. കാർസൺ ജെയിംസിന്റെ വകയായിരുന്നു വെയ്ൽസിന്റെ ഏകഗോൾ.

സ്പെയ്നിനെ തകർത്ത് ഇന്ത്യ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയിരുന്നത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ ജയം. ഹാർദ്ദിക് സിംഗും അമിത് രോഹിദാസുമാണ് ഇന്ത്യയുടെ സ്‌കോറർമാർ. ആദ്യ ക്വാർട്ടറിലെ പന്ത്രണ്ടാം മിനിറ്റിൽ രോഹിദാസിലൂടെ ഇന്ത്യ മുന്നിലെത്തി. രണ്ടാം ക്വാർട്ടറിൽ 26-ാം മിനിറ്റിൽ ഹാർദ്ദിക് സിങ് ഇന്ത്യയുടെ ലീഡുയർത്തി. മത്സരത്തിൽ 75 ശതമാനം പന്തടക്കം ഇന്ത്യക്കായിരുന്നു. 32-ാം മിനിറ്റിൽ ഹർമൻപ്രീത് സിങ് പെനൽറ്റി സ്ട്രോക്ക് പാഴാക്കിയില്ലായിരുന്നെങ്കിൽ ഇന്ത്യക്ക് മൂന്ന് ഗോൾ വ്യത്യാസത്തിൽ ജയിക്കാൻ അവസരമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP