Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

സ്വിസ് താരത്തെ മലർത്തിയടിച്ചതോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് ദീപക് പൂനിയ; ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം; ദീപക് ഫൈനലിൽ എത്തിയതോടെ ഇന്ത്യ ആകെ ഉറപ്പിച്ചത് നാല് മെഡലുകൾ

സ്വിസ് താരത്തെ മലർത്തിയടിച്ചതോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് ദീപക് പൂനിയ; ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം; ദീപക് ഫൈനലിൽ എത്തിയതോടെ ഇന്ത്യ ആകെ ഉറപ്പിച്ചത് നാല് മെഡലുകൾ

മറുനാടൻ മലയാളി ബ്യൂറോ

നൂർ സുൽത്താൻ:ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ദീപക് പുനിയ ഫൈനലിൽ. ഇതോടെ ഇന്ത്യക്ക് മെഡൽ ഉറപ്പായി. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തിൽ സ്വിറ്റ്സർലണ്ടിന്റെ സ്റ്റെഫാൻ റെയ്ച്മുത്തിനെ മലർത്തിയടിച്ചാണ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ദീപക് പുനിയ കടന്നത്. സെമി പോരാട്ടത്തിൽ ജൂനിയർ ലോക ചാമ്പ്യൻ കൂടിയായ പുനിയ 8-2 നാണ് സ്വിസ് താരത്തെ പരാജയപ്പെടുത്തിയത്.

ലോക ഗുസ്തി ചാമ്പ്യൻഷിപ്പ് ഫൈനലിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് ദീപക് പുനിയ. ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഒരേയൊരു ഇന്ത്യൻ താരം സുശീൽ കുമാർ മാത്രമാണ്. ലോക ചാമ്പ്യൻഷിപ്പിൽ സെമിയിൽ പ്രവേശിച്ചതോടെ 2020 ടോക്കിയോ ഒളിംപിക്സ് യോഗ്യത ദീകപ് പുനിയ നേടിയിരുന്നു. ഇതുവരെ നാലു ഗുസ്തി താരങ്ങളാണ് ടോക്കിയോയിലേയ്ക്ക് ടിക്കറ്റ് നേടിയിരിക്കുന്നത്.

Stories you may Like

ദീപകിന്റെ ആദ്യ ലോകചാമ്പ്യൻഷിപ്പാണ് ഇത്. 2016-ൽ വേൾഡ് കേഡറ്റ് ടൈറ്റിൽ നേടിയ ദീപക് ജൂനിയൽ ലോക ചാമ്പ്യനുമാണ്. കഴിഞ്ഞ മാസം എസ്തോണിയയിൽ നടന്ന ജൂനിയർ ലോകചാമ്പ്യൻഷിപ്പിലാണ് 20-കാരനായ ദീപക് സ്വർണം നേടിയത്. അതേസമയം ഇന്ത്യയുടെ മറ്റൊരു താരം രാഹുൽ അവാറെ വെങ്കലത്തിനായി മത്സരിക്കും. സെമിഫൈനലിൽ തോറ്റതോടെയാണിത്. 61 കിലോ വിഭാഗത്തിൽ ജോർജിയയുടെ ബെക്കൊ ലോംറ്റാസെയാണ് രാഹുലിനെ തോൽപ്പിച്ചത്. ദീപക് ഫൈനലിലെത്തിയതോടെ ഇന്ത്യ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ നാല് മെഡലുകൾ ഉറപ്പിച്ചു. ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനമാകും ഇത്. നേരത്തെ വിനേശ് ഫൊഗാട്ട്, ബജ്റംഗ് പുനിയ, രവി കുമാർ എന്നിവർ വെങ്കലം നേടിയിരുന്നു. ഇതിന് മുമ്പ് 2013-ലാണ് ഇന്ത്യ മികച്ച പ്രകടനം നടത്തിയത്. അന്ന് രണ്ട് വെങ്കലവും ഒരു വെള്ളിയുമായിരുന്നു ഇന്ത്യ നേടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP