Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശ്രീജേഷിന് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി; കിഴക്കമ്പലത്തെ റോഡിന് ശ്രീജേഷിന്റെ പേര് നൽകുമെന്നും മുഖ്യമന്ത്രി

ശ്രീജേഷിന് സർക്കാർ ജോലി വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി; കിഴക്കമ്പലത്തെ റോഡിന് ശ്രീജേഷിന്റെ പേര് നൽകുമെന്നും മുഖ്യമന്ത്രി

കൊച്ചി: ഏഷ്യാഡിൽ ഇന്ത്യയുടെ അഭിമാനമുയർത്തിയ ഹോക്കി താരം പി ആർ ശ്രീജേഷിന് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഏത് തസ്തികയിൽ നിയമിക്കണമെന്ന കാര്യത്തെ സംബന്ധിച്ച് മന്ത്രിസഭയാകും അന്തിമ തീരുമാനമെടുക്കുക.

ശ്രീജേഷിന്റെ വീട്ടിൽ നേരിട്ടെത്തി മുഖ്യമന്ത്രി അഭിനന്ദനം അറിയിക്കുകയും ചെയ്തു. കിഴക്കമ്പലത്തെ റോഡിന് ശ്രീജേഷിന്റെ പേരിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചെന്നൈ ഇന്ത്യൻ ഓവർസീസ് ബാങ്കിൽ ജോലി ചെയ്യുകയാണ് ശ്രീജേഷ് ഇപ്പോൾ. കേരളത്തിൽ ജോലി ലഭിച്ചാൽ ഉയർന്ന ശമ്പളമുള്ള ബാങ്ക് ഉദ്യോഗം വിടാനും ശ്രീജേഷ് മുൻപ് സന്നദ്ധത അറിയിച്ചിരുന്നു. നേരത്തെ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസറായി നിയമനം ലഭിച്ചെന്നുള്ള ഉത്തരവ് ഈ വർഷം ആദ്യം ലഭിച്ചെങ്കിലും പോസ്റ്റിങ് ഓർഡറൊന്നും ലഭിച്ചിരുന്നില്ല. ഇതിനെപ്പറ്റി അന്വേഷിച്ചപ്പൊഴൊക്കെ മറ്റ് നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു എന്നായിരുന്നു മറുപടി.

16 വർഷത്തിന് ശേഷമാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ സ്വർണം നേടിയത്. പാക്കിസ്ഥാനെ ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ വിജയം. മത്സരത്തിൽ ശ്രീജേഷിന്റെ പ്രകടനം നിർണായകമായിരുന്നു. പാക്കിസ്ഥാന്റെ രണ്ടു കിക്കുകൾ ശ്രീജേഷ് തടഞ്ഞിരുന്നു. ഇരുപത്താറുകാരനായ ശ്രീജേഷ് ഇന്ത്യൻ ഹോക്കി ടീം വൈസ് ക്യാപ്റ്റനാണ്. ലണ്ടൻ ഒളിംപിക്‌സ് 2014 ലോകകപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര വേദികളിൽ ശ്രീജേഷ് ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP