Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒളിമ്പിക് സ്വർണനഷ്ടത്തിന് പകരം വീട്ടാനിറങ്ങിയ സിന്ധുവിന് തോൽവി; കലാശപോരിൽ സിന്ധു കളി മറന്നപ്പോൾ സ്‌പെയിനിന്റെ കരോലിന മരിന് സ്വർണം; ലേക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ താരത്തിന് വെള്ളി മാത്രം

ഒളിമ്പിക് സ്വർണനഷ്ടത്തിന് പകരം വീട്ടാനിറങ്ങിയ സിന്ധുവിന് തോൽവി; കലാശപോരിൽ സിന്ധു കളി മറന്നപ്പോൾ സ്‌പെയിനിന്റെ കരോലിന മരിന് സ്വർണം; ലേക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യൻ താരത്തിന് വെള്ളി മാത്രം

മറുനാടൻ ഡെസ്‌ക്‌

നാൻജിങ്: ലോക വനിതാ ബാഡ്മിന്റൺ സിംഗിൾസ് ഫൈനലിൽ പി.വി സിന്ധുവിന് വീണ്ടും തോൽവി. മുൻ ചാമ്പ്യൻ സ്‌പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു തോറ്റത്. സ്‌കോർ: 19-21, 21-10 നിർണായക സമയത്ത് ഫോമിലേക്കുയരാൻ കഴിയാതിരുന്നതാണ് സിന്ധുവിന് തിരിച്ചടിയായത്.

ഇത് തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി കൊണ്ട് തൃപ്തിപ്പെടുന്നത്. കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒകുഹരയോടായിരുന്നു സിന്ധുവിന്റെ ഫൈനലിലെ തോൽവി.ഇതിനു പുറമെ, 2015, 2017 വർഷങ്ങളിൽ വെങ്കലവും നേടിയിട്ടുണ്ട്. ഇക്കുറി മികച്ച ഫോമിലായിരുന്ന ലോക മൂന്നാം റാങ്കുകാരിയായ സിന്ധു വിജയം നേടുമെന്ന പ്രതീക്ഷ അസ്ഥാനത്തായി.

കഴിഞ്ഞ ഒളിമ്പിക് ഫൈനലിലും സിന്ധു മരിനോട് തോറ്റിരുന്നു. മരിന്റെ മൂന്നാമത്തെ ലോക കിരീടമാണിത്. 2014ൽ കോപ്പൻഹേഗനിലും 2015ൽ ജക്കാർത്തയിലുമാണ് മരിൻ ഇതിന് മുൻപ് ലോക കിരീടം നേടിയത്. 2014ൽ കോപ്പൻഹേഗനിലും 2015ൽ ജക്കാർത്തയിലുമാണ് മരിൻ ഇതിന് മുൻപ് ലോക കിരീടം നേടിയത്. 2015ൽ ഇന്ത്യയുടെ സൈന നേവാളിനെ മറികടന്നായിരുന്നു മരിൻ സ്വർണം നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP