Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്: ഒളിമ്പിക് മെഡൽ ജേതാവിനെ അട്ടിമറിച്ച് ആകാശ് കുമാർ; മെഡലുറപ്പിച്ച് ഇന്ത്യ

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പ്: ഒളിമ്പിക് മെഡൽ ജേതാവിനെ അട്ടിമറിച്ച് ആകാശ് കുമാർ; മെഡലുറപ്പിച്ച് ഇന്ത്യ

സ്പോർട്സ് ഡെസ്ക്

ബെൽഗ്രേഡ് (സെർബിയ): ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യൻ താരം ആകാശ് കുമാർ. 54 കിലോഗ്രാം വിഭാഗത്തിൽ ഒളിമ്പിക്സ് വെള്ളി മെഡൽ ജേതാവായ വെനസ്വേലയുടെ യോൽ ഫിനോൽ റിവാസിനെ തോൽപ്പിച്ച ആകാശ് സെമി ഫൈനലിലെത്തി.

നിലവിലെ ദേശീയ ചാമ്പ്യനായ ആകാശ് ഒളിമ്പിക് മെഡൽ ജേതാവിനെ അനായാസം കീഴടക്കുകയായിരുന്നു. 5-0ത്തിനായിരുന്നു വിജയം. 21-കാരനായ ഇന്ത്യൻ താരത്തിന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പാണിത്.

നാല് ഇന്ത്യൻ ബോക്സർമാർ ക്വാർട്ടർ ഫൈനലിലെത്തിയിട്ടുണ്ട്. 63.5 കിലോഗ്രാം വിഭാത്തിൽ ശിവ ഥാപ്പ, 92 കിലോഗ്രാം വിഭാഗത്തിൽ നരേന്ദർ ബെർവാൾ, 71 കിലോഗ്രാം വിഭാഗത്തിൽ നിഷാന്ത് ദേവ്, നിലവിലെ ഏഷ്യൻ ചാമ്പ്യൻ സഞ്ജീത് എന്നിവരാണ് ഒരു വിജയം അരികെ മെഡലുറപ്പിക്കാൻ ഇറങ്ങുന്നത്.

തുർക്കിയുടെ കരീം ഓസ്മെനാണ് ക്വാർട്ടറിൽ ഥാപ്പയുടെ എതിരാളി. സെമിയിലെത്തിയാൽ ഥാപ്പയെ കാത്തിരിക്കുന്നത് ചരിത്രനേട്ടമാണ്. രണ്ട് ലോക ബോക്സിങ് ചാമ്പ്യൻഷിപ്പുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ താരം എന്ന റെക്കോഡ് ഥാപ്പയ്ക്ക് സ്വന്തമാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP