Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ബോക്‌സിങ് താരം മനോജിന് അർജ്ജുന നൽകുമെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര കായിക മന്ത്രാലയം ; തെറ്റിധാരണ മൂലമാണ് അർജ്ജുന നിഷേധിച്ചതെന്ന് സർക്കാർ

ബോക്‌സിങ് താരം മനോജിന് അർജ്ജുന നൽകുമെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര കായിക മന്ത്രാലയം ; തെറ്റിധാരണ മൂലമാണ് അർജ്ജുന നിഷേധിച്ചതെന്ന് സർക്കാർ

ന്യൂഡൽഹി: റിങ്ങിലെ നേട്ടങ്ങൾക്ക് മാറ്റുക്കൂട്ടാനായുള്ള ബോക്‌സിങ് താരം മനോജ് കുമാറിന്റെ നിയമപോരാട്ടത്തിന് ശുഭാന്ത്യം. അർജ്ജുന അവാർഡ് മനോജിന് നൽകുമെന്ന് ഡൽഹി ഹൈക്കോടതിയെ കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു.

കപിൽ ദേവ് അധ്യക്ഷനായ സമിതിയാണ് ഇത്തവണ അർജ്ജുന അവർഡ് ജേതാക്കളെ നിർണ്ണയിച്ചത്. ബോക്‌സിങ്ങിൽ മനോജ് കുമാറിന്റെ പേരിനായിരുന്നു മുൻഗണന. എന്നാൽ ഉത്തേജക മരുന്ന് പരിശോധനയിൽ മനോജ് പിടിക്കപ്പെട്ടിട്ടുണ്ടെന്ന ആക്ഷേപം വില്ലനായെത്തി. മനോജിന് കപിൽ ദേവ് സമിതി അർജ്ജുന നൽകിയില്ല. വിവാദങ്ങളുയരുകയും മനോജ് തെറ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാവുകയും ചെയ്തതോടെ തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യം ശക്തമായി. എന്നാൽ ശുപാർശകളിൽ മാറ്റം വരുത്താൻ കപിൽ ദേവിന്റെ നേതൃത്വത്തിലെ സമിതി തയ്യാറായില്ല.

തുടർന്ന് ഡൽഹി ഹൈക്കോടതിയെ മനോജ്കുമാർ സമീപിച്ചു. ഈ സാഹചര്യത്തിലാണ് മനോജിന് അർജ്ജുന അവാർഡ് നൽകാൻ കേന്ദ്ര കായിക മന്ത്രാലയം തീരുമാനിച്ചത്. അഡീഷണൽ സോളിസ്റ്റർ ജനറൽ സഞ്ജയ് ജയിനാണ് മനോജ്കുമാറിന് അർജ്ജുന നൽകാൻ തീരുമാനിച്ച വിവരം കോടതിയെ അറിയിച്ചത്. ഉത്തേജകമരുന്ന് കഴിച്ചതായ തെറ്റിദ്ധാരണ മൂലമാണ് അർജ്ജുന അവാർഡ് നിർണയ സമിതി പേര് ശുപാർശ ചെയ്യാതിരുന്നതെന്ന് സോളിസ്റ്റർ ജനറൽ അറിയിച്ചു.

ഏഷ്യൻ ഗെയിംസിനായുള്ള അന്തിമ തയ്യാറെടുപ്പിലാണ് മനോജ് കുമാർ ഇപ്പോൾ. കോടതിയിൽ സർക്കാർ സ്വീകരിച്ച നിലപാട് പ്രതീക്ഷ നൽകുന്നതാണെന്ന് മനോജ് കുമാർ പ്രതികരിച്ചു. മറ്റൊരു വഴിയുമില്ലാത്തതിനാലാണ് അർഹതപ്പെട്ട അംഗീകാരത്തിനായി കോടതിയെ സമീപിച്ചതെന്നും ബോക്‌സർ വ്യക്തമാക്കി. 2010 കോമൺവൽത്ത് ഗെയിംസിൽ സ്വർണം നേടിയിട്ടുള്ള താരമാണ് മനോജ്കുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP