Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നിരോധിത സ്റ്റീറോയിഡുകളുടെ സാന്നിധ്യം സാമ്പിളിൽ കണ്ടെത്തി; നിർമല ഷിയോറിന് നാല് വർഷത്തേക്ക് വിലക്ക്; ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിർമല നേടിയ മെഡലുകൾ തിരികെ വാങ്ങും

നിരോധിത സ്റ്റീറോയിഡുകളുടെ സാന്നിധ്യം സാമ്പിളിൽ കണ്ടെത്തി; നിർമല ഷിയോറിന് നാല് വർഷത്തേക്ക് വിലക്ക്; ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിർമല നേടിയ മെഡലുകൾ തിരികെ വാങ്ങും

മറുനാടൻ ഡെസ്‌ക്‌

മൊണാക്കോ : ഇന്ത്യൻ അത്ലറ്റ് നിർമല ഷിയോറിനെ നാല് വർഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അത്ലറ്റിക് ഇന്റഗ്രറ്റി യൂണിറ്റിന്റേതാണ് വിലക്ക്. ട്രാക്ക് ആന്റ ഫീൽഡ് മരുന്ന് ഉപയോഗ കേസുകൾ കൈകാര്യം ചെയ്യുന്ന യൂണിറ്റാണ് ഇത്. ഇതോടെ 2017 ൽ ഇന്ത്യയിൽ വെച്ച് നടന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിർമല നേടിയ രണ്ട് മെഡലുകളും തിരികെ വാങ്ങും.നിരോധിത സ്റ്റീറോയിഡുകളായ ഡ്രോസ്റ്റനോളോൻ, മെറ്റെനോളോൻ എന്നിവയുടെ സാന്നിധ്യം നിർമലയുടെ സാമ്പിളിൽ കണ്ടെത്തി. ഇക്കാര്യം അംഗീകരിച്ച നിർമല ഹിയറിങ്ങിന് അഭ്യർത്ഥിച്ചില്ലെന്നും എ ഐ യു പറഞ്ഞു.

2018 ൽ തന്നെ പരിശോധനയിൽ പോസിറ്റീവായി കണ്ടതിനെ തുടർന്ന് 2018 ജൂൺ 29 മുതൽ വിലക്ക് നേരിടുകയാണ് താരം. 2017 ൽ നടന്ന ഏഷ്യൻ അത്ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ 400, 4ഃ400 മീറ്റർ റിലേ മത്സരങ്ങളിൽ പങ്കെടുത്ത നിർമല സ്വർണ്ണ മെഡൽ നേടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP