Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യൻ ഗെയിംസ്: ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി; 10 മീറ്റർ എയർപിസ്റ്റളിൽ ജിതു റായി പുറത്ത്

ഏഷ്യൻ ഗെയിംസ്: ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി; 10 മീറ്റർ എയർപിസ്റ്റളിൽ ജിതു റായി പുറത്ത്

ഇഞ്ചിയോൺ: പതിനേഴാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങിൽ ഇന്ത്യക്ക് ഒരു വെങ്കല മെഡൽ കൂടി. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലാണ് വെങ്കലം സ്വന്തമാക്കിയത്. ജിത്തു റായ്, പ്രകാശ് നഞ്ചപ്പ, സമരേഷ് ജംഗ് എന്നിവരടങ്ങിയ ടീമിനാണ് വെങ്കലം. ഇതോടെ ഇന്ത്യ ഒരു സ്വർണവും രണ്ട് വെങ്കലവുമായി മെഡൽ പട്ടികയിൽ ആറാം സ്ഥാനത്താണ്.

അതേ സമയം ആദ്യ ദിവസം 50 മീറ്റർ എയർ പിസ്റ്റളിൽ സ്വർണം നേടിയ ജീത്തു റായി ഇന്ന് നടന്ന 10 മീറ്റർ എയർപിസ്റ്റളിൽ പരാജയപ്പെട്ടു. 138.3 പോയിന്റ് നേടിയ ജീത്തു അഞ്ചാം സ്ഥാനത്തായി. രണ്ടാം യോഗ്യതാ റൗണ്ടിൽ നാലു റൗണ്ടിന് ശേഷം ജീത്തു പുറത്താകുകയായിരുന്നു. ഈ ഇനത്തിൽ ദക്ഷിണ കൊറിയയുടെ കിം ചിയോങ് യോങ്ങിനാണ് സ്വർണം. വനിതാ ബാഡ്മിന്റൺ ടീം ഇനത്തിലും വനിതാ വിഭാഗം സ്‌ക്വാഷിലും ഇന്ത്യ മെഡൽ ഉറപ്പിച്ചിട്ടുണ്ട്. 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP