Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202330Thursday

ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യക്ക് വെള്ളി; മെഡൽ നേട്ടം 33വർഷത്തിന് ശേഷം; കലാശപ്പോരാട്ടത്തിൽ ചൈനയോട് തോറ്റു; മലയാളി താരം എച്ച് എസ് പ്രണോയിക്ക് പരിക്കേറ്റത് തിരിച്ചടിയായി

ഏഷ്യൻ ഗെയിംസ് പുരുഷ ബാഡ്മിന്റണിൽ ഇന്ത്യക്ക് വെള്ളി; മെഡൽ നേട്ടം 33വർഷത്തിന് ശേഷം; കലാശപ്പോരാട്ടത്തിൽ ചൈനയോട് തോറ്റു; മലയാളി താരം എച്ച് എസ് പ്രണോയിക്ക് പരിക്കേറ്റത് തിരിച്ചടിയായി

സ്പോർട്സ് ഡെസ്ക്

ഹാങ്‌ചോ: ഏഷ്യൻ ഗെയിംസിലെ പുരുഷ ബാഡ്മിന്റൺ ടീം ഇനത്തിൽ ഇന്ത്യക്ക് വെള്ളി. ഗെയിംസ് ചരിത്രത്തിൽ ആദ്യമായി ഫൈനലിൽ കടന്ന ഇന്ത്യ, കലാശപ്പോരിൽ ചൈനയോട് തോറ്റു. (2-3). ആദ്യ രണ്ട് മത്സരങ്ങൾ കൈപ്പിടിയിൽ ഒതുക്കിയതിനുശേഷമാണ് ഇന്ത്യയുടെ പരാജയം. എച്ച്എസ് പ്രണോയിക്ക് പരിക്കേറ്റ് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.

ആദ്യ രണ്ട് ഗെയിമുകൾ നേടിയ ഇന്ത്യ പിന്നീടുള്ള രണ്ട് ഗെയിമുകളും നഷ്ടപ്പെടുത്തി. ഇതിനിടെ എച്ച്എസ് പ്രണോയിക്ക് പരിക്കേറ്റ് പിൻവാങ്ങേണ്ടി വന്നു. പകരക്കാരനായെത്തിയ മിഥുൻ മഞ്ജുനാഥ് നിർണായകമായ അഞ്ചാം മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്ക് പരാജയപ്പെടുകയാണ് ഉണ്ടായത്.

ആദ്യ മത്സരത്തിൽ ലക്ഷ്യ സെൻ ചൈനയുടെ യൂക്കി ഷിയെ തോൽപ്പിച്ച് ഇന്ത്യക്ക് ലീഡ് നൽകി (22-20, 14-21, 21-18). രണ്ടാമത്തെ ഗെയിം മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യ സെന്നിന്റെ ജയം. പിന്നീട് ആദ്യ ഡബിൾസിൽ സാത്വിക് സായ് രാജ് രെങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യം ചൈനയുടെ ലിയാങ്-വാങ് സഖ്യത്തെ രണ്ട് ഗെയിമും നേടി പരാജയപ്പെടുത്തി (21-15, 21-18).

രണ്ടാം സിംഗിൾസിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലി ഷി ഫെങ്ങിനോടും (22-24, 8-21), രണ്ടാം ഡബിൾസിൽ ധ്രുവ് കപില-പ്രതീക് സഖ്യം ലിയു-ഒവു സഖ്യത്തോടും (6-21, 15-21) പരാജയപ്പെട്ടു. 2-2 എന്ന നിലയിലായതോടെ അഞ്ചാം മത്സരം നിർണായകമായി. ഇതിനിടെ എച്ച്എസ് പ്രണോയിക്ക് പരിക്കേറ്റതും തിരിച്ചടിയായി. പ്രണോയിക്ക് പകരക്കാരനായെത്തിയ മിഥുൻ മഞ്ജുനാഥ് ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് 12-21, 4-21-ന് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ നേട്ടം വെള്ളി മെഡലിൽ ഒതുങ്ങി.

നേരത്തേ സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. 37 വർഷത്തിനു ശേഷമാണ് ഇന്ത്യയിലേക്ക് ബാഡ്മിന്റണിൽ മെഡൽ വരുന്നത്. 1986ൽ സയേദ് മോദിയാണ് വെങ്കലം നേടുന്നത്. 1982ലും 1974ലും ഇന്ത്യ വെങ്കലം നേടിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP