Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഏഷ്യൻ ഗെയിംസ് മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി; 400 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളിനേടിയത് മുഹമ്മദ് അനസ് ഉൾപ്പെട്ട ടീം; ട്രാക്കിന്ന് ഇന്ത്യക്ക് സ്വന്തം

ഏഷ്യൻ ഗെയിംസ് മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി; 400 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളിനേടിയത് മുഹമ്മദ് അനസ് ഉൾപ്പെട്ട ടീം; ട്രാക്കിന്ന് ഇന്ത്യക്ക് സ്വന്തം

മറുനാടൻ ഡെസ്‌ക്‌

ജക്കാർത്ത: ഏഷ്യൻ ഗെയിംസ് മിക്‌സഡ് റിലേയിൽ ഇന്ത്യക്ക് വെള്ളി. 400 മീറ്റർ മിക്‌സഡ് റിലേയിലാണ് ഇന്ത്യ വെള്ളി സ്വന്തമാക്കിയത്. മഹമ്മദ് അനസ്, ഹിമദാസ്, അരോക്യ രാജീവ് .എം.ആർ.പൂവമ്മ എന്നിവരാണ് വെള്ളി നേടിയത്. പുരുഷ വിഭാഗം 400 മീറ്ററിൽ ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ ഇന്ത്യയുടെ മൻജിത് സിങ്ങിന് സ്വർണം. 1.46.15 സെക്കൻഡിൽ ഓടിയെത്തിയാണ് മൻജിത് സിങ് സുവർണ്ണ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ താരവും മലയാളിയുമായ ജിൻസൺ ജോൺസനാണ് ഈയിനത്തിലെ വെള്ളി. 1.46.35 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസണിന്റെ വെള്ളി മെഡൽ നേട്ടം.3:15.71 സെക്കൻഡിൽ ഓടിയെത്തിയാണ് ഇവരുടെ മെഡൽ നേട്ടം. ആഫ്രിക്കൻ കരുത്തിൽ കളത്തിലിറങ്ങിയ ബഹ്‌റൈൻ 3:11.89 സെക്കൻഡിൽ സ്വർണത്തിലേക്ക് ഓടിയെത്തി.

3:19.52 സെക്കൻഡോടെ കസാഖിസ്ഥാൻ വെങ്കലം നേടി. വനിതാ വിഭാഗം 200 മീറ്ററിൽ ദ്യുതി ചന്ദ് ഫൈനലിൽ കടന്നതും ഇന്ത്യയ്ക്കു നേട്ടമായി. 23 സെക്കൻഡിൽ മൽസരം പൂർത്തിയാക്കിയ ദ്യുതി, ഹീറ്റ്‌സിലെ ഏറ്റവും മികച്ച സമയത്തോടെയാണ് ഫൈനലിലേക്കു മുന്നേറിയത്. അതേസമയം, രണ്ടാം ഹീറ്റ്‌സിലോടിയ ഹിമ ദാസ് ഫൗൾ സ്റ്റാർട്ടിനെ തുടർന്ന് അയോഗ്യയാക്കപ്പെട്ടത് നിരാശയായി.

ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ ഇന്ത്യയുടെ മൻജിത് സിങ്ങിന് സ്വർണം. 1.46.15 സെക്കൻഡിൽ ഓടിയെത്തിയാണ് മൻജിത് സിങ് നേട്ടം സ്വന്തമാക്കിയത്. ഇന്ത്യൻ താരവും മലയാളിയുമായ ജിൻസൺ ജോൺസനാണ് ഈയിനത്തിലെ വെള്ളി. 1.46.35 സെക്കൻഡിൽ ഓടിയെത്തിയാണ് ജിൻസണിന്റെ വെള്ളി മെഡൽ നേട്ടം. ഇതോടെ ഒമ്പത് സ്വർണവും 17 വെള്ളിയും 22 വെങ്കലവുമടക്കം 48 മെഡലുകളുമായി എട്ടാം സ്ഥാനത്താണ് ഇന്ത്യ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP