1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
05
Sunday

ബോക്‌സിംഗിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിൽ അഭിപ്രായം പറയരുത്; ഞാൻ ഷൂട്ടിങ്ങിനെക്കുറിച്ച് അഭിപ്രായം പറയാറില്ലല്ലോ; നിഖാത് സരീൻ വിഷയത്തിൽ അഭിനവ് ബിന്ദ്രക്ക് മറുപടിയുമായി മേരികോം

October 20, 2019

ന്യൂഡൽഹി: അഭിനവ് ബിന്ദ്രയ്ക്ക് മറുപടിയുമായി മേരി കോം രംഗത്ത്. ഒളിമ്പിക്‌സ് ടീം പ്രഖ്യാപനത്തിനു മുമ്പ് മേരി കോമിനെതിരെ ട്രയൽസിന് അനുമതി നൽകണമെന്ന ആവശ്യത്തിൽ യുവതാരം നിഖാത് സരീനെ പിന്തുണച്ച ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയുടെ നടപടിക്കാണ് മേരി കോം മറുപടി ന...

പ്രോ കബഡി ലീഗിൽ കപ്പുയർത്തി ബംഗാൾ വാരിയേഴ്‌സ്; കന്നി കിരീടം ചൂടിയത് ദബാംഗ് ഡൽഹിയെ കീഴടക്കി; വിജയം ആദ്യപകുതിയിൽ പിന്നിട്ട് നിന്ന ശേഷം

October 19, 2019

അഹമ്മദാബാദ്: ഏഴാം സീസൺ പ്രോ കബഡി ലീഗിൽ ബംഗാൾ വാരിയേഴ്‌സ് ചാമ്പ്യന്മാർ. അഹമ്മദാബാദിലെ ഇകെഎ അരീന സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദബാംഗ് ഡൽഹിയെ കീഴടക്കിയാണ്് കിരീടം നേടിയത്. ബംഗാൾ വാരിയേഴ്‌സിന്റെ കന്നി കിരീട നേട്ടമാണ് ഇത്. 39-34 എന്ന സ്‌കോറിനായിരുന്നു ബംഗാ...

അമേരിക്കൻ ബോക്‌സർ പാട്രിക് ഡേ മരിച്ചത് മത്സരത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ്; ഇടിയുടെ ആഘാതത്തിൽ വീണ ഡേയെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല; നാല് മാസത്തിനിടെ ഇടിക്കൂട്ടിലെ മൂന്നാമത്തെ മരണത്തിൽ വിറങ്ങലിച്ച് ബോക്‌സിങ് പ്രേമികൾ

October 18, 2019

ന്യൂയോർക്ക്:പ്രഫഷനൽ ബോക്‌സിങ് മത്സരത്തിനിടെ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അമേരിക്കൻ ബോക്‌സർ പാട്രിക് ഡേ മരിച്ചു. തലച്ചോറിനേറ്റ ഗുരുതര ആഘാതമാണ് മരണത്തിന് കാരണമായത്. കഴിഞ്ഞ ശനിയാഴ്ച ഷിക്കാഗോയിലെ വിൻട്രസ്റ്റ് അരീനയിൽ നടന്ന മത്സരത്തിനിടെയാണ് ഡേയ്ക്കു പര...

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ; 48 കിലോ വിഭാഗത്തിൽ എതിരാളി തായ്‌പേയുടെ ലോവ്‌ലിന ബോർഗോഹെയിൻ; ഇന്ത്യൻ ഫൈനൽ പ്രതീക്ഷിച്ചവരെ നിരാശരാക്കി ജമുന ബോറോയ്ക്കും തോൽവി; മഞ്ജു സ്വന്തമാക്കിയത് ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ തന്നെ ഫൈനൽ പ്രവേശനം എന്ന നേട്ടം

October 12, 2019

ഉലാൻഉദെ (റഷ്യ): ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മഞ്ജു റാണി ഫൈനലിൽ. 48 കിലോഗ്രാം വിഭാഗത്തിലാണ് താരം ഫൈനലിൽ പ്രവേശിച്ചത്. തന്റെ ആദ്യ ലോക ചാമ്പ്യൻഷിപ്പിൽ തന്നെ ഫൈനലിൽ എത്തുകയും ചെയ്തിരിക്കുകയാണ് ഇപ്പോൾ താരം. സെമി ഫൈനലിൽ തായ്‌ലാൻഡ് ബോക്‌സർ ...

ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മേരി കോമിന് വെങ്കലം; പരാജയപ്പെട്ടത് രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവയോട്; റഫറിയുടെ തീരുമാനത്തിനെതിരെ അപ്പീലുമായി ഇന്ത്യ

October 12, 2019

സൈബീരിയ: ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മേരി കോമിന് വെങ്കലം. 51 കിലോ ഫ്‌ളൈ വെയിറ്റ് വിഭാഗത്തിൽ രണ്ടാം സീഡ് താരവും യൂറോപ്യൻ ജേതാവുമായ തുർക്കിയുടെ ബുസാനെസ് ചാകിരൊഗ്ലുവയോടാണ് മേരികോം പരാജയപ്പെട്ടത്. എന്നാൽ റഫറിയുടെ തീരുമാനത്തിൽ അപ്പീലുമാ...

100 മീറ്ററിൽ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി ദ്യുതി ചന്ദ്; സമയപരിധി തീരും മുമ്പേ ഒളിമ്പിക്‌സ് യോഗ്യത നേടാൻ കുതിച്ച് താരം

October 11, 2019

റാഞ്ചി: 100 മീറ്ററിൽ സ്വന്തം ദേശീയ റെക്കോഡ് തിരുത്തി ദ്യുതി ചന്ദ്. ദേശീയ റിക്കാർഡും മീറ്റ് റിക്കാർഡും തിരുത്തിയാണ് 59-ാമത് ദേശീയ ഓപ്പൺ അത്‌ലറ്റിക്‌സിൽ ദ്യുതി 11.25 സെക്കൻഡിൽ സ്വർണത്തിലെത്തിയത്. സരസ്വതി സാഹ 2002-ൽ കുറിച്ച 11.43 സെക്കൻഡ് ആയിരുന്നു ഇതുവ...

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ മേരികോമിന്റെ തേരോട്ടം; മെഡലുറപ്പിച്ച് സെമിയിൽ; ഇടിച്ചിട്ടത് ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവിനെ; 51കിലോ വിഭാഗത്തിലെ ആദ്യ മെഡൽ

October 10, 2019

ഉലൻ ഉദെ; ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ച് ഇന്ത്യയുടെ മേരികോം. ആറു തവണ ലോകചാമ്പ്യനായ മേരികോം ലോക ചാമ്പ്യൻഷിപ്പിൽ സെമിഫൈനലിൽ പ്രവേശിച്ചു. ഇതോടെ ലോക ചാമ്പ്യൻഷിപ്പിൽ എട്ടാം മെഡൽ കൂടിയാണ് മേരികോം ഉറപ്പിച്ചത്. 51 കിലോ വിഭാഗത്തിൽ മേരികോമിന്റെ ആദ്...

നിരോധിത സ്റ്റീറോയിഡുകളുടെ സാന്നിധ്യം സാമ്പിളിൽ കണ്ടെത്തി; നിർമല ഷിയോറിന് നാല് വർഷത്തേക്ക് വിലക്ക്; ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിർമല നേടിയ മെഡലുകൾ തിരികെ വാങ്ങും

October 09, 2019

മൊണാക്കോ : ഇന്ത്യൻ അത്ലറ്റ് നിർമല ഷിയോറിനെ നാല് വർഷത്തേക്ക് വിലക്ക്. ഉത്തേജക മരുന്ന് ഉപയോഗിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. അത്ലറ്റിക് ഇന്റഗ്രറ്റി യൂണിറ്റിന്റേതാണ് വിലക്ക്. ട്രാക്ക് ആന്റ ഫീൽഡ് മരുന്ന് ഉപയോഗ കേസുകൾ കൈകാര്യം ചെയ്യുന്ന യൂണിറ...

ലോക വനിത ബോക്‌സിങ് ചാമ്പ്യൻഷപ്പിൽ വിജയക്കുതിപ്പ് തുടർന്ന് മേരി കോം; തായ്‌ലൻഡ് താരത്തെ ഇടിച്ച് നിലംപരിശാക്കി; ക്വാർട്ടറിലേക്ക് മാർച്ച് ചെയ്ത് ഇന്ത്യൻ താരം

October 08, 2019

ഉലൻ ഉദെ :ലോക വനിതാ ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ഇതിഹാസ താരം മേരി കോം ക്വാർട്ടറിൽ കടന്നു. 51 കിലോഗ്രാം വിഭാഗത്തിൽ തായ്ലൻഡിന്റെ ജുതാമസ് ജിത്‌പോങ്ങിനെതിരേ ആധികാരികമായിട്ടായിരുന്നു (5-0) മേരിയുടെ വിജയം. മൂന്നാം സീഡായ ഇന്ത്യൻ താരത്തിന് ആദ്യ റൗണ്ടിൽ ബ...

സ്വിസ് താരത്തെ മലർത്തിയടിച്ചതോടെ ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ച് ദീപക് പൂനിയ; ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരം; ദീപക് ഫൈനലിൽ എത്തിയതോടെ ഇന്ത്യ ആകെ ഉറപ്പിച്ചത് നാല് മെഡലുകൾ

September 21, 2019

നൂർ സുൽത്താൻ:ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ദീപക് പുനിയ ഫൈനലിൽ. ഇതോടെ ഇന്ത്യക്ക് മെഡൽ ഉറപ്പായി. പുരുഷന്മാരുടെ 86 കിലോഗ്രാം വിഭാഗത്തിൽ സ്വിറ്റ്സർലണ്ടിന്റെ സ്റ്റെഫാൻ റെയ്ച്മുത്തിനെ മലർത്തിയടിച്ചാണ് ലോക ചാമ്പ്യൻഷിപ്പ് ഫൈനലിലേക്ക് ദീപക് പുനിയ കടന്നത്. സെമി പ...

ഇടിക്കൂട്ടിൽ ഒളിമ്പിക് ചാമ്പ്യനോട് അടിയറവ് പറഞ്ഞെങ്കിലും ഇത് ചരിത്രനേട്ടം; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമായി അമിത് പംഗൽ; ഹരിയാന സ്വദേശി സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ

September 21, 2019

യെകാർതെറിൻബർഗ് (റഷ്യ): ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പംഗലിനു വെള്ളി. ഫൈനലിൽ ഉസ്ബക്കിസ്ഥാൻ താരം ഷക്കോബിദിൻ സോറോവിനോടാണ് പംഗൽ പരാജയപ്പെട്ടത്. 0-5നാണ് പംഗൽ കീഴടങ്ങിയത്. 52 കിലോഗ്രാം വിഭാഗത്തിലാണ് പംഗൽ വെള്ളി നേടിയത്. ലോക ചാമ്പ്യൻഷിപ്പിൽ...

ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ പുതു ചരിത്രമെഴുതി അമിത് പംഗൽ; 52 കിലോ വിഭാഗത്തിൽ ഇന്ത്യൻ താരം ഫൈനലിൽ; തറപറ്റിച്ചത് കസാഖിസ്ഥാന്റെ സാകെൻ ബിബോസിനോവിനെ

September 20, 2019

റഷ്യ; ലോക ബോക്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ അമിത് പംഗൽ പുതുചരിത്രം രചിച്ചു. 52 കിലോ വിഭാഗത്തിൽ അമിത് ഫൈനൽ ബർത്ത് നേടി.ഏഷ്യൻ സ്വർണമെഡൽ ജേതാവായ പംഗൽ ഫിലിപ്പീൻസിന്റെ കാർലോ പാലമിനെ (41) തോൽപ്പിച്ചാണ്് സെമിഫൈനലിൽ എത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ല...

ലോക ചാമ്പ്യനായ ശേഷമുള്ള ആദ്യ ടൂർണമെന്റിൽ പി വി സിന്ധുവിന് ഞെട്ടിക്കുന്ന തോൽവി; ചൈന ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം വീണത് പ്രീക്വാർട്ടറിൽ; സീഡ് ചെയ്യപ്പെടാത്ത് തായ്‌ലൻഡ് താരം പോൺപാവീ ചോചുവോങ്ങ് സിന്ധുവിനെ വീഴ്‌ത്തിയത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്

September 19, 2019

ബെയ്ജിങ്: ചൈന ഓപ്പൺ ബാഡ്മിന്റൺ പ്രീക്വാർട്ടറിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് ഞെട്ടിക്കുന്ന തോൽവി. കഴിഞ്ഞ മാസം ലേകചാമ്പ്യനായ ശേഷമുള്ള തന്റെ ആദ്യ ടൂർണമെന്റിൽ തന്നെ തോൽവിയറിഞ്ഞാണ് സിന്ധുവിന്റെ മടക്കം. അഞ്ചാം സീഡായ സിന്ധുവിനെ തായ്ലൻഡിന്റെ സീഡ് ചെയ്യപ്പെടാത...

സൗരഭ് വർമ്മ വിയറ്റ്‌നാം ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ; ജപ്പാൻ താരം മിനോരു കോഗയെ തകർത്തത് നേരിട്ടുള്ള സെറ്റുകൾക്ക്; ഫൈനലിൽ സുൻ ഫി സിയാങ് സൗരഭിന്റെ എതിരാളി

September 14, 2019

വിയറ്റ്നാം ഓപ്പൺ ബി.ഡബ്ല്യു.എഫ് ടൂർ സൂപ്പർ 100 ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കടന്ന് ഇന്ത്യൻ താരം സൗരഭ് വർമ്മ. പുരുഷ വിഭാഗം സിംഗിൾസില് സെമിയിൽ ജപ്പാൻ താരമായ മിനോരു കോഗയെ ആണ് രണ്ടാം സീഡായ സൗരഭ് തോൽപ്പിച്ചത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സൗരഭ...

നടുഭാഗം ജലരാജാക്കന്മാർ; ജേതാക്കളാകുന്നത് രണ്ടാം വട്ടം; കിരീടം ചൂടുന്നത് 67 വർഷങ്ങൾക്ക് ശേഷം; ചാമ്പ്യൻസ് ബോട്ട് ലീഗും നടുഭാഗത്തിന്; ചമ്പക്കുളം രണ്ടാമതും കാരിച്ചാൽ മൂന്നാമതും; നെഹ്‌റു ട്രോഫി വള്ളംകളിയിൽ ജലരാജാക്കന്മാർ ജയിച്ചുകയറിയത് സച്ചിനെ സാക്ഷി നിർത്തി

August 31, 2019

ആലപ്പുഴ: നെഹ്രുട്രോഫി വള്ളംകളിയിൽ നടുഭാഗം ജേതാക്കൾ. ഇത് രണ്ടാം വട്ടമാണ് നടുഭാഗം ട്രോഫി നേടുന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റേതാണ് നടുഭാഗം ചുണ്ടൻ. ഇതോടെ ചാമ്പ്യൻസ് ബോട്ട് ലീഗും നടുഭാഗം നേടി. ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനം നേടി. കാരിച്ചാൽ ചുണ...

MNM Recommends

Loading...
Loading...