1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr

Jul / 2020
13
Monday

ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ 28 കൊല്ലത്തെ മെഡൽ വരൾച്ചയ്ക്ക് വിരാമം; വെങ്കലം നേടിയ ഇന്ത്യൻ ടീമിൽ മലയാളികളുടെ അഭിമാനമായി പി സി തുളസിയും

September 21, 2014

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസ് വനിത ബാഡ്മിന്റൺ ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം. ബാഡ്മിന്റണിൽ 28 കൊല്ലത്തെ മെഡൽ വരൾച്ചയ്ക്ക് വിരാമമിട്ടാണ് ഇന്ത്യ നേട്ടത്തിലെത്തിയത്. സെമി ഫൈനലിൽ ആതിഥേയരായ ദക്ഷിണ കൊറിയയോട് 3-1ന് തോറ്റതോടെയാണ് ഇന്ത്യയുടെ നേട്ടം വെങ്കലത്തിൽ ഒതുങ...

ഏഷ്യൻ ഗെയിംസ്: സ്‌ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കൽ മെഡൽ മേഖലയിൽ; സൗരവ് ഘോഷാലും മെഡലുറപ്പിച്ചു

September 21, 2014

ഇഞ്ചിയോൺ: ഇന്ത്യൻ താരങ്ങളായ സൗരവ് ഘോഷാലും ദീപിക പള്ളിക്കലും  ഇഞ്ചിയോൺ ഏഷ്യൻ ഗെയിംസിൽ മെഡൽ ഉറപ്പിച്ചു. സ്‌ക്വാഷിൽ സെമി ഫൈനലിൽ എത്തിയതോടെയാണിത്. പുരുഷ വിഭാഗത്തിൽ പാക്കിസ്ഥാന്റെ നസീർ ഇക്‌ബാലിനെ 11-6, 9-11, 11-2, 11-9 എന്ന സ്‌കോറിന് തോൽപ്പിച്ചാണ് സൗരവ് സ...

ഏഷ്യൻ ഗെയിംസ്: ഷൂട്ടിംഗിൽ ഇന്ത്യയ്ക്ക് ഒരു വെങ്കലം കൂടി; 10 മീറ്റർ എയർപിസ്റ്റളിൽ ജിതു റായി പുറത്ത്

September 21, 2014

ഇഞ്ചിയോൺ: പതിനേഴാമത് ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങിൽ ഇന്ത്യക്ക് ഒരു വെങ്കല മെഡൽ കൂടി. പുരുഷന്മാരുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിലാണ് വെങ്കലം സ്വന്തമാക്കിയത്. ജിത്തു റായ്, പ്രകാശ് നഞ്ചപ്പ, സമരേഷ് ജംഗ് എന്നിവരടങ്ങിയ ടീമിനാണ് വെങ്കലം. ഇതോടെ ഇന്ത്യ ഒരു സ്വ...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടങ്ങി, ഷൂട്ടിങ്ങിൽ ജിത്തു റായിക്ക് സ്വർണം, ശ്വേത ചൗദരിക്ക് വെങ്കലം ; ബാഡ്മിന്റണിൽ സൈനാ നെഹ് വാൾ മുന്നോട്ട്

September 20, 2014

ഇഞ്ചിയോൺ: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗിലൂടെ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണ മെഡൽ. പുരുഷന്മാരുടെ 50 മീറ്റർ എയർ റൈഫിളിൽ ജിത്തു റായിയാണ് ഇഞ്ചിയോണിൽ ഇന്ത്യയുടെ സുവർണ്ണ കൊയ്ത്തിന് തുടക്കമിട്ടത്. വിയറ്റ്‌നാമിനാണ് ഈയിനത്തിൽ വെള്ളി. ചൈനയ്ക്ക് വെങ്കലവും കിട്ടി. ജിത്തു റ...

ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം; മത്സരങ്ങൾ നാളെ മുതൽ, പ്രതീക്ഷകളുമായി ചൈനയും ദക്ഷിണകൊറിയയും

September 19, 2014

ഇഞ്ചിയോൺ: ഏഷ്യയുടെ കായിക മാമാങ്കത്തിന് ദക്ഷിണകൊറിയയിലെ മൂന്നാമത്തെ വലിയ നഗരമായ ഇഞ്ചിയോണിൽ ഇന്നു തിരിതെളിഞ്ഞു. ഇഞ്ചിയോണിലെ ഏഷ്യാഡ് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകൾ നടക്കുന്നത്. മേളയിലെ മത്സരങ്ങൾ നാളെയാണ് ആരംഭിക്കുന്നത്.  ഇന്ത്യൻ സമയം വൈകീട്ട് 3.30ന...

2018ലെ ഏഷ്യൻ ഗെയിംസ് ജക്കാർത്തയ്ക്ക്

September 19, 2014

ഇഞ്ചിയോൺ : 2018ലെ ഏഷ്യൻ ഗെയിംസിന് ഇന്ത്യോനേഷ്യ വേദിയാകും. ഒളിംമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ എക്‌സിക്യുട്ടീവ് സമിതിയുടേതാണ് തീരുമാനം. ഇന്ത്യോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലേകും 2018ലെ ഏഷ്യൻ കായിക മാമാങ്കം നടക്കുക. നാളെ ചേരുന്ന കൗൺസിലിന്റെ ജനറൽ അംബ്ലി തീ...

ബോക്‌സിങ് താരം മനോജിന് അർജ്ജുന നൽകുമെന്ന് ഡൽഹി ഹൈക്കോടതിയിൽ കേന്ദ്ര കായിക മന്ത്രാലയം ; തെറ്റിധാരണ മൂലമാണ് അർജ്ജുന നിഷേധിച്ചതെന്ന് സർക്കാർ

September 17, 2014

ന്യൂഡൽഹി: റിങ്ങിലെ നേട്ടങ്ങൾക്ക് മാറ്റുക്കൂട്ടാനായുള്ള ബോക്‌സിങ് താരം മനോജ് കുമാറിന്റെ നിയമപോരാട്ടത്തിന് ശുഭാന്ത്യം. അർജ്ജുന അവാർഡ് മനോജിന് നൽകുമെന്ന് ഡൽഹി ഹൈക്കോടതിയെ കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. കപിൽ ദേവ് അധ്യക്ഷനായ സമിതിയാണ് ഇത്തവണ അർജ്ജുന ...

ബാസ്‌കറ്റ് ബോൾ ലോകകപ്പ് അമേരിക്കയ്ക്ക്; ലോകറെക്കോഡ് നേട്ടം നഷ്ടമായത് വെറും 8 പോയിന്റിന്

September 15, 2014

മാഡ്രിഡ്: ഫിബയുടെ ബാസ്‌കറ്റ് ബോൾ ലോകകിരീടം അമേരിക്ക നിലനിർത്തി. സ്‌പെയിന്റെ തലസ്ഥാനമായ മാഡ്രിഡിൽ നടന്ന മത്സരത്തിൽ 129-92 എന്ന സ്‌കോറിന് സെർബിയയെയാണ് അമേരിക്ക തോല്പിച്ചത്. എന്നാൽ, പോയിന്റുകളുടെ എണ്ണത്തിൽ ലോക റെക്കോഡ് നേടാനുള്ള അമേരിക്കയുടെ ശ്രമം പരാജയ...

ഏഷ്യൻ ഗെയിംസിൽ മാറ്റുരയ്ക്കാൻ ഇന്ത്യൻ താരങ്ങൾ ഇഞ്ചിയോണിലേക്ക്; ഇന്ത്യ ലക്ഷ്യമിടുന്നത് 70-75 മെഡലുകൾ

September 14, 2014

ന്യൂഡൽഹി: പതിനേഴാമത് ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ താരങ്ങൾ ഇഞ്ചിയോണിലേക്ക് പുറപ്പെട്ടു തുടങ്ങി. 516 അത്‌ലറ്റുകൾക്കും 163 സ്‌പോർട്ടിങ് സ്റ്റാഫിനുമാണ് ഇഞ്ചിയോണിലേക്ക് പോകാൻ സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ അനുവദിച്ചിരിക്കുന്നത്. ഒളിമ്പിക്‌സ്, ഏ...

മലയാളി താരങ്ങളെ തഴയുന്നു; വോളിബോൾ കോച്ചിനെതിരെ ആരോപണവുമായി ടോം ജോസഫ്

September 03, 2014

കോഴിക്കോട്: ദേശീയ വോളിബോൾ ടീമിന്റെ മുഖ്യ പരിശീലകൻ ജി.ഇ. ശ്രീധരനെതിരെ രൂക്ഷ വിമർശവുമായി അർജുന അവാർഡ് ജേതാവ് ടോം ജോസഫ് രംഗത്ത്. കേരളതാരങ്ങളോട് ശ്രീധരൻ പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും കേരള താരങ്ങളെ ശ്രീധരൻ മനപ്പൂർവം തഴയുകയാണെന്നും ടോം മാദ്ധ്യമപ്രവർത്...

ഏഷ്യൻ ഗെയിംസ് അന്തിമപട്ടിക പ്രഖ്യാപനം ഇന്ന്; ഫുട്‌ബോളും ടേബിൾ ടെന്നീസും ഒഴിവാകാൻ സാധ്യത

September 01, 2014

പാട്യാല: ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തെ ഇന്നറിയാം. 662 അത്‌ലറ്റുകളും 270 പരിശീലകരും സഹായികളുമടക്കം 935 പേരുടെ ജംബോ ലിസ്റ്റാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ കേന്ദ്ര കായിക മന്ത്രാലയത്തിനും സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യക്കും സമർപ്പിച്ചിര...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; വനിതാ സിംഗിൾസിൽ സ്പാനിഷ് താരം മാരിനു കിരീടം

September 01, 2014

കോപ്പൻഹേഗൻ: ലോക ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ സ്‌പെയിനിന്റെ കരോലിന മാരിന് കിരീടം. ബാഡ്മിന്റൺ കിരീടം നേടുന്ന ആദ്യ സ്പാനിഷ് താരമാണ് മാരിൻ. ഒപ്പം 15 വർഷത്തിനു ശേഷം ലോക വനിതാ സിംഗിൾസ് കിരീടം നേടുന്ന ആദ്യ യൂറോപ്യൻ താരം എന്ന പദവിയും മാരിന് സ്വന്തം. സിംഗിൾസ് സ...

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; ഇന്ത്യയുടെ പി വി സിന്ധുവിന് വീണ്ടും വെങ്കലം

August 31, 2014

കോപ്പൻഹേഗൻ: ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധുവിന് തുടർച്ചയായ രണ്ടാം വെങ്കലം. ഇന്നലെ നടന്ന സെമിഫൈനലിൽ സ്‌പെയിനിന്റെ കരോളിന മാരിനോടാണ് സിന്ധു തോറ്റത്. ഇതോടെ വീണ്ടും വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. കഴിഞ്ഞ ലോക ചാമ്പ്യൻഷിപ്പിലും...

ലോകബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്: പിവി സിന്ധു പ്രീക്വാർട്ടറിൽ; ജ്വാലയും അശ്വിനും പുറത്ത്

August 28, 2014

കോപ്പൻഹേഗൻ : ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ വനിതാസിംഗിൾസിൽ ഇന്ത്യൻ താരം പി.വി. സിന്ധു മൂന്നാംറൗണ്ടിലെത്തി. രണ്ടാം റൗണ്ടിൽ റഷ്യയുടെ ഓൾഗ ഗോളോ വനോവയെ തോല്പിച്ചാണ് സിന്ധു മുന്നേറിയത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം. 11ാം സീഡായ സിന...

ലോക ബാഡ്മിന്റൺ ടൂർണമെന്റ്: കശ്യപ് ആദ്യറൗണ്ടിൽ പുറത്തായി

August 26, 2014

കോപ്പൺഹേഗൻ : കോമൺവെൽത്ത് ഗെയിംസ് സ്വർണ്ണമെഡൽ ജേതാവ് പി കശ്യപ് ലോകബാഡ്മിന്റൺ ടൂർണമെന്റിന്റെ സിംഗിൾസിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ജർമനിയുടെ ഡൈറ്റർ ഡൊമോക്കിനോടാണ് ലോക 27-ാം നമ്പർ താരമായ കശ്യപ് പരാജയപ്പെട്ടത്. സ്കോർ 24-26,21-13,18-21. മേയിൽ നടന്ന തോമസ...

MNM Recommends

Loading...
Loading...