Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202028Monday

സുഡാൻ വംശജനായ ആലി ഖത്തറിന് വേണ്ടി കളിച്ചതു നിയമപരമായെന്ന് ലോക സ്പോർട്സ് കോടതി; കോടതി നടപടികളിൽ യുഎഇക്കു തിരിച്ചടി

സുഡാൻ വംശജനായ ആലി ഖത്തറിന് വേണ്ടി കളിച്ചതു നിയമപരമായെന്ന് ലോക സ്പോർട്സ് കോടതി; കോടതി നടപടികളിൽ യുഎഇക്കു തിരിച്ചടി

മറുനാടൻ ഡെസ്‌ക്‌

കഴിഞ്ഞ ഏഷ്യൻ കപ്പ് മത്സരത്തിൽ ഖത്തറിനോട് എതിരില്ലാത്ത നാല് ഗോളുകൾക്ക് പരാജയപ്പെട്ട യു എ ഇ അന്ന് ഖത്തറിന് വേണ്ടി കളിച്ച അൽമോയെസ് അലി സുഡാൻ വംശജനായതുകൊണ്ട് മത്സരിക്കാൻ അർഹനല്ലെന്നും അയാളെ അയോഗ്യനാക്കുകയും തങ്ങളെ വിജയികളായി പ്രഖ്യാപിക്കണം എന്നുമായിരുന്നു ലോക സ്പോർട്സ് കോടതിയിൽ പരാതി നൽകിയിരുന്നത്. എന്നാൽ 9 റിക്കാർഡു ഗോളുകളുമായി മത്സരത്തിലെ ടോപ് സ്‌കോറർ ആയ ആലിയുടെ മാതാവ് ഖത്തറിൽ ജനിച്ചതായി ലോക സ്പോർട്സ് കോടതി C A S കണ്ടെത്തുകയും ഫീഫ നിയമം അനുസരിച്ചു അയാൾ കളിക്കുവാൻ അർഹൻ ആണെന്ന് വിധി പ്രഖ്യാപിക്കുകയും ചെയ്തു.

ആസ്പെയർ അക്കാദമിയിൽ അഭ്യസിച്ച ആലി ഇതുവരെ മറ്റൊരു രാജ്യത്തിന്റെയും പ്രതിനിധിയായി മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ല എന്നതും അയാൾക്ക്‌ അനുകൂലമായി. 2019 ഏഷ്യൻ കപ്പ് സെമിയിൽ ആയിരുന്നു യൂ എ ഇ ആതിഥേയരായിരുന്ന ഖത്തറിനോട് 4 ഗോളുകൾക്കു പരാജയപ്പെട്ടത്. അന്ന് മൂന്നാമത്തെ ഗോളായിരുന്നു അലിയുടെ ബൂട്ടിൽ നിന്ന് പിറന്നത് മറ്റു ഗോളുകൾ നേടിയതു ബൗലാം ഖൗഖി, ആലി ഖൈഡോസ്, ഹാമിദ് ഇസ്മായിൽ എന്നിവരായിരുന്നു.

Stories you may Like

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP