Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഖത്തറിനോട് കാട്ടിയ വീറിൽ ജയം ആശിച്ചിറങ്ങിയെങ്കിലും ചൊവ്വാഴ്ച ഇന്ത്യക്ക് നിരാശ മാത്രം; അവസാന നിമിഷത്തെ ഹെഡറിൽ നേടിയ ആശ്വാസ ഗോളിൽ ബംഗ്ലാദേശിനോട് സമനില; ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ രക്ഷകനായത് ആദിൽ ഖാൻ

ഖത്തറിനോട് കാട്ടിയ വീറിൽ ജയം ആശിച്ചിറങ്ങിയെങ്കിലും ചൊവ്വാഴ്ച ഇന്ത്യക്ക് നിരാശ മാത്രം; അവസാന നിമിഷത്തെ ഹെഡറിൽ നേടിയ ആശ്വാസ ഗോളിൽ ബംഗ്ലാദേശിനോട് സമനില; ലോകകപ്പ് ഫുട്‌ബോൾ യോഗ്യതാ റൗണ്ടിൽ രക്ഷകനായത് ആദിൽ ഖാൻ

മറുനാടൻ ഡെസ്‌ക്‌

കൊൽക്കത്ത: 2022 ഖത്തർ ലോകകപ്പിൽ ഇന്ത്യ ഫുട്‌ബോൾ തട്ടുമോയെന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകരെ നിരാശയിലാഴ്‌ത്തി ഇന്ത്യക്ക് സമനില. ബംഗ്ലാദേശിനോട ഇന്ത്യ സമനില വഴങ്ങി. ഇരുടീമും ഓരോ ഗോളടിച്ചു. ആക്രമണം അഴിച്ചുവിട്ടെങ്കിലും ബംഗ്ലാദേശിന്റെ പ്രതിരോധക്കോട്ടയിൽ തട്ടി ഇന്ത്യ ചിതറി.

ഖത്തറിനെ ഗോൾ രഹിത സമനിലയിൽ കുരുക്കിയ ആത്മവിശ്വാസവുമായി ഇറങ്ങിയ ഇന്ത്യയെ ബംഗ്ലാദേശ് ആദ്യപകുതിയിൽ തന്നെ ഞെട്ടിച്ചു. ആദ്യപകുതി അവസാനിക്കാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ സാദുദീൻ കോൽക്കത്ത സ്റ്റേഡിയത്തിലെ ഇന്ത്യൻ ആരവങ്ങൾക്കുമേൽ വെള്ളിടിയായി. ബോക്‌സിനു വെളിയിൽ ഇടത് പാർശ്വത്തിൽനിന്നും വന്ന ഫ്രീകിക്കിന് സാദുദീൻ ചാടി തലവച്ചു. സാദുദീന്റെ ഫ്രീ ഹെഡ്ഡർ വലയിൽ.ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവരുത്തിയ പിഴവാണ് ഗോളിൽ കലാശിച്ചത്. ബോക്‌സിലേക്ക് ഉയർന്നുവന്ന പന്തിനെ തട്ടിയകറ്റാൻ ശ്രമിച്ച സന്ധുവിന് പിഴച്ചു. പന്തിന്റെ ഗതി മനസിലാക്കാതെ ചാടിയ സന്ധുവിനെയും കടന്ന പന്ത് സാദുദീനിലേക്ക്. ഗോളിയില്ലാ പോസ്റ്റിൽ സാദുദീന്റെ ഫ്രീ ഹെഡ്ഡർ.

രണ്ടാം പകുതിയും ഇന്ത്യ ആക്രമിച്ച് കളിച്ചെങ്കിലും ഫലം കണ്ടില്ല. കടുത്ത പ്രതിരോധം തീർത്ത് ബംഗ്ലാദേശ് ഇന്ത്യയെ സമ്മർദത്തിലാക്കി. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ തലയിൽ കിട്ടിയ അടി തലകൊണ്ടു തന്നെ ഇന്ത്യ വീട്ടി. 88ാ മിനിറ്റിൽ കോർണർകിക്കിൽനിന്ന് ഹെഡ്ഡർ ഗോളിലൂടെ ആദിൽ ഖാൻ ഇന്ത്യയുടെ അന്തസ് ഉയർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP