Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202026Thursday

ബാഴ്‌സിലോണയെ പിഴുതെറിഞ്ഞ് വലൻസിയയ്ക്ക് തകർപ്പൻ വിജയം; ബാഴ്‌സയ്ക്ക് മേലുള്ള വലൻസിയയുടെ വിജയം സ്പാനിഷ് ലീഗിൽ ബാഴ്‌സയ്‌ക്കെതിരെ അവസാനമായി വിജയം നേടിയിട്ട് നാലു വർഷം പൂർത്തിയാകാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ

ബാഴ്‌സിലോണയെ പിഴുതെറിഞ്ഞ് വലൻസിയയ്ക്ക് തകർപ്പൻ വിജയം; ബാഴ്‌സയ്ക്ക് മേലുള്ള വലൻസിയയുടെ വിജയം സ്പാനിഷ് ലീഗിൽ ബാഴ്‌സയ്‌ക്കെതിരെ അവസാനമായി വിജയം നേടിയിട്ട് നാലു വർഷം പൂർത്തിയാകാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെ

സ്വന്തം ലേഖകൻ

മഡ്രിഡ്: സ്പാനിഷ് ലീഗിൽ നിലവിലെ ചാംപ്യന്മാരായ ബാർസിലോനയ്ക്ക് ഞെട്ടിക്കുന്ന തോൽവി സമ്മാനിച്ച് വലൻസിയ. പെനാൽറ്റി പാഴാക്കിയിട്ടും ബാഴ്‌സയെ വലൻസിയ അട്ടി മറിക്കുക ആയിരുന്നു. ബദ്ധ എഥിരാളികളായ റയലിനെ ഹാപ്പിയാക്കി കൊണ്ടാണ് ബാഴ്‌സയുടെ തോൽവി. റയൽ മഡ്രിഡുമായി ഇഞ്ചോടിഞ്ചു പൊരുതുന്ന ബാർസയ്ക്ക് കനത്ത പ്രഹരമാണ് ഈ തോൽവി.

പുതിയ പരിശീലകൻ ക്വിക്കെ സെറ്റിയനു കീഴിൽ ലീഗിൽ വിജയത്തുടക്കമിട്ട ബാർസ, തൊട്ടുപിന്നാലെ വലൻസിയയോടാണ് തോറ്റത്. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വലൻസിയയുടെ വിജയം. ബാർസ താരം ജോർഡി ആൽബ 48-ാം മിനിറ്റിൽ വഴങ്ങിയ സെൽഫ് ഗോളിൽ മുന്നിലെത്തിയ വലൻസിയയ്ക്കായി, 77-ാം മിനിറ്റിൽ യുറഗ്വായ് താരം മാക്‌സി ഗോമസാണ് രണ്ടാം ഗോൾ നേടിയത്. സീസണിൽ ബാർസയുടെ നാലാമത്തെ മാത്രം തോൽവിയാണിത്.

12ാം മിനിറ്റിൽ വലൻസിയയ്ക്ക് ലഭിച്ച പെനൽറ്റി മാക്‌സി ഗോമസ് പാഴാക്കുകയും, മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ കോർണർ കിക്കിൽനിന്ന് വലൻസിയ നേടിയ ഗോൾ വാർ പരിശോധനയിൽ തിരുത്തപ്പെടുകയും ചെയ്തത് ബാർസയുടെ തോൽവിഭാരം കുറച്ചു. പെനൽറ്റി പാഴാക്കിയതിനു പരിഹാരമായി 77-ാം മിനിറ്റിൽ മാക്‌സി ഗോമസ് ഗോൾ നേടുകയും ചെയ്തു.

ലീഗിൽ ഒന്നാം സ്ഥാനത്തിനായി ബദ്ധവൈരികളായ റയൽ മഡ്രിഡുമായി ഇഞ്ചോടിഞ്ചു പൊരുതുന്ന ബാർസയ്ക്ക് കനത്ത പ്രഹരമാണ് ഈ തോൽവി. ഇതോടെ, 21 മത്സരങ്ങളിൽനിന്ന് 43 പോയിന്റുമായി ഇപ്പോഴും ബാർസ തന്നെയാണ് മുന്നിൽ. റയലിനും 43 പോയിന്റാണെങ്കിലും ബാർസയേക്കാൾ ഒരു മത്സരം കുറവാണ് കളിച്ചതെന്ന ആനുകൂല്യമുണ്ട്. അടുത്ത മത്സരത്തിൽ സമനില നേടുകയോ ജയിക്കുകയോ ചെയ്താൽ റയലിന് ബാർസയെ മറികടന്ന് മുന്നിലെത്താം.

മറുവശത്ത് സീസണിലെ ഒൻപതാം ജയം കുറിച്ച വലൻസിയ 34 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് കയറി. ബാർസയ്‌ക്കെതിരെ സ്പാനിഷ് ലീഗിൽ അവസാനമായി വിജയം നേടിയിട്ട് നാലു വർഷം പൂർത്തിയാകാൻ ഏതാനും മാസങ്ങൾ മാത്രം ശേഷിക്കെയാണ് വലൻസിയയുടെ അപ്രതീക്ഷിത ജയം. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP