Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മികച്ച സേവുകളുമായി ദിമിത്രിയെവ്സ്‌കി; പെനാൽറ്റിയടക്കം തടുത്തിട്ടത് ഗോളെന്നുറച്ച എട്ടിലേറെ ഷോട്ടുകൾ; പ്രതിരോധ കോട്ടകെട്ടിയിട്ടും യുക്രൈനെതിരേ വടക്കൻ മാസിഡോണിയക്ക് തോൽവി

മികച്ച സേവുകളുമായി ദിമിത്രിയെവ്സ്‌കി; പെനാൽറ്റിയടക്കം തടുത്തിട്ടത് ഗോളെന്നുറച്ച എട്ടിലേറെ ഷോട്ടുകൾ; പ്രതിരോധ കോട്ടകെട്ടിയിട്ടും യുക്രൈനെതിരേ വടക്കൻ മാസിഡോണിയക്ക് തോൽവി

സ്പോർട്സ് ഡെസ്ക്

ബുക്കാറസ്റ്റ്: പ്രതിരോധ കോട്ടക്കെട്ടി ദിമിത്രിയെവ്സ്‌കി വലകാത്തിട്ടും യൂറോ കപ്പിൽ ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ വടക്കൻ മാസിഡോണിയയെ തകർത്ത് യുക്രൈൻ. ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു യുക്രൈന്റെ ജയം.

ഇരു പകുതികളിലും ദിമിത്രിയെവ്സ്‌കി മികച്ച സേവുകളുമായി കളംനിറഞ്ഞു. ഗോളെന്നുറച്ച എട്ടിലേറെ ഷോട്ടുകളാണ് മാസിഡോണിയൻ ഗോൾകീപ്പർ തടുത്തിട്ടത്.

പെനാൽറ്റിയടക്കം രക്ഷപ്പെടുത്തി വടക്കൻ മാസിഡോണിയക്കായി മത്സരത്തിലുടനീളം ഗോൾകീപ്പർ ദിമിത്രിയെവ്സ്‌കി മികച്ച പ്രകടനം പുറത്തെടുത്തിട്ടും സമനില ഗോൾ കണ്ടെത്താൻ ടീമിന് സാധിച്ചില്ല.

ആദ്യപകുതി യുക്രൈൻ മുന്നേറ്റങ്ങളാൽ സമ്പന്നമായിരുന്നു. യാർമൊലെങ്കോയേയും യരെംചുക്കിനെയും മലിനോവ്സ്‌കിയേയും തടയാൻ മാസിഡോണിയൻ പ്രതിരോധം നന്നേ പാടുപെട്ടു.

29-ാം മിനിറ്റിൽ ആന്ദ്രേ യാർമൊലെങ്കോയിലൂടെ യുക്രൈൻ മുന്നിലെത്തി. യുക്രൈന് അനുകൂലമായ കോർണർ കരവയെവ് ബാക്ക്ഹീൽ ചെയ്തത് പോസ്റ്റിന്റെ വലത് മൂലയിലേക്ക്. ഓടിയെത്തിയ യാർമൊലെങ്കോ പന്ത് വലയിലെത്തിച്ചു.

തൊട്ടുപിന്നാലെ യുക്രൈൻ രണ്ടാം ഗോളും കണ്ടെത്തി. 34-ാം മിനിറ്റിൽ യാർമൊലെങ്കോയുടെ അളന്നുമുറിച്ച പാസിൽ നിന്ന് റോമൻ യരെംചുക്കാണ് സ്‌കോർ ചെയ്തത്.

ഇതിനിടെ 39-ാം മിനിറ്റിൽ ഗോരൻ പാണ്ഡെവ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡായി.

പിന്നീട് 57-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് മാസിഡോണിയ ഒരു ഗോൾ മടക്കിയത്. ഗോരെൻ പാണ്ഡെവിനെ കരവയെവ് ബോക്ൾസിൽ ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. കിക്കെടുത്ത എസ്യാൻ അലിയോസ്‌കിയുടെ ഷോട്ട് യുക്രൈൻ ഗോളി ബുഷ്ചാൻ തടഞ്ഞെങ്കിലും റീബൗണ്ട് വന്ന പന്ത് അലിയോസ്‌കി തന്നെ വലയിലെത്തിച്ചു.

84-ാം മിനിറ്റിൽ യുക്രൈന് ലഭിച്ച പെനാൽറ്റി കിക്കും ദിമിത്രിയെവ്സ്‌കി തടുത്തു. യുക്രൈൻ താരം മലിനോവ്സ്‌കിയായിരുന്നു കിക്കെടുത്തത്. ജയത്തോടെ യുക്രൈൻ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP