യൂറോ കപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെ കീഴടക്കി ഡെന്മാർക്ക് സെമി ഫൈനലിൽ; തുല്യശക്തികളുടെ പോരാട്ടത്തിൽ ജയം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്; ജയമുറപ്പിച്ചത് തോമസ് ഡെലാനിയും കാസ്പർ ഡോൾബെർഗും; ചെക്കിന് ആശ്വാസ ഗോളുമായി തല ഉയർത്തി പാട്രിക്ക് ഷിക്ക്
സ്പോർട്സ് ഡെസ്ക്
ബാക്കു: അട്ടിമറികളിലൂടെയും ശക്തമായ തിരിച്ചുവരവിലൂടെയും യൂറോകപ്പിൽ വിസ്മയക്കുതിപ്പോടെ മുന്നേറിയ ഡെന്മാർകും ചെക് റിപ്പബ്ലികും ഏറ്റുമുട്ടിയ ക്വാർട്ടർ ഫൈനലിൽ വിജയം ഡാനിഷ് പടക്കൊപ്പം. ക്രിസ്ത്യൻ എറിക്സന്റെ വീഴ്ചയിൽ നിന്നും ഉയിർക്കൊണ്ട്, ആദ്യ രണ്ടുമത്സരങ്ങളിലെ തോൽവിയും അതിജീവിച്ച് മുന്നേറിയ ഡെന്മാർകിന് ഇനി വെംബ്ലിയിൽ സെമിയിൽ പന്ത് തട്ടാം. ആവേശം ചോരാതെ മുന്നേറിയാൽ രണ്ട് ജയം കൂടി നേടി യൂറോകപ്പിൽ മുത്തമിടാം....
ചെക് പട ഉയർത്തിയ കടുത്ത വെല്ലുവിളിയെ ഒന്നിനെതിരെ രണ്ടുഗോളുകൾക്ക് ഡെന്മാർക് മടികടക്കുകയായിരുന്നു. അഞ്ചാം മിനിറ്റിൽ തോമസ് ഡെലാനേയും 42ാം മിനിറ്റിൽ കാസ്പർ ഡോൽബെർഗും നേടിയ ഗോളുകളാണ് ഡെന്മാർക്കിനെ താങ്ങിനിർത്തിയത്. 49ാം മിനിറ്റിൽ നേടിയ മറുപടി ഗോളോടെ ചെക് പത്താം നമ്പർ പാട്രിക് ഷിക് യൂറോ ടോപ് സ്കോറർ പദവിയിൽ സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പമെത്തി. ഇരുവരും അഞ്ചുഗോളുകളാണ് ടൂർണമെന്റിൽ കുറിച്ചത്.
സെമി ഫൈനലിൽ ഇംഗ്ലണ്ട്-യുക്രൈൻ മത്സര വിജയികളെയാണ് ഡെന്മാർക്ക് നേരിടുക. മുന്നേറ്റത്തിലും പ്രതിരോധത്തിലും ഒരുപോലെ തിളങ്ങാനായത് ഡെന്മാർക്കിന്റെ വിജയത്തിന് മാറ്റുകൂട്ടുന്നു. 1992-ൽ ഡെന്മാർക്ക് യൂറോ കപ്പ് കിരീടം സ്വന്തമാക്കിയിരുന്നു. 29 വർഷങ്ങൾക്ക് ശേഷമാണ് ഡെന്മാർക്ക് സെമി ഫൈനലിലെത്തുന്നത്.
ഡെന്മാർക്ക് കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ചെക്ക് റിപ്പബ്ലിക്ക് ഒരു മാറ്റമാണ് ടീമിൽ വരുത്തിയത്. മത്സരം തുടങ്ങി അഞ്ചാം മിനിട്ടിൽ തന്നെ ചെക്കിനെതിരേ ഡെന്മാർക്ക് ലീഡെടുത്തു.
മത്സരത്തിൽ ലഭിച്ച ആദ്യ കോർണർ തന്നെ ലക്ഷ്യത്തിലെത്തിച്ച് ഡെന്മാർക്ക് ചെക്ക് റിപ്പബ്ലിക്കിനെ ഞെട്ടിച്ചു. സ്ട്രൈഗർ എടുത്ത കോർണർ കിക്കിന് കൃത്യമായി തലവെച്ച് തോമസ് ഡെലാനി ടീമിന് ലീഡ് സമ്മാനിച്ചു. മാർക്ക് ചെയ്യപ്പെടാതെയിരുന്ന ഡെലാനിയിലേക്ക് പന്ത് വന്നപ്പോൾ അവസരം പാഴാക്കാതെ അദ്ദേഹം ഗോൾകീപ്പർ വാസ്ലിക്കിനെ കീഴടക്കി പന്ത് വലയിലെത്തിച്ചു. ആദ്യ മുന്നേറ്റത്തിൽ തന്നെയാണ് ഡെന്മാർക്ക് ഗോൾ നേടിയത്. ഗോൾ വീണതോടെ ചെക്ക് ഉണർന്നുകളിച്ചു.
11-ാം മിനിട്ടിൽ ചെക്കിന്റെ കുന്തമുനയായ പാട്രിക്ക് ഷിക്ക് ഡെന്മാർക്ക് ബോക്സിനകത്തേക്ക് ഇരച്ചുകയറിയെങ്കിലും ലക്ഷ്യം പിഴച്ചു. പിന്നാലെ ഡെന്മാർക്കിന്റെ ഡാംസ്ഗാർഡിന് ഓപ്പൺ അവസരം ലഭിച്ചിട്ടും പന്ത് വലയിലെത്തിക്കാൻ താരത്തിന് സാധിച്ചില്ല.
16-ാം മിനിട്ടിൽ ഡെലാനിക്ക് ചെക്ക് ബോക്സിനകത്തുവെച്ച് തുറന്ന അവസരം ലഭിച്ചു. എന്നാൽ താരത്തിന് പന്ത് കൃത്യമായി കാലിലെടുത്ത് വലയിലെത്തിക്കാൻ സാധിച്ചില്ല. 21-ാം മിനിട്ടിൽ ചെക്കിന്റെ ഹോൾസ് പന്തുമായി ബോക്സിലെത്തിയെങ്കിലും ഗോൾകീപ്പർ ഷ്മൈക്കേൽ പന്ത് തട്ടിയകറ്റി.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ചെക്ക് റിപ്പബ്ലിക്കാണ്. 33-ാം മിനിട്ടിൽ സ്ട്രൈഗർക്ക് ബോക്സിനകത്തുവെച്ച് ഗോളവസരം ലഭിച്ചെങ്കിലും ചെക്ക് ഗോൾകീപ്പർ വാസ്ലിക്ക് മുന്നോട്ട് കയറിവന്ന് പന്ത് പിടിച്ച് അപകടം ഒഴിവാക്കി.
ചെക്ക് മുന്നേറ്റനിരയുടെ തുടർച്ചായുള്ള ആക്രമണങ്ങളെ ഡെന്മാർക്ക് പ്രതിരോധം നന്നായി തന്നെ നേരിട്ടു. 37-ാം മിനിട്ടിൽ ഡാംസ്ഗാർഡിന്റെ ലോങ്റേഞ്ചർ വാസ്ലിക്ക് തട്ടിയകറ്റി.
ചെക്കിന്റെ ആത്മവിശ്വാസം തല്ലിക്കെടുത്തി ഡെന്മാർക്ക് 42-ാം മിനിട്ടിൽ മത്സരത്തിലെ രണ്ടാം ഗോൾ നേടി. ഇത്തവണ ഗോളടിയന്ത്രം കാസ്പർ ഡോൾബെർഗാണ് ടീമിനായി ഗോൾ നേടിയത്. മെയ്ലിന്റെ അളന്നുമുറിച്ച ക്രോസിൽ കാലുവെച്ച് ഗോൾകീപ്പർ വാസ്ലിക്കിനെ കാഴ്ചക്കാരനാക്കി ഡോൾബെർഗ് രണ്ടാം ഗോൾ നേടി. രണ്ട് മത്സരങ്ങളിൽ നിന്നുമായി താരം നേടുന്ന മൂന്നാം ഗോളാണിത്. ഇതോടെ മത്സരത്തിൽ ഡെന്മാർക്ക് ആധിപത്യം പുലർത്തി. ആദ്യ പകുതിയിൽ ടീം 2-0 എന്ന സ്കോറിന് ലീഡെടുത്തു.
രണ്ടാം പകുതിയുടെ ആരംഭത്തിൽ തന്നെ പകരക്കാരനായി വന്ന ചെക്ക് റിപ്പബ്ലിക്കിന്റെ മൈക്കിൾ ക്രിമെൻസിക്കിന് മികച്ച അവസരം ലഭിച്ചു. എന്നാൽ പന്ത് ഷ്മൈക്കേൽ കൃത്യമായി തട്ടിയകറ്റി. രണ്ടാം പകുതിയിൽ ആക്രമണ ഫുട്ബോളാണ് ചെക്ക് അഴിച്ചുവിട്ടത്.
അതിന്റെ ഭാഗമായി 49-ാം മിനിട്ടിൽ തന്നെ ചെക്ക് ഒരു ഗോൾ തിരിച്ചടിച്ചു. സൂപ്പർ താരം പാട്രിക്ക് ഷിക്കാണ് ടീമിനായി ഗോൾ നേടിയത്. കൗഫാലിന്റെ പാസ് കൃത്യമായി പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക് അടിച്ചിട്ട് ഷിക്ക് യൂറോ 2020 -ലെ തന്റെ അഞ്ചാം ഗോൾ സ്കോർ ചെയ്തു. ഈ ഗോളോടെ ഗോൾഡൻ ബൂട്ട് പുരസ്കാരത്തിനായുള്ള മത്സരത്തിൽ ഷിക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം എത്തി.
രണ്ടാം പകുതിയിൽ ഡെന്മാർക്ക് പ്രതിരോധത്തിലേക്ക് വലിഞ്ഞത് ചെക്കിന് കൂടുതൽ ഗുണം ചെയ്തു. എന്നാൽ കളി പുരോഗമിക്കവേ ഡെന്മാർക്ക് ആക്രമണം അഴിച്ചുവിട്ടു. ഇതോടെ കളി ആവേശത്തിലായി.
61-ാം മിനിട്ടിൽ പന്തുമായി ബോക്സിനകത്തേക്ക് മുന്നേറിയ ഡെന്മാർക്കിന്റെ യൂസഫ് പോൾസണ്‍ ഗോളടിക്കാൻ അവസരം ലഭിച്ചെങ്കിലും താരം അത് പാഴാക്കി. 68-ാം മിനിട്ടിൽ പോൾസണിന്റെ ലോങ്റേഞ്ചർ വാസ്ലിക്ക് കൈയിലൊതുക്കി.
74-ാം മിനിട്ടിൽ ഡെന്മാർക്ക് ബോക്സിന് അടുത്തുനിന്നും ചെക്കിന് ഫ്രീകിക്ക് ലഭിച്ചു. യാങ്ടോയുടെ വളഞ്ഞിറങ്ങിയ ഫ്രീകിക്ക് വലയിലേക്കെത്തും മുൻപ് തകർപ്പൻ ഡൈവിലൂടെ ഗോൾകീപ്പർ ഷ്മൈക്കേൽ തട്ടിയകറ്റി അപകടം ഒഴിവാക്കി.
78-ാം മിനിട്ടിൽ പോൾസണിന്റെ ഗോളെന്നുറച്ച ലോങ്റേഞ്ചർ ഗോൾകീപ്പർ വാസ്ലിക്ക് തട്ടിയകറ്റി. 82-ാം മിനിട്ടിൽ മേയുടെ ഷോട്ടും വാസ്ലിക്ക് തട്ടിത്തെറിപ്പിച്ചു.
അവസാന മിനിട്ടുകളിൽ ടീം ഒന്നടങ്കം ആഞ്ഞുപരിശ്രമിച്ചെങ്കിലും ചെക്ക് റിപ്പബ്ലിക്കിന് സമനില ഗോൾ നേടാനായില്ല. ഇതോടെ ഡെന്മാർക്ക് അവസാന നാലിൽ ഇടം നേടി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍