Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മാഞ്ചെസ്റ്റർ സിറ്റിയുടെ രണ്ട് പ്രധാന താരങ്ങൾക്ക് കോവിഡ്; ഇരുവരും സ്വയം നിരീക്ഷണത്തിലെന്ന് ക്ലബ്ബ്

മാഞ്ചെസ്റ്റർ സിറ്റിയുടെ രണ്ട് പ്രധാന താരങ്ങൾക്ക് കോവിഡ്; ഇരുവരും സ്വയം നിരീക്ഷണത്തിലെന്ന് ക്ലബ്ബ്

മറുനാടൻ ഡെസ്‌ക്‌

മാഞ്ചെസ്റ്റർ: പ്രീമിയർ ലീഗ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയുടെ രണ്ട് പ്രധാന താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. വിങ്ങർ റിയാദ് മെഹ്റെസ്, സെന്റർ ബാക്ക് ഐമെറിക് ലപോർട്ടെ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവർക്കും രോ​ഗ ലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ഇരുവരും സെൽഫ് ഐസൊലേഷനിലാണ്. സിറ്റി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

സെപ്റ്റംബർ 12-നാണ് പ്രീമിയർ ലീഗ് 2020-21 സീസൺ ആരംഭിക്കുന്നത്. സെപ്റ്റംബർ 21-ന് വോൾവർഹാംപ്ടണെതിരെയാണ് സിറ്റിയുടെ ആദ്യ മത്സരം. നേരത്തെ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുടെ ആറു താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതുകൂടാതെ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിന്റെ രണ്ടു താരങ്ങൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.

ബ്രസീലിയൻ താരം മാർക്വീഞ്ഞോസ്, അർജന്റീനയുടെ സ്ട്രൈക്കർ മൗറോ ഇകാർഡി, കോസ്റ്ററിക്കൻ ഗോൾകീപ്പർ കെയ്ലർ നവാസ്, നെയ്മർ, എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രൊ പെരഡസ് എന്നിവരാണ് കോവിഡ് ബാധിച്ച പി.എസ്.ജി താരഗങ്ങൾ. സ്പാനിഷ് സ്ട്രൈക്കർ ഡീഗോ കോസ്റ്റയ്ക്കും ഡിഫൻഡർ സാന്റിയാഗോ അരിയസിനുമാണ് അത്ലറ്റിക്കോ മാഡ്രിഡിൽ കോവിഡ് സ്ഥിരീകരിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP