Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം; മ്യാന്മാറിനെ പരാജയപ്പെടുത്തി; ഇന്ത്യൻ ജയം ഏകപക്ഷീയമായ ഒരു ഗോളിന്

ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് തകർപ്പൻ തുടക്കം; മ്യാന്മാറിനെ പരാജയപ്പെടുത്തി; ഇന്ത്യൻ ജയം ഏകപക്ഷീയമായ ഒരു ഗോളിന്

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ത്രിരാഷ്ട്ര സൗഹൃദ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയ്ക്ക് ജയം.മ്യാന്മാറിനെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്ത്യ തകർത്തു. അനിരുദ്ധ് ഥാപ്പയാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോൾ നേടിയത്. ആദ്യ പകുതിയുടെ അമിത സമയത്താണ് ഗോൾ പിറന്നത്.

മണിപ്പൂരിലെ ഇംഫാൽ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. കളിയിലുടനീളം ഇന്ത്യയാണ് മികച്ചനിലയിൽ കളിച്ചത്. ഥാപ്പയുടെ ഗോൾ ഒഴിച്ചാൽ നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടില്ല. മെഹ്താബ് സിങ്, മഹേഷ് സിങ്, റിത്വിക് ദാസ് എന്നിവർ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചു.

ഇന്ത്യയുടെ പ്രമുഖ താരമായ സുനിൽ ഛേത്രിക്ക് നിരവധി അവസരങ്ങളാണ് ലഭിച്ചത്. 74-ാം മിനിറ്റിൽ സുനിൽ ഛേത്രി വല കുലുക്കിയെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP