Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള ഫുട്‌ബോൾ അസോസിയേഷനിലും തോറ്റ് തുന്നം പാടി സിപിഎം; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സിപിഎം നേതാവ് എ പ്രദീപ് കുമാർ എംഎൽഎക്ക് കിട്ടിയത് 11 വോട്ടുകൾ മാത്രം; കെഎഫ്എയുടെ പുതിയ പ്രസിഡന്റായി ടോം ജോസ് കുന്നേലും ഓണററി പ്രസിഡന്റായി കെഎംഎ മേത്തറും തെരഞ്ഞെടുക്കപ്പെട്ടതോടെ തുടരുന്നത് അസോസിയേഷനിലെ രണ്ടു പതിറ്റാണ്ടിലേറെയായുള്ള മേത്തറുടെ അപ്രമാദിത്വം

കേരള ഫുട്‌ബോൾ അസോസിയേഷനിലും തോറ്റ് തുന്നം പാടി സിപിഎം; പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച സിപിഎം നേതാവ് എ പ്രദീപ് കുമാർ എംഎൽഎക്ക് കിട്ടിയത് 11 വോട്ടുകൾ മാത്രം; കെഎഫ്എയുടെ പുതിയ പ്രസിഡന്റായി ടോം ജോസ് കുന്നേലും ഓണററി പ്രസിഡന്റായി കെഎംഎ മേത്തറും തെരഞ്ഞെടുക്കപ്പെട്ടതോടെ തുടരുന്നത് അസോസിയേഷനിലെ രണ്ടു പതിറ്റാണ്ടിലേറെയായുള്ള മേത്തറുടെ അപ്രമാദിത്വം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരള ഫുട്‌ബോൾ അസോസിയേഷനിൽ ഔദ്യോഗിക പാനൽ സമ്പൂർണ്ണ വിജയം നേടിയപ്പോഴും പരാജയത്തിന്റെ കയ്‌പ്പുനിർ ഇറക്കി സിപിഎം. കോഴിക്കോട് എംഎൽഎയും സിപിഎം നേതാവുമായ എ പ്രദീപ് കുമാർ എംഎൽഎയെ പരാജയപ്പെടുത്തിയാണ് ടോം ജോസ് കുന്നേൽ കെഎഫ്എ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. 24 വർഷം പ്രസിഡന്റായി തുടർന്ന കെഎംഐ മേത്തറിനെ ഓണററി പ്രസിഡന്റായി ജനറൽ ബോഡി നോമിനേറ്റ് ചെയ്തു.

കോഴിക്കോട് നിന്നുള്ള എംഎൽഎ ആയ പ്രദീപ് കുമാറിന് വേണ്ടി സിപിഎം ചരട് വലികൾ നടത്തിയെങ്കിലും വിജയം കണ്ടില്ല. ടോം ജോസും പ്രദീപ് കുമാറും അസോസിയേഷന്റെ വൈസ് പ്രസിഡന്റുമാരായിരുന്നു. കേരള ഫുട്‌ബോൾ അസോസിയേഷന്റെ പ്രവർത്തനങ്ങൾ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകുമെന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ടോം ജോസ് കുന്നേൽ പറഞ്ഞു.

എ പ്രദീപ് കുമാർ എംഎൽഎ പ്രസിഡന്റ് സ്ഥാനത്തിനായി കടുത്ത വെല്ലുവിളി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കെഎംഐ മേത്തർ പക്ഷക്കാരനായ ടോം ജോസ് കുന്നേലിന്റെ വിജയം അനായാസമായിരുന്നു. ആകെ പോൾ ചെയ്ത 40 വോട്ടിൽ 11 വോട്ട് മാത്രമാണ് പ്രദീപ് കുമാറിന് നേടാനായാത്.

ട്രഷറർ സ്ഥാനത്തേക്ക് പാലക്കാട് നിന്നുള്ള എം ശിവകുമാർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരം നടന്ന 2 ജോയിന്റ് സെക്രട്ടറി സീറ്റിൽ മുഹമ്മദ് റഫീക്കും എസ്. അച്ചുവും തെരഞ്ഞെടുക്കപ്പെട്ടു. 6 വൈസ് പ്രസിഡന്റ്മാരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഓരോ ജില്ല അസോസിയേഷനിൽ നിന്നും ജനറൽ ബോഡി അംഗങ്ങളായി മൂന്ന് പേരാണുള്ളത്. ഇത്തരത്തിൽ 14 ജില്ലകളിൽ നിന്നായി 42 പേർക്കാണ് വോട്ടവകാശമുണ്ടായിരുന്നത്.

കഴിഞ്ഞ 24 വർഷമായി പ്രസിഡന്റ് സ്ഥാനത്തു തുടരുന്ന കെഎംഐ മേത്തറും ട്രഷറർ പി അഷറഫും സ്ഥാനമൊഴിഞ്ഞതോടെയാണ് അസോസിയേനിൽ അധികാര കൈമാറ്റം അനിവാര്യമായത്.കായിക ചട്ടപ്രകാരം അസോസിഷനിൽ 70 വയസ്സ് കഴിഞ്ഞവർക്കും ഭാരവാഹിസ്ഥാനത്ത് മൂന്ന് ടേം പൂർത്തിയാക്കിയവർക്കും തുടരാൻ കഴിയില്ല. കെ.എഫ്.എ.യിൽ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറർ സ്ഥാനങ്ങൾക്കാണ് ഇത് ബാധകം.

സെക്രട്ടറി പ്രതിഫലം പറ്റുന്ന തസ്തികയായതിനാൽ ബാക്കിവരുന്ന രണ്ടു സ്ഥാനങ്ങളിൽ ചട്ടം നടപ്പാക്കണം. മേത്തറിനു പ്രായവും ടേമും പ്രശ്നമായിരുന്നു. അഷറഫ് ട്രഷറർ സ്ഥാനത്ത് അഞ്ച് ടേം പൂർത്തിയാക്കിക്കഴിഞ്ഞു.ഇതുവരെ കെ.എഫ്.എ.യിൽ അഞ്ച് വൈസ് പ്രസിഡന്റുമാരാണുള്ളത്. ഇനിമുതൽ അത് ആറാവും. രണ്ട് ജോയന്റ് സെക്രട്ടറിമാരുടെ തസ്തികകളും പുതിയതായി സൃഷ്ടിച്ചിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും പുതിയ സ്ഥാനം വഴി അസോസിയേഷനിലെ അപ്രമാദിത്വം നിലനിർത്താൻ കഴിയുംവിധമാണ് മേത്തർ വിഭാഗം കരുക്കൾ നീക്കിയത്. ഭരണഘടനയിൽ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ആരും ഓണററി പ്രസിഡന്റായിരുന്നില്ല. നോമിനേഷൻ വഴി വരുന്നതിനു പകരം ജനറൽബോഡി വഴിയാകും ഈ സ്ഥാനത്ത് മേത്തർ എത്തുന്നത്. ഇതിനായി കഴിഞ്ഞ ജനറൽബോഡിയിൽ ഭരണഘടനയിൽ ഭേദഗതിവരുത്തിയിരുന്നു. എറണാകുളം ജില്ലാ അസോസിയേഷനിൽനിന്നുള്ള മൂന്ന് ജനറൽബോഡി അംഗങ്ങളിൽ ഒരാൾകൂടിയാണ് മേത്തർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP