Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202021Wednesday

സർവ്വീസസ് ഇനി ഇന്ത്യൻ ഫുട്‌ബോളിലെ രാജാക്കന്മാർ; സന്തോഷ് ട്രോഫി ഫൈനലിൽ പഞ്ചാബിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; ചാമ്പ്യന്മാർക്കായി വല കുലുക്കിയത് ബികാസ് ഥാപ്പ; വിജയത്തോടെ ആറ് കിരീടമെന്ന കേരളത്തിന്റെ നേട്ടത്തിന് ഒപ്പം എത്തി സർവ്വീസസ്

സർവ്വീസസ് ഇനി ഇന്ത്യൻ ഫുട്‌ബോളിലെ രാജാക്കന്മാർ; സന്തോഷ് ട്രോഫി ഫൈനലിൽ പഞ്ചാബിനെ തോൽപ്പിച്ചത് എതിരില്ലാത്ത ഒരു ഗോളിന്; ചാമ്പ്യന്മാർക്കായി വല കുലുക്കിയത് ബികാസ് ഥാപ്പ; വിജയത്തോടെ ആറ് കിരീടമെന്ന കേരളത്തിന്റെ നേട്ടത്തിന് ഒപ്പം എത്തി സർവ്വീസസ്

സ്പോർട്സ് ഡെസ്‌ക്‌

ലുധിയാന: 2019ലെ സന്തോഷ് ട്രോഫി കിരീടം സർവ്വീസസിന്. ഫൈനലിൽ ആതിഥേയരായ പഞ്ചാബിനെ ഒറ്റ ഗോളിനാണ് സർവ്വീസസ് വീഴ്‌ത്തിയത്. വിജയത്തോടെ.വിജയത്തോടെ സന്തോഷ് ട്രോഫിയിൽ ആറ് കിരീടം എന്ന കേരളത്തിന്റെ നേട്ടത്തിനൊപ്പം എത്താനും സർവ്വീസസിനായി.

ആദ്യ പകുതിയിൽ ഇരു ചീമുകളും ഗോളുകൾ നേടിയിരുന്നില്ല. രണ്ടാം പകുതിയിൽ മത്സരത്തിന്റെ 61-ാം മിനിറ്റിൽ വിജയഗോൾ വന്നു. ബികാസ് താപ്പ ആണ് സർവ്വീസസിന്റെ വിജയഗോൾ നേടിയത്. 2015ലെ സന്തോഷ് ട്രോഫി ഫൈനലിന്റെ തനിയാവർത്തനമായിരുന്നു. അന്ന് പഞ്ചാബ് സർവ്വീസസിനോട് തോറ്റിരുന്നു. അതിന് പകരം വീട്ടാൻ ലഭിച്ച അവസരം സ്വന്തം നാട്ടിൽ പഞ്ചാബ് നഷ്ടപ്പെടുത്തുകയായിരുന്നു. സെമിയിൽ ഗോവയെ തോൽപ്പിച്ചാണ് പഞ്ചാബ് ഫൈനൽ ടിക്കറ്റെടുത്തത്. കർണാടകയെ മറികടന്നായിരുന്നു സർവീസസിന്റെ മുന്നേറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP