Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പയ്യനാട് സ്റ്റേഡിയത്തിൽ കലാശപ്പോരിന്റെ ആവേശം വാനോളം; സുവർണാവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാതെ കേരളവും ബംഗാളും; ആദ്യ പകുതി ഗോൾരഹിതം; രണ്ടാം പകുതിയിൽ പ്രതീക്ഷയോടെ ഫുട്‌ബോൾ ആരാധകർ

പയ്യനാട് സ്റ്റേഡിയത്തിൽ കലാശപ്പോരിന്റെ ആവേശം വാനോളം; സുവർണാവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാതെ കേരളവും ബംഗാളും; ആദ്യ പകുതി ഗോൾരഹിതം; രണ്ടാം പകുതിയിൽ പ്രതീക്ഷയോടെ ഫുട്‌ബോൾ ആരാധകർ

സ്പോർട്സ് ഡെസ്ക്

മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്‌ബോൾ ഫൈനൽ മത്സരത്തിന്റെ ആദ്യ പകുതിയിൽ സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയതോടെ കേരളവും ബംഗാളും ഗോൾരഹിത സമനിലയിൽ. ആദ്യ പകുതിയിൽ ലഭിച്ച മികച്ച അവസരം കേരളവും ബംഗാളും നഷ്ടപ്പെടുത്തി.

മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്. മറുവശത്ത് ലഭിച്ച രണ്ട് ഗോൾ അവസരങ്ങൾ മുതലാക്കാൻ ബംഗാളിനും കഴിഞ്ഞില്ല. പന്തടക്കത്തിൽ മുൻതൂക്കം ബംഗാളിന് ആയിരുന്നെങ്കിലും കൂടുതൽ അവസരങ്ങൾ ഒരുക്കിയത് കേരളമാണ്.

പന്തടക്കത്തിൽ മുൻതൂക്കം ബംഗാളിന് ആയിരുന്നെങ്കിലും കൂടുതൽ അവസരങ്ങൾ ഒരുക്കിയത് കേരളമാണ്. 18ാം മിനിറ്റിൽ കേരളത്തിന് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചെങ്കിലും ക്യാപ്റ്റൻ ജിജോ ജോസഫിന്റെ കിക്ക് ബംഗാൾ ഗോൾ കീപ്പർ പിടിച്ചെടുത്തു.

23ാം മിനിറ്റിൽ മികച്ച ഒരു ഗോളവസരം ബംഗാളും തുലച്ചു. 33-ാം മിനിറ്റിൽ കേരളത്തിന് ആദ്യ പകുതിയിലെ ഏറ്റവും മികച്ച അവസരം ലഭിച്ചു. ഒരു കൗണ്ടർ അറ്റാക്കിൽ നിന്ന് പന്ത് ലഭിച്ച അർജുൻജയരാജ് അത് ക്യാപ്റ്റൻ ജിജോയ്ക്ക് നീട്ടി. ജിജോയുടെ പാസ് കൃത്യമായിരുന്നെങ്കിലും വിഖ്‌നേഷിന് ആ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. തൊട്ടടുത്ത മിനിറ്റിലും കേരളത്തിന്റെ മുന്നേറ്റമുണ്ടായി. എന്നാൽ സഞ്ജുവിന്റെ ഷോട്ട് ബംഗാൾ ഗോൾകീപ്പർ പ്രിയന്ത് കുമാർ സിങ് തട്ടിയകറ്റി.

37ാം മിനിറ്റിൽ മൊഹിതേഷ് റോയിയുടെ ഗോൾ എന്നുറച്ച ഷോട്ട് തട്ടിയകറ്റി ഗോൾ കീപ്പർ മിഥുൻ കേരളത്തിന്റെ രക്ഷകനായി. പിന്നാലെ 38ാം മിനിറ്റിൽ വിക്‌നേഷിനെ പിൻവലിച്ച് കോച്ച് ബിനോ ജോർജ് ജെസിനെ കളത്തിലിറക്കി. എണ്ണം പറഞ്ഞ മുന്നേറ്റങ്ങൾ നടത്തി ബംഗാൾ പ്രതിരോധത്തെ പരീക്ഷിക്കാൻ ജെസിനായെങ്കിലും ഗോൾ മാത്രം വന്നില്ല. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുൻപ് ഗോളി മിഥുൻ മാത്രം മുന്നിലുള്ളപ്പോൾ ഗോൾ നേടാനുള്ള സുവർണാവസരം ബംഗാൾ പാഴാക്കി.

സെമിഫൈനലിൽ കർണാടകയ്‌ക്കെതിരെ ഇറങ്ങിയ അതേ ടീമിനെത്തന്നെയാണ് കോച്ച് ബിനോ ജോർജ് ഫൈനലിലും അണിനിരത്തിയത്. കർണാടകയ്‌ക്കെതിരെ പകരക്കാരനായി ഇറങ്ങി 5 ഗോളടിച്ച ടി.കെ ജെസിന് പ്ലേയിങ് ഇലവനിൽ ഇടം കിട്ടിയില്ല. ബംഗാൾ ഒരു മാറ്റവുമായാണ് കളത്തിലിറങ്ങിയത്. മിഡ്ഫീൽഡർ ബസുദേവ് മൻഡിക്ക് പകരം ഡിഫൻഡർ നബി ഹുസൈൻ ഖാനെയാണ് ബംഗാൾ കളത്തിലിറക്കിയത്. 37-ാം മിനിറ്റിൽ കേരളം രണ്ടു മാറ്റങ്ങൾ നടത്തി. വിഖ്‌നേഷിന് പകരം ജെസിനും നിജോ ഗിൽബർട്ടിന് പകരം നൗഫലും കളത്തിലിറങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP