Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിശ്ചിത സമയത്ത് ഗോൾ രഹിതം; എക്‌സ്ട്രാ ടൈമിൽ ബംഗാളിനെ മുന്നിലെത്തിച്ച് ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡർ; അവസാന നിമിഷം ഒപ്പമെത്തിച്ച ബിബിൻ അജയന്റെ ഡൈവിങ് ഹെഡർ; ഒടുവിൽ കേരളത്തെ എഴാം കിരീട നേട്ടത്തിലെത്തിച്ച പെനൽറ്റി ഷൂട്ടൗട്ട്; 5-4ന് മിന്നും ജയം; കേരളത്തിന് സന്തോഷപ്പെരുന്നാൾ

നിശ്ചിത സമയത്ത് ഗോൾ രഹിതം; എക്‌സ്ട്രാ ടൈമിൽ ബംഗാളിനെ മുന്നിലെത്തിച്ച് ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡർ; അവസാന നിമിഷം ഒപ്പമെത്തിച്ച ബിബിൻ അജയന്റെ ഡൈവിങ് ഹെഡർ; ഒടുവിൽ കേരളത്തെ എഴാം കിരീട നേട്ടത്തിലെത്തിച്ച പെനൽറ്റി ഷൂട്ടൗട്ട്; 5-4ന് മിന്നും ജയം; കേരളത്തിന് സന്തോഷപ്പെരുന്നാൾ

സ്പോർട്സ് ഡെസ്ക്

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലിൽ പശ്ചിമ ബംഗാളിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-4ന് തോൽപ്പിച്ചാണ് കേരളത്തിന്റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോൾരഹിതമായ മത്സരത്തിൽ എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റിൽ ദിലീപ് ഓർവനിലൂടെ ബംഗാൾ ലീഡെടുത്തു. എക്‌സ്ട്രാ ടൈം തീരാൻ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങിൽ നിന്ന് നൗഫൽ നൽകിയ ക്രോസിൽ പകരക്കാരനായി എത്തിയ സഫ്നാദ് ഉഗ്രൻ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.

നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1- 1 സമനിലയിലായിരുന്നു. ഷൂട്ടൗട്ടിൽ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി. പെനൽറ്റി ഷൂട്ടൗട്ടിൽ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിന് പിഴച്ചു. സജലിന്റെ കിക്ക് പുറത്തേക്ക് പോയപ്പോൾ കേരളത്തിന്റെ കിക്കുകൾ എല്ലാം ഗോളായി. ആതിഥേയരെന്ന നിലയിൽ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്. ഇതിന് മുമ്പ് കൊച്ചിയിൽ 1973ലും 1993ലുമായിരുന്നു ആതിഥേയരെന്ന നിലയിലുള്ള കേരളത്തിന്റെ കിരീടനേട്ടം.

ഗോൾ അകന്നുനിന്ന ഇരു പകുതികൾക്കും ശേഷം അധിക സമയത്തേക്കു നീണ്ട സന്തോഷ് ട്രോഫി ഫൈനലിൽ, 97ാം മിനിറ്റിൽ ദിലീപ് ഓർവാന്റെ ബുള്ളറ്റ് ഹെഡറിലാണു ബംഗാൾ ലീഡ് എടുത്തത് (10). പിന്നാലെ എക്‌സ്ട്രാ ടൈം അവസാനിക്കാൻ 3 മിനിറ്റ് മാത്രം ശേഷിക്കെ, മറ്റൊരു ഉജ്വല ഹെഡറിലൂടെ ബിബിൻ അജയൻ കേരളത്തിനായി ഗോൾ മടക്കി (11). ഇരു പകുതികളിലും മികച്ച അവസരങ്ങൾ ലഭിച്ചിട്ടും, ബംഗാൾ ഗോൾകീപ്പറുടെ ഉജ്വല സേവുകളും നിർഭാഗ്യവുമാണു കേരളത്തിനു തിരിച്ചടിയായത്.

ആദ്യ ഇലവനിൽ മാറ്റങ്ങളൊന്നും ഇല്ലാതെയാണ് കേരളം ബംഗാളിനെതിരെ ഫൈനലിന് ഇറങ്ങിയത്. ഒരു മധ്യനിരതാരത്തിന് പകരം പ്രതിരോധ താരം നബി ഹുസൈൻ ഖാനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തി 5-3-2 ഫോർമേഷനിലാണ് ബംഗാൾ ഇറങ്ങിയത്. 5 ാം മിനുട്ടിൽ തന്നെ ബംഗാളിന് അവസരം ലഭിച്ചു. വലതു കോർണറിൽ നിന്ന് ഫർദിന് അലി മൊല്ല എടുത്ത കിക്ക് നബി ഹുസൈൻ ഹെഡറിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.

10 ാം മിനുട്ടിൽ കേരളത്തിന് ആദ്യ അവസരം ലഭിച്ചു. ബോക്സിന് പുറത്തുനിന്ന് നിജോ ഗിൽബേർട്ട് നൽകിയ പാസ് സ്ട്രൈക്കർ വിക്നേഷിന് സ്വീകരിക്കാൻ സാധിച്ചില്ല. 19 ാം മിനുട്ടിൽ ഷികിലിനെ ബോക്സിന് പുറത്തുനിന്ന് വീഴ്‌ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്യാപ്റ്റൻ ജിജോ ജോസഫ് ലക്ഷ്യത്തിലെത്തിച്ചെങ്കിലും ബംഗാൾ ഗോൾകീപ്പർ പിടിച്ചെടുത്തു. 23 ാം മിനുട്ടിൽ ബംഗാളിന് സുവർണാവസരം ലഭിച്ചു. ഇടതു വിങ്ങിൽ നിന്ന് ഉയർത്തി നൽകിയ ക്രോസ് കേരളാ പ്രതിരോധ താരങ്ങളുടെ പിന്നിൽ നിലയുറപ്പിച്ചിരുന്ന മഹിതോഷ് റോയ് ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി. 33 ാം മിനുട്ടിൽ സ്വന്തം പകുതിയിൽ നിന്ന് അർജുൻ ജയരാജും ക്യാപ്റ്റൻ ജിജോ ജോസഫും ചേർന്ന് നടത്തിയ മുന്നേറ്റത്തിന് ഒടുവിൽ അർജുൻ ബോക്സിലേക്ക് പന്ത് നൽക്കിയെങ്കിലും സ്വീകരിച്ച വിക്നേഷ് പുറത്തേക്ക് അടിച്ചു.

ഗോളെന്ന് ഉറപ്പിച്ച അവസരമാണ് വിക്നേഷ് പുറത്തേക്ക് അടിച്ചത്. രണ്ട് മിനുട്ടിന് ശേഷം ഇടതു വിങ്ങിലൂടെ മുന്നേറിയ സഞ്ജു വിങ്ങിൽ നിന്ന് ലോങ് റൈഞ്ചിന് ശ്രമിച്ചെങ്കിലും ബംഗാൾ ഗോൾകീപ്പർ മനോഹരമായി തട്ടിഅകറ്റി. 40 ാം മിനുട്ടിൽ അർജുൻ എടുത്ത ഉഗ്രൻ ഫ്രീകിക്ക് കീപ്പർ പിടിച്ചെടുത്തു. ആദ്യ പകുതി അധികസമയത്തേക്ക് നിങ്ങിയ സമയത്ത് ഇടത് വിങ്ങിൽ നിന്ന് നൽകിയ പാസിൽ ബംഗാൾ ടോപ് സ്‌കോററ് ഫർദിൻ അലി മൊല്ല ഗോൾപോസ്റ്റ് ലക്ഷ്യമാക്കി ഉഗ്രൻ ഷോട്ട് എടുത്തിങ്കിലും കേരളാ കീപ്പർ മിഥുൻ തട്ടിഅകറ്റി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരളത്തിനായി നൗഫൽ മികച്ചൊരു മുന്നേറ്റം നടത്തി. വലതുവിങ്ങിൽ കൂടി പന്തുമായി ബോക്‌സിലേക്ക് കയറിയ നൗഫലിന്റെ ഷോട്ട് പക്ഷേ ബംഗാൾ ഗോൾകീപ്പർ തട്ടിയകറ്റുകയായിരുന്നു. തൊട്ടുപിന്നാലെ ഫാർദിൻ അലി മൊല്ലയുടെ ഷോട്ട് രക്ഷപ്പെടുത്തി കേരള ഗോൾകീപ്പർ മിഥുൻ കേരള ബോക്‌സിൽ അപകടമൊഴിവാക്കി.

58-ാം മിനിറ്റിൽ കേരളത്തിന് മറ്റൊരു സുവർണാവസരം ലഭിച്ചു. ബംഗാൾ ഡിഫൻഡറിൽ നിന്ന് പന്ത് റാഞ്ചിയ ജിജോയ്ക്ക് പക്ഷേ അത് ലക്ഷ്യത്തിലെത്തിക്കാനായില്ല. തുടർന്ന് 61-ാം മിനിറ്റിൽ ബംഗാൾ കേരള ബോക്‌സിൽ മറ്റൊരു ശ്രമം നടത്തി. എന്നാൽ തുഹിൻ ദാസ് അടിച്ച പന്ത് തട്ടിയകറ്റി മിഥുൻ അപകടമൊഴിവാക്കുകയായിരുന്നു.

എന്നാൽ 72-ാം മിനിറ്റിൽ ഡിഫൻഡർ അജയ് അലക്‌സ് പരിക്കേറ്റ് പുറത്തായത് കേരളത്തിന് തിരിച്ചടിയായി. പകരം ബിപിൻ അജയൻ കളത്തിലിറങ്ങി. കളി അവസാന മിനിറ്റുകളിലേക്ക് അടുത്തിരിക്കെ കേരളത്തിന്റ മുന്നേറ്റങ്ങളെല്ലാം ബംഗാൾ തങ്ങളുടെ പ്രതിരോധ മികവിലൂടെ തടയുകയായിരുന്നു.

ഇൻജുറി ടൈമിൽ കേരളത്തിന് വീണ്ടും മികച്ചൊരു അവസരം ലഭിച്ചു. ബംഗാൾ ഡിഫൻഡർമാരിൽ നിന്ന് പന്ത് റാഞ്ചി ജിജോ നൽകിയ പാസിൽ നിന്ന് ഷിഗിൽ അടിച്ച ഷോട്ട് ദുർബലമായിരുന്നു. ബംഗാൾ ഗോൾകീപ്പർ പന്ത് അനായാസം കൈപ്പിടിയിലാക്കി. തൊട്ടടുത്ത മിനിറ്റിൽ വീണ്ടും കേരളത്തിന്റെ മികച്ചൊരു മുന്നേറ്റമുണ്ടായി. പക്ഷേ ഇത്തവണയും പന്ത് ലഭിച്ച ഷിഗിലിന് ലക്ഷ്യം കാണാനായില്ല.

97 ാം മിനുട്ടിൽ ബംഗാൾ ലീഡ് എടുത്തു. കേരളാ പ്രതിരോധ താരം സഹീഫ് വരുത്തിയ പിഴവിൽ നിന്ന് പകരക്കാരനായി എത്തിയ സുപ്രിയ പണ്ഡിതിന് ലഭിച്ച പന്ത് ബോക്സിലേക്ക് ക്രോസ് ചെയ്തു. ബോക്സിന് അകത്ത്നിന്നിരുന്ന ദിലിപ് ഒർവാൻ കേരളാ കീപ്പർ മിഥുനെ കാഴ്ചക്കാരനാക്കി ഹെഡറിലൂടെ ഗോളാക്കി മാറ്റി. 114 ാം മിനുട്ടിൽ ക്യാപ്റ്റൻ ജിജോ ജോസഫിന് അവസരം ലഭിച്ചു. പോസ്റ്റ് ലക്ഷ്യമാക്കി ജിജോ ഒരു വോളി അടിച്ചെങ്കിലും ഗോളായി മാറിയില്ല. 117 ാം മിനുട്ടിൽ കേരളം സമനില പിടിച്ചു. വലതു വിങ്ങിൽ നിന്ന് നൗഫൽ നൽകിയ ക്രോസിൽ പകരക്കാരനായി എത്തിയ സഫ്നാദ് ഉഗ്രൻ ഹെഡറിലൂടെയായിരുന്നു ഗോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP