Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

കേരള ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനം തനിക്ക് ഒരു വിധത്തിലുള്ള സമ്മർദ്ദവും ഉണ്ടാക്കിയിട്ടില്ല; ഇയാൻ ഹ്യൂം തിരിച്ചെത്തിയത് ടീമിനും ആരാധകർക്കും അവേശം പകരുന്നു; കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ മനസ്സ് തുറക്കുന്നു

കേരള ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനം തനിക്ക് ഒരു വിധത്തിലുള്ള സമ്മർദ്ദവും ഉണ്ടാക്കിയിട്ടില്ല; ഇയാൻ ഹ്യൂം തിരിച്ചെത്തിയത് ടീമിനും ആരാധകർക്കും അവേശം പകരുന്നു; കേരള ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ മനസ്സ് തുറക്കുന്നു

കൊച്ചി: ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ നായക സ്ഥാനം തനിക്ക് ഒരു വിധത്തിലുള്ള സമ്മർദ്ദവും ഉണ്ടാക്കിയിട്ടില്ലെന്നും സഹതാരങ്ങളുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്നും ടീം നായകൻ സന്ദേഷ് ജിങ്കൻ. മുൻ താരമായിരുന്നു ഇയാൻ ഹ്യൂം തിരിച്ചെത്തിയത് ടീമിനും ആരാധകർക്കും അവേശം പകരുമെന്നും ആരാധകരാണ് തന്റെ കരുത്തെന്നും ജിങ്കൻ പറയുന്നു.

കഴിഞ്ഞ മൂന്നു എഡിഷനുകളിൽ രണ്ടിലും ഫൈനലിലെത്തിയ ടീം കൂടിയാണ് മഞ്ഞപ്പട. എന്നാൽ രണ്ടു വട്ടവും അത്ലറ്റികോ ഡി കൊൽക്കത്തയ്ക്കു മുന്നിൽ ബ്ലാസ്റ്റേഴ്സ് തലകുനിക്കുകയായിരുന്നു. കൈപ്പിടിയിൽ നിന്നും രണ്ടു വട്ടം വഴുതിപ്പോയ ട്രോഫി ഇത്തവണ ജിങ്കന്റെ നേതൃത്വത്തിൽ ചേർത്തുപിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്.

നേരത്തെ ദിമിതർ ബെർബറ്റോവ്, വെസ് ബ്രൗൺ തുടങ്ങിയ സൂപ്പർ താരങ്ങളുണ്ടെങ്കിലും ഐഎസ്എൽ നാലാം സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ നയിക്കാൻ കോച്ച് റെനെ മ്യൂളൻസ്റ്റീൻ തിരഞ്ഞെടുത്തത് ഇരുപത്തിനാലുകാരനായ സന്ദേശ് ജിങ്കനെയാണ്.ഈ സംഭവത്തിനുള്ള വിശദീകരണമെന്നോണമാണ് കേരള ബ്ലാസ്റ്റേഴ്സ് നായകൻ രംഗത്തെത്തിയത്. ആദ്യ വർഷം ഐഎസ്എല്ലിലെ ഏറ്റവും മികച്ച യുവതാരമായിരുന്നു ജിങ്കൻ.

യൂറോപ്യൻ ഫുട്ബോളിലെ ഗോളടിവീരനായിരുന്ന മുൻ മാഞ്ചസ്റ്റർ യുനൈറ്റഡ് സ്ട്രൈക്കർ ദിമിതർ ബെർബറ്റോവിന്റെ വരവ് ബ്ലാസ്റ്റേഴ്സിന്റെ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. വിവിധ ക്ലബ്ബുകൾക്കായി 280 ഗോളുകളും ദേശീയ ടീമീനായി 48 ഗോളും ബെർബ നേടിയിട്ടുണ്ട്. ആദ്യ സീസണിനു ശേഷം ടീം വിട്ട സൂപ്പർ താരം ഇയാൻ ഹ്യൂമിനെയും ബ്ലാസ്റ്റേഴ്സ് ഇത്തവണ തിരിച്ചുകൊണ്ടുവന്നിരുന്നു. സ്റ്റീവ് കൊപ്പൽ പരിശീലിപ്പിക്കുന്ന ജംഷെഡ്പൂർ എഫ് സിക്കെതിരെയാണ് വെള്ളിയാഴ്ചയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്തപോരാട്ടം. കൊൽക്കത്തയ്ക്കെതിരെ നടന്ന ആദ്യ മത്സരം സമനിലയിൽ കലാശിക്കുകയായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP