Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202018Friday

സച്ചിൻ ടെൻഡുൽക്കറും കേരള ബ്ലാസ്റ്റേഴ്സും വഴിപിരിയുന്നുവോ? മുഴുവൻ ഓഹരിയും ഇതിഹാസ താരം ലുലു ഗ്രൂപ്പിന് കൈമാറിയെന്നും സൂചന; വാർത്ത സ്ഥിരീകരിക്കാതെ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ് മലയാളികളുടേത് മാത്രമാകുന്നതായി സൂചന

സച്ചിൻ ടെൻഡുൽക്കറും കേരള ബ്ലാസ്റ്റേഴ്സും വഴിപിരിയുന്നുവോ? മുഴുവൻ ഓഹരിയും ഇതിഹാസ താരം ലുലു ഗ്രൂപ്പിന് കൈമാറിയെന്നും സൂചന; വാർത്ത സ്ഥിരീകരിക്കാതെ എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ്; കേരളത്തിന്റെ സ്വന്തം ഫുട്ബോൾ ക്ലബ് മലയാളികളുടേത് മാത്രമാകുന്നതായി സൂചന

സ്പോർട്സ് ഡെസ്‌ക്‌


കൊച്ചി: ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സും ഉടമ സച്ചിന് ടെൻഡുൽക്കറും വഴിപിരിയുന്നുവെന്ന് അഭ്യൂഹം. ടീമിൽ സച്ചിന്റെ ഉടമസ്ഥാവകാശം വ്യവസായി യുസഫ് അലിയുടെ ലുലു ഗ്രൂപ്പിനാണ് കൈമാറുന്നത് എന്നും അഭ്യഹമുണ്ടായിരുന്നു. അഞ്ച് വർഷത്തെ ബന്ധമാണ് ഇതോടെ അവാനിക്കുന്നത്. ഐഎസ്എൽ എന്ന ആശയം യാഥാർഥ്യമായപ്പോൾ തന്നെ കേരളത്തിന് ഒരു ടീം എന്നത് ഉറപ്പായിരുന്നു. സ്വന്തം നാടായ മുംബൈയിൽ നിന്നും ബിഡിൽ പങ്കെടുക്കാൻ അവസരമുണ്ടായിട്ടും സച്ചിൻ തെരഞ്ഞെടുത്തത് കേരളത്തെയാണ്. കേരളത്തിലെ ഫുട്ബോൾ ആരോധകരുടെ ആവേശവും കളിയോടുള്ള ആവേശവുമാണ് തന്നെ ഇതിലേക്ക് എത്തിച്ചതെന്നും സച്ചിൻ തന്നെ പല തവണ പറഞ്ഞിട്ടുണ്ട്.

ലുലു ഗ്രൂപ്പ് തന്നെ ടീമിന്റെ ഓഹരികൾ വാങ്ങുന്നതോടെ ടീമിന് മലയാളി പരിവേഷവും കൂടുതലായി കൈവരുമെന്നാണ് വിലയിരുത്തൽ. എന്നാൽ ലുലു ഗ്രൂപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരി വാങ്ങിയെന്ന രീതിയിൽ ച്രചരിക്കുന്ന വാർത്ത ഗ്രൂപ്പ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. അത്കൊണ്ട് തന്നെ ഈ വിഷയത്തിൽ അന്തിമ തീരുമാനം എന്താണെന്ന് അറിയാൻ കാത്തിരിക്കണം. ടെൻഡുൽക്കറിന് ടീമുമായി വഴിപിരിയേണ്ട എന്തെങ്കിലും സാഹചര്യമിപ്പോൾ ഉണ്ടോ എന്നതാണ് ആരാധകരെ വലയ്ക്കുന്ന ചോദ്യം

Stories you may Like

പ്രമുഖ ഫുട്‌ബോൾ വെബ്‌സൈറ്റായ ഗോൾ ഡോട് കോമാണ് വാർത്ത പുറത്ത് വിട്ടത്. ആദ്യ സീസണിൽ സച്ചിന് 4 ശതമാനം ാഹരിയും സഹ ഉടമകളായ പോട്പുരി ഗ്രൂപ്പിന് 60 ശചതമാനം ഓഹരിയുമാണ് ഉണ്ടായിരുന്നത്. ഇതിൽ സച്ചിന്റെ 20 ശതമാനം ഓഹരിയും പോട്പുരി ഗ്രൂപ്പിന്റെ 60 ശതമാനവും പിന്നിട് നിമഗ്ഗഡ പ്രസാദിനുംചലച്ചിത്ര താം ചിരഞ്ചീവിയും ഉൾപ്പെട്ട ഗ്രൂപ്പിന് കൈമാറിയിരുന്നു. ഇതുൾപ്പടെ മുഴുവൻ ഓഹരിയുമാണ് ഇപ്പോൾ ലുലു ഗ്രൂപ്പിന് കൈമാറു്‌നനതായി റിപ്പോർട്ടുകൾ പുറത്ത് വന്നത്. അതേ സമയം സാമ്പത്തികമായി മികച്ച നിലയിൽ നിൽക്കുന്ന ലുലു ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുന്നത് ടീമിന്റെ ഭാവി പരിപാടികൾക്കും സ്വന്തമായി സ്റ്റേഡിയം എന്ന പദ്ധതികൾക്കും ഉണർവ് പകരും എന്ന് വിശ്വസിക്കുന്നവരും കുറവല്ല

ഐഎസ്എല്ലിൽ തന്നെ ഏറ്റവും വലിയ ആരാധകരുള്ള രാജ്യത്തെ ക്രിക്കറ്റ് ടീമിനെക്കാൾ ഫാൻ ബെയ്സുല്ല ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ടെൻഡുൽക്കറുടെ ഉടമസ്ഥതയിലുള്ള ടീമായതുകൊണ്ട് തന്നെ കേരളത്തിന് പുറത്തും ടീമിന് ആരാധകർ ഏറെയാണ്. സെലിബ്രിറ്റികളും മുൻ ക്രിക്കറ്റ് താരങ്ങളും പോലും ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കുകയും ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട്. മുൻപ് കൊച്ചിയിൽ മത്സരം നേരിട്ട് കാണാൻ സച്ചിനൊപ്പം യുവ്രാജ് സിങ്ങ്, ഹർഭജൻ, സഹീർ ഖാൻ എന്നിവർ പോലും മഞ്ഞ ജഴ്സിയണിഞ്ഞ് എത്തിയിരുന്നു.

രാജ്യത്തെമ്പാടും ടീമിന് ആരാധകരുണ്ടാകുന്നതിനും ടെൻഡുൽക്കറുടെ ടീം എന്ന ലേബൽ സഹായകമായി. എന്നാൽ ടെൻഡുൽക്കർ ടീമിന്റെ ഉടമസ്ഥാവകാശം വിടുന്നുവെന്ന വാർത്ത ക്ലബ് അധികൃതരും സ്ഥിരീകരിച്ചിട്ടില്ല. അഞ്ചാം സീസൺ തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇപ്പോൾ ടീമിന്റെ ഉടമസ്ഥാവകാശം കൈമാറി എന്ന രീതിയിൽ വാർത്തകൾ പുറത്ത് വരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP