Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ലോകകപ്പിന് പിന്നാലെ മെസിയും റൊണാൾഡോയും നേർക്കുനേർ; റിയാദ് സീസൺ കപ്പിൽ പി എസ് ജിക്കെതിരെ സൗദിയിൽ 'അരങ്ങേറാൻ' പോർച്ചുഗീസ് ഇതിഹാസ താരം ; ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന പോരാട്ടം 19ന്; ആരാധകർ ആവേശത്തിൽ

ലോകകപ്പിന് പിന്നാലെ മെസിയും റൊണാൾഡോയും നേർക്കുനേർ; റിയാദ് സീസൺ കപ്പിൽ പി എസ് ജിക്കെതിരെ സൗദിയിൽ 'അരങ്ങേറാൻ' പോർച്ചുഗീസ് ഇതിഹാസ താരം ; ഫുട്‌ബോൾ ലോകം കാത്തിരിക്കുന്ന പോരാട്ടം 19ന്; ആരാധകർ ആവേശത്തിൽ

സ്പോർട്സ് ഡെസ്ക്

റിയാദ്; ലോകകപ്പിന് പിന്നാലെ ഫുട്‌ബോൾ ലോകം കാത്തിരുന്ന പോരാട്ടത്തിന് അരങ്ങൊരുങ്ങുകയാണ്. പോർചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ മണ്ണിൽ തന്റെ അരങ്ങേറ്റം കുറിക്കുക ലയണൽ മെസിയുടെ പി എസ് ജിക്ക് എതിരെയാകുമെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ 22ന് എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാൾഡോ അൽ നസർ കുപ്പായത്തിൽ അരങ്ങേറുക

ഈ മാസം പത്തൊൻപതിന് രാത്രി എട്ടിന് റിയാദിലെ കിങ് ഫഹദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ 'റിയാദ് സീസൺ കപ്പിനാ'യി നടക്കുന്ന പോരാട്ടത്തിലാണ് ആരാധകർക്ക് വീണ്ടും മെസി-റൊണാൾഡോ പോരാട്ടം നേരിൽ കാണാനാകുക. മത്സരത്തിനായുള്ള ടിക്കറ്റുകൾ ബുക്കിങ് ആരംഭിച്ചു മണിക്കൂറുകൾക്കുള്ളിൽ വിറ്റുപോയിരുന്നു.

സൗദി ക്ലബ് അൽ-നസറിന്റെ ഭാഗമായെങ്കിലും പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഇതുവരെ അരങ്ങേറ്റ മത്സരം കളിക്കാനായിട്ടില്ല. മോശം പെരുമാറ്റത്തെ തുടർന്ന് ഇംഗ്ലണ്ടിലെ ഫുട്ബോൾ അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്കാണ് താരത്തിന്റെ അരങ്ങേറ്റം വൈകിപ്പിക്കുന്നത്.

വിലക്കുള്ളതിനാൽ ക്ലബിന്റെ കഴിഞ്ഞ മത്സരങ്ങളിൽ താരത്തിന് കളിക്കാനായില്ല. താരത്തിന്റെ അരങ്ങേറ്റ മത്സരം കാണാനായി അൽ-നസർ ആരാധകരും ഫുട്ബോൾ പ്രേമികളും കാത്തിരിക്കുകയാണ്. എന്നാൽ, സൗദിയിലെ അരങ്ങേറ്റ മത്സരം തന്നെ താരത്തിന് രാജകീയമായി തുടങ്ങാനാകുമെന്ന വാർത്തകളാണ് പുറത്തുവരുന്നത്.

ഈമാസം 19ന് ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും കളിക്കുന്ന ഫ്രഞ്ച് വമ്പന്മാരായ പി.എസ്.ജിക്കെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ കളിക്കുമെന്ന് അൽ-നസർ പരിശീലകൻ റൂഡി ഗാർഷ്യ പറഞ്ഞു. റിയാദിൽ നടക്കുന്ന മത്സരത്തിൽ അൽ-നസർ, അൽ ഹിലാൽ ക്ലബിന്റെ സംയുക്ത ടീമായിരിക്കും പി.എസ്.ജിക്കെതിരായ സൗഹൃദ മത്സരത്തിൽ അണിനിരക്കുക.

ഈ ടീമിൽ ക്രിസ്റ്റ്യാനോയും കളിക്കും. 'ക്രിസ്റ്റ്യാനോയുടെ അരങ്ങേറ്റം അൽ നസർ ജഴ്സിയിലായിരിക്കില്ല. അൽ ഹിലാൽ, അൽ നസർ ക്ലബിന്റെ സംയുക്ത ടീമിലായിരിക്കും അരങ്ങേറ്റം' -റൂഡി ഗാർഷ്യ പറഞ്ഞു. അൽ നസറിന്റെ പരിശീലകനെന്ന നിലയിൽ എനിക്ക് ഇതിൽ സന്തോഷിക്കാനാകില്ല. പി.എസ്.ജിയെയും മികച്ച കളിക്കാരെയും നേരിട്ടു കാണാനാകുന്നത് വളരെ നല്ല കാര്യമാണ്. എന്നാൽ മൂന്ന് ദിവസത്തിന് ശേഷം ഞങ്ങൾക്ക് ലീഗ് മത്സരം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സൗദി പ്രോ ലീഗിൽ 14ന് അൽ ഷബാബിനെതിരെ നടക്കുന്ന മത്സരത്തിലും റൊണാൾഡോ കളിക്കില്ലെന്ന് അൽ നസർ നേരത്തെ വ്യക്തമാക്കിയിരുന്നു. 22ന് എത്തിഫാഖിനെതിരെ നടക്കുന്ന മത്സരത്തിലാകും റൊണാൾഡോ അൽ നസർ കുപ്പായത്തിൽ അരങ്ങേറുക എന്നായിരുന്നു സൂചന.

മോശമായ പെരുമാറ്റത്തിന് 37കാരനായ ക്രിസ്റ്റ്യാനോക്ക് ലോകകപ്പിന് മുമ്പ് നവംബറിലാണ് ഫുട്ബോൾ അസോസിയേഷൻ വിലക്കേർപ്പെടുത്തിയത്. ഏപ്രിൽ ഒമ്പതിന് ഗുഡിസൺ പാർക്കിൽ നടന്ന എവർട്ടണെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ 1-0ത്തിന് തോറ്റ ശേഷമാണ് വിലക്കിനിടയാക്കിയ സംഭവമുണ്ടായത്. 14കാരനായ എവർട്ടൺ ആരാധകന്റെ പെരുമാറ്റത്തിൽ ക്ഷുഭിതനായ റൊണാൾഡോ അദ്ദേഹത്തിന്റെ ഫോൺ തട്ടിത്തെറിപ്പിക്കുകയായിരുന്നു. രണ്ട് മത്സരങ്ങളിലെ വിലക്കിന് പുറമെ 50,000 പൗണ്ട് പിഴയും ചുമത്തിയിരുന്നു. സ്വതന്ത്ര സമിതിയുടെ അന്വേഷണത്തിന് ശേഷമായിരുന്നു ശിക്ഷ വിധിച്ചത്.

സംഭവത്തിൽ റൊണാൾഡോ പിന്നീട് ക്ഷമാപണം നടത്തിയിരുന്നു. സൗദിയിലേക്കുള്ള റൊണാൾഡോയുടെ വരവിനെ ഫുട്ബോൾ ഇതിഹാസം പെലെ ന്യൂയോർക്കിലെ കോസ്‌മോസിലേക്ക് പോയതിനോടാണ് ഗാർഷ്യ വിശേഷിപ്പിച്ചത്. റെക്കോഡ് തുകക്കാണ് സൂപ്പർതാരത്തെ സൗദി ക്ലബ് സ്വന്തമാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP