Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പീഡനക്കേസ് തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല; തടിയൂരി സൂപ്പർതാരം; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ക്ലീൻ ചീറ്റ്; കാതറിൻ മയോർഗിന്റെ ലൈംഗികാരോപണത്തിൽ കഴമ്പില്ലെന്ന് കോടതി

പീഡനക്കേസ് തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ല; തടിയൂരി സൂപ്പർതാരം; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ക്ലീൻ ചീറ്റ്; കാതറിൻ മയോർഗിന്റെ ലൈംഗികാരോപണത്തിൽ കഴമ്പില്ലെന്ന് കോടതി

മറുനാടൻ ഡെസ്‌ക്‌

ലോസാഞ്ചൽസ്; ലൈംഗിക പീഡനാരോപണത്തിൽ യുവന്റസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരെ നടപടിയുണ്ടാവില്ല. ലൈംഗിക പീഡനം നടന്നുവെന്ന് സംശയാതീതമായി പ്രൊസിക്യൂഷന് തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ലെന്നും അതിനാൽ ക്രിസ്റ്റ്യാനോയ്ക്കെതിരെ നടപടികളെടുക്കാൻ സാധിക്കില്ലെന്നും നെവാഡയിലെ കോടതി പറഞ്ഞു.

2009 ലായിരുന്നു മോഡൽ ആയിരുന്ന കാതറിൻ മയോർഗ ലാസ് വേഗസ്സിലെ ഒരു ഹോട്ടലിൽ വെച്ച് ക്രിസ്റ്റ്യാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. മോഡലുമായി ഒത്തുതീർപ്പിലെത്തിയ താരം ആരോപണം നിഷേധിക്കുകയും കാതറിന്റെ അനുമതിയോടെയുണ്ടായ ബന്ധമായിരുന്നുവതെന്ന് പിന്നീട് അവകാശപ്പെടുകയും ചെയ്തു.

യുവതിയുടെ ആരോപണങ്ങളെ ശരിവക്കുന്ന തെളിവുകൾ ഹാജരാക്കാൻ അന്വേഷണത്തിന്റെ ചുമതലയുള്ളവർക്ക് സാധിച്ചിരുന്നില്ല. ആരോപണത്തിൽ പറയുന്ന സംഭവം നടന്നതിനു ശേഷം താൻ ലൈംഗികാതിക്രമണത്തിന് ഇരയായെന്ന മയോർഗ പൊലീസിനെ അറിയച്ചെങ്കിലും സംഭവത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ തയ്യാറായില്ല.

കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇവർ പൊലീസിനെ സമീപിക്കുകയും കേസിൽ വീണ്ടും അന്വേഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. റോണാൾഡോയാണ് തന്നെ ആക്രമിച്ചതെന്നും ആരോപിച്ചു. ആരോണങ്ങൾ വിശദമായി അന്വേഷിക്കപ്പെട്ടുവെന്നും റോണാൾഡോയ്ക്കെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കാനായില്ലെന്നുമായിരുന്നു പ്രൊസിക്യൂഷന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP