Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊതുചടങ്ങുകളിൽ വീൽചെയറിൽ എത്തിയിരുന്ന പെലെ ഇപ്പോൾ വീട്ടിനകത്ത് പോലും പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത അവസ്ഥയിൽ: ഫുട്ബോൾ ഇതിഹാസം പെലെ കടുത്ത വിഷാദരോഗത്തിലും ഏകാകിയുമായി മാറിയെന്ന് മകൻ

പൊതുചടങ്ങുകളിൽ വീൽചെയറിൽ എത്തിയിരുന്ന പെലെ ഇപ്പോൾ വീട്ടിനകത്ത് പോലും പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത അവസ്ഥയിൽ: ഫുട്ബോൾ ഇതിഹാസം പെലെ കടുത്ത വിഷാദരോഗത്തിലും ഏകാകിയുമായി മാറിയെന്ന് മകൻ

മറുനാടൻ മലയാളി ബ്യൂറോ

റിയോ ഡീ ജനീറോ: ഫുട്‌ബോൾ ഇതിഹാസം  പെലെ  ഇപ്പോൾ കടുത്ത ആരോഗ്യപ്രശ്‌നം നേരിടുന്നതായി മകൻ. കടുത്ത വിഷാദരോഗത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ കൂടുതൽ ഗുരതരമായതി മകൻ വ്യക്തമാക്കിയത്. അടുത്തിടെ വരെ പൊതുചടങ്ങുകളിൽ വീൽചെയറിൽ എത്തിയിരുന്ന പെലെക്ക് ഇപ്പോൾ വീട്ടിനകത്ത് പോലും പരസഹായമില്ലാതെ നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഇത് പെലെയെ ഏകാന്തതയിലേക്ക് തള്ളിയിട്ടിരിക്കുന്നുവെന്ന് മകൻ എഡീഞ്ഞോ ബ്രസീലിയൻ ചാനൽ ടിവി ഗ്ലോബോക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ഒക്ടോബറിൽ എൺപത് വയസ് തികയും പെലെക്ക്. അടുത്തിടെ ഇടുപ്പെല്ലിന് ശസ്ത്രക്രിയക്ക് വിധേയനായ പെലെക്ക് അതിന് ശേഷം ആരോഗ്യം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. ഫുട്ബോളിൽ നിന്ന് വിരമിച്ചതിന് ശേഷം ലോകം മുഴുവൻ വിവിധ പരിപാടികളുടെ തിരക്കിൽ ജീവിച്ച പെലെക്ക് ആൾക്കൂട്ടം ഹരമായിരുന്നു. ഇപ്പോൾ, അദ്ദേഹം ആരെയും കാണാൻ പോലും തയ്യാറല്ല. വീട്ടിന് പുറത്തേക്ക് പോകുവാൻ നിർബന്ധിച്ചാൽ പോലും വഴങ്ങാത്ത സ്ഥിതിയാണുള്ളതെന്ന് മകൻ പറയുന്നു. ഹിപ് ഓപറേഷന് ശേഷം വേണ്ട രീതിയിൽ ഫിസിയോ തെറാപ്പി ചെയ്യാതിരുന്നത് ആരോഗ്യം വീണ്ടെടുക്കുന്നതിനെ ബാധിച്ചുവെന്ന് മകൻ എഡീഞ്ഞോ ചൂണ്ടിക്കാട്ടുന്നു.ഇത് പറഞ്ഞ് പിതാവുമായി തർക്കിക്കേണ്ടി വന്നിട്ടുണ്ട് എഡീഞ്ഞോക്ക്.

കഴിഞ്ഞ കുറച്ചുവർഷങ്ങളായി 79-കാരനായ പെലെയുടെ ആരോഗ്യസ്ഥിതി മോശമാണ്. 2014-ൽ ഗുരുതരമായ മൂത്രാശയ അണുബാധയെത്തുടർന്ന് പെലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഡയാലിസിസിനായി ഐ.സി.യുവിലേക്ക് മാറ്റി. അസുഖം ഭേദമായതിനെ തുടർന്ന് ആശുപത്രി വിട്ട പെലെ പിന്നീട് ഇടുപ്പ് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായി. അതിനുശേഷം വീൽചെയറിലായിരുന്നു പെലെയുടെ ജീവിതം. എന്നാൽ നേരിയ പുരോഗതി കൈവരിച്ച അദ്ദേഹം ഇപ്പോൾ വാക്കറിന്റെ സഹായത്തോടെയാണ് നടക്കുന്നത്. മൂന്നു ലോകകപ്പുകൾ നേടിയ ഏക ഫുട്ബോൾ താരമാണ് പെലെ. 1958, 1962, 1970 വർഷങ്ങളിലായിരുന്നു പെലെ ബ്രസീലിനൊപ്പം ലോകകിരീടത്തിൽ പങ്കാളിയായത്. ഈ മെയിൽ പെലെയുടെ മൂന്നാം ലോകകപ്പ് കിരീടനേട്ടത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ് ഫുട്ബോൾ ആരാധകർ. മെക്സിക്കോയിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇറ്റലിയെ തോൽപ്പിച്ചായിരുന്നു ബ്രസീലിന്റെ കിരീടനേട്ടം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP