Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202431Friday

ചാമ്പ്യൻസ് ലീഗിൽ ആദ്യപാദ ക്വാർട്ടർ ഫൈനൽ: ബാഴ്സലോണയും പി.എസ്.ജിയും കൊമ്പുകോർക്കും; ബൊറുസിയ ഡോർട്മുൺഡിന് എതിരാളി അത്‌ലറ്റിക്കോ മഡ്രിഡ്; മി്ന്നിക്കാൻ എംബാപ്പേയും ലാമിൻ യമാലും

ചാമ്പ്യൻസ് ലീഗിൽ ആദ്യപാദ ക്വാർട്ടർ ഫൈനൽ: ബാഴ്സലോണയും പി.എസ്.ജിയും കൊമ്പുകോർക്കും; ബൊറുസിയ ഡോർട്മുൺഡിന് എതിരാളി അത്‌ലറ്റിക്കോ മഡ്രിഡ്; മി്ന്നിക്കാൻ എംബാപ്പേയും ലാമിൻ യമാലും

സ്പോർട്സ് ഡെസ്ക്

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ആദ്യപാദ ക്വാർട്ടർ ഫൈനലിൽ ജയം തേടി ബാഴ്സലോണ, പി എസ് ജിയെയും അത്ലറ്റിക്കോ മാഡ്രിഡ്, ബൊറൂസ്യ ഡോർട്ട്മുണ്ടിനെയും നേരിടും. ഫ്രഞ്ച്-സ്പാനിഷ് ഏറ്റുമുട്ടലിൽ യൂറോപ്യൻ ഫുട്ബോളിലെ പ്രതാപം വീണ്ടെടുക്കാനാണ് സാവി ഹെർണാണ്ടസിന്റെ തന്ത്രങ്ങളുമായി ബാഴ്സലോണ ഇറങ്ങുന്നത്. ആദ്യ കിരീടം ലക്ഷ്യമിടുന്ന പിഎസ്ജിയുടെ പ്രതീക്ഷ ബാഴ്സയെ അവസാനമായി ചാമ്പ്യൻസ് ലീഗ് ജേതാക്കളാക്കിയ ലൂയിസ് എന്റികെയുടെ തന്ത്രങ്ങളിലാണ്. രാത്രി 12.30-നാണ് രണ്ടുമത്സരങ്ങളും.

കിലിയൻ എംബാപ്പെ എന്ന കുന്തമുനയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ വജ്രായുധം. ഏതു പ്രതികൂലസന്ദർഭവും മറികടക്കാനുള്ള എംബാപ്പെയുടെ വൈഭവത്തെ തടയിടുക എന്നതാവും ബാഴ്‌സ പ്രതിരോധനിരയുടെ നിരന്തരവെല്ലുവിളി. 27 കളികൾ തോൽക്കാതെവരുന്ന പി.എസ്.ജി. തകർപ്പൻ ഫോമിലാണിപ്പോൾ.

ഹോം ഗ്രൌണ്ടിൽ വ്യക്തമായ ലീഡ് ലക്ഷ്യമിട്ട് പിഎസ്ജി ഇറങ്ങുമ്പോൾ നിർണായകമാവുക കിലിയൻ എംബാപ്പേയുടെ സ്‌കോറിങ് മികവായിരിക്കും. ഈ സീസണോടെ പിഎസ്ജിയോട് വിടപറയുന്ന എംബാപ്പേ ചാമ്പ്യൻസ് ലീഗ് കിരീടത്തിന്റെ തിളക്കം സ്വപ്നം കാണുന്നു. ക്യാപ്റ്റൻ മാർക്വീഞ്ഞോസ് പരിക്ക് മാറി പ്രതിരോധ നിരയെ നയിക്കാനെത്തുമ്പോൾ എംബാപ്പേയ്ക്ക് കൂട്ടായി ഒസ്മാൻ ഡെംബലേയും ഗോൺസാലോ റാമോസും മുൻനിരയിലുണ്ടാവും.

സ്പാനിഷ് ലാ ലിഗ കിരീടം തുലാസിലാണെങ്കിലും പഴയ സൂപ്പർ താരം സാവി പരിശീലിപ്പിക്കുന്ന ബാഴ്‌സലോണ കഴിഞ്ഞ പത്തുകളികളും തോറ്റിട്ടില്ല. യുവതാരം ലാമിൻ യമാലായിരിക്കും പിഎസ്ജിയുടെ നോട്ടപ്പുള്ളി. ഗോളടിച്ചും ഗോളടിപ്പിച്ചും പതിനേഴാം വയസ്സിൽ തന്നെ ശ്രദ്ധേയനായ യമാലിനൊപ്പം റോബർട്ട് ലെവൻഡോവ്സ്‌കിയും റഫീഞ്ഞയും ആക്രമണത്തിനിറങ്ങും. പരിക്കേറ്റ പെഡ്രിയുടെയും ഗാവിയുടേയും അഭാവം മറികടക്കുകയാവും ഡിയോംഗിന്റെയും ഗുണ്ടോഗന്റെയും വെല്ലുവിളി.

എംബാപ്പെയെ ഒതുക്കുന്നതിനൊപ്പം മധ്യനിരമറികടന്നെത്തുന്ന മറ്റു പാരീസ് താരങ്ങളെ നിരീക്ഷിക്കുക എന്ന വെല്ലുവിളി. മധ്യനിരയിൽ കളിക്കുന്ന തുർക്കി വംശജനായ ജർമൻ താരം ഇൽകായ് ഗുണ്ടോഗനും ഇതിനായി താഴേക്കിറങ്ങേണ്ടിവരും എന്നതുറപ്പ്. ബാഴ്‌സയുടെ കളിമെനയേണ്ട ചുമതല മധ്യനിരതാരമായ ഫ്രെങ്കി ഡിയോങ്ങിന്റെ ചുമലിൽ വന്നുചേരും. റഫീഞ്ഞ്യയും പരിചയസമ്പന്നനായ സൂപ്പർ താരം റോബർട്ട് ലെവൻഡോവ്‌സ്‌കിയും നയിക്കുന്ന മുന്നേറ്റനിര മിന്നിയാൽ കളി ആവേശകരമാവും എന്നുറപ്പ്. പിഎസ്ജിയും ബാഴ്സയും 12 കളിയിൽ ഏറ്റുമുട്ടി. ഇരുടീമിനും നാല് ജയം വീതം. നാല് കളി സമനിലയിൽ.

ഡിഗോ സിമിയോണിയുടെ അത്ലറ്റിക്കോ മാഡ്രിഡ് ഹോം ഗ്രൌണ്ടിലാണ് ജർമ്മൻ ക്ലബ് ബൊറൂസ്യ ഡോർട്ട്മുണ്ടിനെ നേരിടാനിറങ്ങുന്നത്. അൽവാരോ മൊറാട്ടയ്ക്കൊപ്പം അന്റോയ്ൻ ഗ്രീസ്മാൻ പരിക്ക് മാറിയെത്തുന്നത് അത്ലറ്റിക്കോയ്ക്ക് ആശ്വാസം. അത്ലറ്റിക്കോയും ബൊറൂസ്യയയും ഇതുവരെ സമനിലയിൽ പിരിഞ്ഞിട്ടില്ല. ഏറ്റുമുട്ടിയ നാല് കളിയിൽ ഇരുടീമിനും രണ്ടുജയം വീതം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP