Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202422Monday

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പായി; ബാഴ്സലോണയ്ക്ക് എതിരാളി നാപ്പോളി; റയൽ മഡ്രിഡിന് ലെയ്പ്‌സിഗും ഇന്ററിന് അത്ലറ്റിക്കോയും; നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി കോപ്പൻ ഹേഗനുമായി ഏറ്റുമുട്ടും

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ലൈനപ്പായി; ബാഴ്സലോണയ്ക്ക് എതിരാളി നാപ്പോളി; റയൽ മഡ്രിഡിന് ലെയ്പ്‌സിഗും ഇന്ററിന് അത്ലറ്റിക്കോയും; നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റി കോപ്പൻ ഹേഗനുമായി ഏറ്റുമുട്ടും

സ്പോർട്സ് ഡെസ്ക്

സ്വിറ്റ്‌സർലൻഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ലൈനപ്പായി. റൗണ്ട് ഓഫ് 16ലെ കടുത്ത പോരാട്ടം ബാഴ്‌സലോണയും നപോളിയും തമ്മിലാണ്. നിലവിലെ ചാമ്പ്യന്മാരായ മാഞ്ചെസ്റ്റർ സിറ്റിക്ക് കോപൻഹേഗനാണ് എതിരാളികൾ. ഇന്റർമിലാൻ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും. രണ്ട് പാദങ്ങളായി നടക്കുന്ന നോക്കൗട്ട് റൗണ്ട് പോരാട്ടങ്ങൾ ഫെബ്രുവരി 13 ന് ആരംഭിക്കും. രണ്ടാം പാദം മാർച്ച് അഞ്ച് മുതലാണ് തുടങ്ങുന്നത്.

പി.എസ്.ജി. റിയൽ സോസിയഡഡുമായും ഇന്റർമിലാൻ അത്‌ലറ്റിക്കോ മാഡ്രിഡുമായും ഏറ്റുമുട്ടും. റയൽ മഡ്രിഡ് ലെയ്പ്‌സിഗിനെയും നേരിടും. രണ്ട് പാദങ്ങളായിട്ടാണ് പ്രീക്വാർട്ടൺ മത്സരങ്ങൾ നടക്കുക. ആദ്യ പാദം ഫെബ്രുവരി 13,14,20,21 തീയതികളിലും രണ്ടാം പാദം മാർച്ച് 5,6,12,13 തീയതികളിലും നടക്കും. സ്വിറ്റ്‌സർലൻഡിലെ നിയോണിലാണ് റൗണ്ട് ഓഫ് 16 നറുക്കെടുപ്പ് നടന്നത്.

റൗണ്ട് ഓഫ് 16 ലൈനപ്പ്

ബാഴ്‌സലോണ നാപ്പോളി
പി.എസ്.ജി. റിയൽ സോസിയഡഡ്
ഇന്റർമിലാൻ അത്‌ലറ്റിക്കോ മാഡ്രിഡ്
പി.എസ്.വി. എയ്‌ന്തോവൻ- ബൊറൂസിയ ഡോർട്ട്മുണ്ട്
ലാസിയോ ബയേൺ മ്യൂണിക്ക്
കോപൻഹേഗൻ മാഞ്ചെസ്റ്റർ സിറ്റി
റിയൽ മഡ്രിഡ് ലെയ്പ്‌സിഗ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP