Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊളംബിയയുടെ വിജയം നിഷേധിച്ച് ഫാരിനെസിന്റെ മിന്നും പ്രകടനം; കരുത്തരായ കൊളംബിയയെ ഗോൾരഹിത സമനിലയിൽ തളച്ച് വെനസ്വേല: രണ്ടാം നിര ടീമുമായി കളിക്കാനിറങ്ങിയ വെനസ്വേലയ്ക്ക് ഇത് വിജയത്തോളം മധുരമുള്ള സമനില

കൊളംബിയയുടെ വിജയം നിഷേധിച്ച് ഫാരിനെസിന്റെ മിന്നും പ്രകടനം; കരുത്തരായ കൊളംബിയയെ ഗോൾരഹിത സമനിലയിൽ തളച്ച് വെനസ്വേല: രണ്ടാം നിര ടീമുമായി കളിക്കാനിറങ്ങിയ വെനസ്വേലയ്ക്ക് ഇത് വിജയത്തോളം മധുരമുള്ള സമനില

സ്വന്തം ലേഖകൻ

ഗോയിയാനിയ: കൊളംബിയയെ ഗോൾരഹിത സമനിലയിൽ തളച്ച് കോപ്പ അമേരിക്കയിൽ വെനസ്വേലയുടെ മിന്നും പ്രകടനം. ണ്ടാം നിര ടീമുമായി കളിക്കാനിറങ്ങിയ വെനസ്വേല മികച്ച പ്രകടനമാണ് കൊളംബിയയ്ക്കെതിരേ പുറത്തെടുത്തത്. ഗ്രൂപ്പ് എ യിൽ നടന്ന മത്സരത്തിൽ വെനസ്വേലയുടെ ഗോൾകീപ്പർ വുളിക്കർ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളാണ് കൊളംബിയയുടെ വിജയം നിഷേധിച്ചത്. കാളംബിയ നിരവധി മികച്ച അവസരങ്ങൾ നശിപ്പിച്ചാണ് സമനില വഴങ്ങിയത്. ആദ്യ മത്സരത്തിൽ ടീം വിജയം നേടിയിരുന്നു.

മത്സരത്തിന്റെ തുടക്കംമുതൽ കൊളംബിയ ആധിപത്യം പുലർത്തി. മൂന്നാം മിനിട്ടിൽ തന്നെ മികച്ച അവസരം കൊളംബിയയുടെ ഉറിബെയ്ക്ക് ലഭിച്ചെങ്കിലും താരത്തിന് അത് ഗോളാക്കി മാറ്റാനായില്ല. പിന്നാലെ നിരന്തരം ആക്രമണം അഴിച്ചുവിട്ട് വെനസ്വേല ഗോൾമുഖത്ത് ഭീതി ജനിപ്പിക്കാൻ കൊളംബിയയ്ക്ക് കഴിഞ്ഞു. ടീമിലെ 12 താരങ്ങൾക്ക് കോവിഡ് ബാധിച്ചതിനാൽ പകരക്കാരെ വെച്ച് കളിച്ച വെനസ്വേലയുടെ കളിയിൽ ആ പോരായ്മ പ്രകടമായിരുന്നു. രണ്ടാം നിര ടീമുമായി കളത്തിലിറങ്ങിയ വെനസ്വേല ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയിരുന്നു. അതുകൊണ്ട് തന്നെ ടീമിന് ജയത്തോളം പോന്ന സമനിലയാണിത്.

ആദ്യ പകുതിയിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഇരുടീമുകൾക്കും സാധിച്ചില്ല. 13-ാം മിനിട്ടിൽ തുറന്ന അവസരം ലഭിച്ചിട്ടുപോലും അത് ഗോളാക്കി മാറ്റാൻ കൊളംബിയയ്ക്ക് സാധിച്ചില്ല. വെനസ്വേലയുടെ യുവ ഗോൾകീപ്പർ വുളിക്കർ ഫാരിനെസിന്റെ ഉജ്ജ്വല സേവുകളും കൊളംബിയയ്ക്ക് വിലങ്ങുതടിയായി. രണ്ടാം പകുതിയിലും സ്ഥിതി മറിച്ചായിരുന്നില്ല. കൊളംബിയ മികച്ച ആക്രമണങ്ങളുമായി കളം നിറഞ്ഞു. പക്ഷേ ഫിനിഷിങ്ങിലെ പോരായ്മകൾ ടീമിന് തിരിച്ചടിയായി. സൂപ്പർ താരം ഹാമിഷ് റോഡ്രിഗസിന്റെ വിടവ് കളിയിലുടനീളം പ്രകടമായി.

77-ാം മിനിട്ടിൽ താരങ്ങൾ തമ്മിലുണ്ടായ സംഘർഷം രസംകൊല്ലിയായി. 81-ാ മിനിട്ടിലും താരങ്ങൾ തമ്മിൽ പ്രശ്നങ്ങൾ ഉടലെടുത്തു. ഗോളടിക്കാനായി താരങ്ങളെ കൊളംബിയ മാറ്റി പരീക്ഷിച്ചെങ്കിലും ഫാരിനെസിന്റെ മികച്ച സേവുകൾക്ക് മുമ്പിൽ അതെല്ലാം വിഫലമായി. കളിയവസാനിക്കുന്നതിന് തൊട്ടുമുൻപ് ലൂയിസ് ഡയസ് ചുവപ്പുകാർഡ് കണ്ട് പുറത്തായതുകൊളംബിയയ്ക്ക് തിരിച്ചടിയായി. വൈകാതെ മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP