Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jul / 202125Sunday

കന്നി മത്സരത്തിൽ ജയത്തോടെ തുടക്കം കുറിച്ച് ഹോളഡ്; തുല്യശക്തികൾ തമ്മിൽ നടന്ന മത്സരത്തിൽ ഉക്രൈനെ വീഴ്‌ത്തിയത് രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടി: യൂറോ കപ്പിൽ ഇന്നലെ നടന്നത് തീ പാറിയ പോരാട്ടം

കന്നി മത്സരത്തിൽ ജയത്തോടെ തുടക്കം കുറിച്ച് ഹോളഡ്; തുല്യശക്തികൾ തമ്മിൽ നടന്ന മത്സരത്തിൽ ഉക്രൈനെ വീഴ്‌ത്തിയത് രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടി: യൂറോ കപ്പിൽ ഇന്നലെ നടന്നത് തീ പാറിയ പോരാട്ടം

സ്വന്തം ലേഖകൻ

ആംസ്റ്റർഡാം: യൂറോ കപ്പിൽ ആരാധകരെ ആവേശത്തിന്റെ കൊടിമുടിയിലേറ്റിയ മത്സരമാണ് ഇന്നലെ നടന്നത്. തുല്യശക്തികൾ തമ്മിൽ നടന്ന മത്സരത്തിൽ ജയം ആർക്കൊപ്പം നിൽക്കുമെന്ന് ആർക്കും പ്രവചിക്കാൻ പോലും ആകുമായിരുന്നില്ല. രണ്ടിനെതിരെ മൂന്ന് ഗോളുകൾ നേടിയ ഹോളണ്ടിന് അത്രമേൽ വെല്ലുവിളിയാണ് ഇന്നലെ ഉക്രൈൻ ഉയർത്തിയത്. എന്നാൽ തുല്യശക്തികൾ ഏറ്റുമുട്ടിയ ഉജ്വലപോരാട്ടത്തിൽ അന്തിമവിജയം ഹോളണ്ടിന് ഒപ്പം നിൽക്കുക ആയിരുന്നു 5 ഗോളുകൾ പിറന്ന യൂറോ കപ്പ് ഗ്രൂപ്പ് സി മത്സരത്തിൽ ഹോളണ്ട് 32ന് യുക്രെയ്‌നെ തോൽപിച്ചു.

ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും ഉടനീളം കണ്ട മത്സരത്തിൽ ക്യാപ്റ്റൻ ജോർജിനിയോ വൈനാൾഡം, വൗട്ട് വെഗോർസ്റ്റ്, ഡെൻസൽ ഡംഫ്രീസ് എന്നിവരാണ് ഡച്ച് നിരയ്ക്കായി സ്‌കോർ ചെയ്തത്. ആൻഡ്രി യാർമൊലെങ്കോ, റോമൻ യാരെംചുക്ക് എന്നിവർ യുക്രൈനു വേണ്ടി സ്‌കോർ ചെയ്തു.

ജോർജിനിയോ വിനാൽഡം (52), വൗട്ട് വെഗ്‌ഹോഴ്സ്റ്റ് (58) എന്നിവരുടെ ഗോളുകളിൽ 20ന് മുന്നിലെത്തിയ ഹോളണ്ടിനെ യുക്രെയ്ൻ തിരിച്ചാക്രമിച്ചു. 75ാം മിനിറ്റിൽ ആൻഡ്രി യാർമോലെങ്കോയും 79ാം മിനിറ്റിൽ റോമൻ യാരെംചുക്കും ഗോൾ നേടിയതോടെ കളി ആവേശത്തിലായി. എന്നാൽ, ഇരമ്പിക്കളിച്ച ഹോളണ്ടിനായി 85ാം മിനിറ്റിൽ ഡെൻസൽ ഡുംഫ്രിസ് ലക്ഷ്യം കണ്ടു.

58-ാം മിനിറ്റിൽ ഡംഫ്രീസിന്റെ മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് ലഭിച്ച വൗട്ട് വെഗോർസ്റ്റ് നെതർലൻഡ്സിന്റെ ലീഡുയർത്തി. 74-ാം മിനിറ്റ് വരെ രണ്ട് ഗോളിന് മുന്നിലായിരുന്ന ഡച്ച് നിരയ്ക്കെതിരേ നാലു മിനിറ്റുകൾക്കുള്ളിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ച് യുക്രൈൻ മത്സരത്തിലേക്ക് തിരികെയെത്തിയിരുന്നു. 75-ാം മിനിറ്റിൽ തകർപ്പൻ ഷോട്ടിലൂടെ ആൻഡ്രി യാർമൊലെങ്കോ ഡച്ച് വല കുലുക്കി. 79-ാം മിനിറ്റിൽ റസ്ലൻ മലിനോവ്സ്‌കിയുടെ ഫ്രീ കിക്കിൽ നിന്ന് റോമൻ യാരെംചുക്ക് യുക്രൈന്റെ രണ്ടാം ഗോൾ സ്വന്തമാക്കി.

കളിയുടെ മുക്കാൽപങ്കു നേരത്തും പന്തു കാൽക്കലുണ്ടായിരുന്നിട്ടും ഹോളണ്ടിന് യുക്രെയ്ൻ വലിയ വെല്ലുവിളിയാണുയർത്തിയത്. മത്സരത്തിലുടനീളം ഇരു ടീമുകളും മികച്ച ആക്രമണ ഫുട്ബോളുമായി കളംനിറഞ്ഞു. ഡച്ച് നിരയ്ക്കാണ് കൂടുതൽ അവസരങ്ങൾ ലഭിച്ചത്. എന്നാൽ യുക്രൈൻ ഗോൾകീപ്പർ ബുഷ്ചാൻ മികച്ച പ്രകടനം പലപ്പോഴും അവർക്ക് വിലങ്ങുതടിയായി. മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ മെംഫിസ് ഡീപേ പന്തുമായി ഒറ്റയ്ക്ക് മുന്നേറി. പക്ഷേ അദ്ദേഹത്തിന്റെ ശ്രമം യുക്രൈൻ ഗോൾകീപ്പർ ബുഷ്ചാൻ തട്ടിയകറ്റി.

ആറാം മിനിറ്റിലാണ് ഡച്ച് ടീമിന് ഉറച്ച ഗോളവസരം ലഭിച്ചത്. പക്ഷേ ഡംഫ്രീസിന്റെ ഷോട്ടും ബുഷ്ചാൻ തടഞ്ഞു. കൂടാതെ 23, 27 മിനിറ്റുകളിൽ ഡച്ച് ടീമിന്റെ ഗോളെന്നുറച്ച അവസരങ്ങളിലും ബുഷ്ചാൻ യുക്രൈൻ നിരയുടെ രക്ഷയ്ക്കെത്തി. 39-ാം മിനിറ്റിൽ ജോർജിനിയോ വൈനാൾഡമിന്റെ ഗോളെന്നുറച്ച ഷോട്ടും ബുഷ്ചാൻ തട്ടിയകറ്റി. പക്ഷേ 85-ാം മിനിറ്റിൽ നഥാൻ അക്കെയുടെ ഫ്രീകിക്കിൽ നിന്ന് ഡെംഫ്രീസ് സ്‌കോർ ചെയ്തതോടെ യുക്രൈ പ്രതീക്ഷകൾ അവസാനിച്ചു.

ആദ്യപകുതിയിൽ ഇരുടീമുകളും ആക്രമിച്ചു കയറിയെങ്കിലും മുന്നേറ്റങ്ങൾ ഗോൾമുഖം വരെയെത്തി പാഴായി. 2ാം പകുതിയിൽ ഫ്രാങ്ക് ഡി ബോയറുടെ ഹോളണ്ട് കളിക്കു വേഗംകൂട്ടി. ആദ്യപകുതിയിലേതിനെക്കാൾ പന്തവകാശം നേടിക്കളിച്ചതോടെയാണ് വിനാൽഡത്തിനും വെഗ്‌ഹോഴ്സ്റ്റിനും ഗോൾനേടാൻ സാധിച്ചത്.

എന്നാൽ, 2 ഗോളുകൾ വീണതോടെ വീര്യം കൂടിയ യുക്രെയ്ൻ തിരിച്ചടിച്ചു. മുൻതാരം ആന്ദ്രെ ഷെവ്‌ചെങ്കോ പരിശീലിപ്പിക്കുന്ന യുക്രെയ്‌നിന്റെ ഉജ്വലതിരിച്ചുവരവാണു പിന്നീടു കണ്ടത്. 2 ഗോൾ കൂടി നേടി സ്‌കോർ തുല്യമാക്കിയെങ്കിലും ഡെൻസൽ ഡുംഫ്രിസിന്റെ 85ാം മിനിറ്റിലെ ഗോൾ അന്തിമവിജയം ഹോളണ്ടിന്റേതാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP