Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഈ ചുള്ളനാണ് ഗോകുലം കേരള എഫ്‌സിയുടെ പുതിയ കോച്ച്; ഐ ലീഗ് മത്സരത്തിന് ഒരുങ്ങുന്ന ഗോകുലം കേരളയെ നയിക്കാൻ കോച്ച് എത്തിയത് അങ്ങ് ഇറ്റലിയിൽ നിന്നും: 36കാരനായ വിഞ്ചെൻസോ കേരളത്തിലെത്തിയത് ഒരുപാട് പ്രതീക്ഷകളുമായി

ഈ ചുള്ളനാണ് ഗോകുലം കേരള എഫ്‌സിയുടെ പുതിയ കോച്ച്; ഐ ലീഗ് മത്സരത്തിന് ഒരുങ്ങുന്ന ഗോകുലം കേരളയെ നയിക്കാൻ കോച്ച് എത്തിയത് അങ്ങ് ഇറ്റലിയിൽ നിന്നും: 36കാരനായ വിഞ്ചെൻസോ കേരളത്തിലെത്തിയത് ഒരുപാട് പ്രതീക്ഷകളുമായി

സ്വന്തം ലേഖകൻ

കോഴിക്കോട്: ജനുവരിയിൽ തുടങ്ങുന്ന ഐ ലീഗ് മത്സരങ്ങൾക്കായി തയ്യാറെടുക്കുന്ന ഗോകുലം കേരളാ എഫ്‌സിയുടെ പുതിയ കോച്ചിനെ കണ്ടാൽ ആരും ഒന്നു ഞെട്ടി പോകും. ഈ ചുള്ളൻ കളിക്കാരനോ അതോ കോച്ചോ എന്ന് അമ്പരന്നു പോയാലും സംശയിക്കാനല്ല. സുന്ദരനും ചെറുപ്പക്കാരനുമായ വിഞ്ചെൻസോ ആൽബർട്ടോ അനൈസോ എന്ന ഇറ്റാലിയൻ കോച്ചാണ് ്ഗോകുലം കേരള എഫ്‌സിയുടെ പുതിയ പരിശീലകൻ. അർജന്റീനയുടെ ഇതിഹാസതാരം ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ടയെ ഓർമിപ്പിക്കും വിധമാണ് വിഞ്ചെൻസോയുടെ ലുക്ക്.

ടീമിനെ പരിശീലിപ്പിക്കാൻ 36കാരനായ ഈ ചുള്ളൻ കോച്ച് കഴിഞ്ഞ ദിവസം ഇറ്റലിയിൽ നിന്നും കോഴിക്കോട്ടെത്തി. 14 ദിവസത്തെ ക്വാറന്റീനുശേഷം അദ്ദേഹം ടീമിനൊപ്പം ചേരും. കഴിഞ്ഞ ഒരു മാസമായി താരങ്ങളെ പങ്കെടുപ്പിച്ച് ഓൺലൈൻ പരിശീലനം നൽകിയ ശേഷമാണ് അദ്ദേഹം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. ലഭിച്ച സമയം നന്നായി ഉപയോഗിച്ച് ജനുവരിയിൽ തുടങ്ങുന്ന ഐ ലീഗിൽ ഗോകുലം കേരള എഫ് സിയെ കിരീടം ചൂടിക്കുക എന്നതാണ് വിഞ്ചെൻസോയുടെ ലക്ഷ്യം.

ഓൺലൈനിലൂടെ പരിചയപ്പെട്ട ക്ലബ് അംഗങ്ങളെ കുറിച്ചും വാഞ്ചെൻസോയ്ക്ക് നൂറ് നാവാണ്. വിജയിക്കണമെന്നാഗ്രഹമുള്ള ഒരുകൂട്ടമാളുകളാണു ക്ലബ്ബിലുള്ളത്. തമാശയ്ക്കല്ല, വിജയിക്കാനാണു ഞാൻ ഇവിടെയെത്തുന്നത്. കിരീടങ്ങൾ നേടണമെന്നതാണു ലക്ഷ്യം. ക്ലബ്ബിനൊപ്പം എന്റെ പേരും ഇന്ത്യയിൽ പ്രശസ്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. കളിക്കാരുമായി ചർച്ച ചെയ്താലേ ഗെയിം പ്ലാൻ തീരുമാനമാവുകയുള്ളൂ. കളിയുടെ നിയന്ത്രണം ടീമിന്റെ കയ്യിലാകണം. മാർഗമല്ല, ലക്ഷ്യമാണു പ്രധാനം വാഞ്ചെൻസോ പറയുന്നു.

26ാം വയസ്സിലാണ് വാഞ്ചെൻസസോ ഫുട്‌ബോൾ കോച്ചിങ്ങിലേക്കു തിരിഞ്ഞത്. കളിയിൽ തുടർച്ചയായി പരുക്കുകൾ പറ്റിയതോടെയാണ് ഫുട്‌ബോൾ കരിയർ അവസാനിപ്പിച്ച് അദ്ദേഹം കോച്ചിങിലേക്കു തിരിഞ്ഞത്. ആ തീരുമാനം ശരിയാണെന്നു പിന്നീടു തെളിയിച്ചു. ലാത്വിയ, എസ്‌തോണിയ, ചൈന, ഘാന തുടങ്ങിയ രാജ്യങ്ങളിൽ പരിശീലകനായി ജോലി ചെയ്തിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP