Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

കാറ്റലോണിയ പ്രക്ഷോഭം രൂക്ഷമാകുന്നു; ലാലീഗ സീസണിലെ ആദ്യ എൽക്ലാസികോ അനിശ്ചിതത്വത്തിൽ; നൗക്യാമ്പിൽ നിന്ന് സാന്റിയാഗോ ബെർണബ്യൂവിലേക്ക് വേദി മാറ്റാൻ ആലോചിച്ച് അസോസിയേഷൻ; വേദി മാറ്റത്തെ അനുകൂലിക്കാതെ ബാഴ്‌സ

കാറ്റലോണിയ പ്രക്ഷോഭം രൂക്ഷമാകുന്നു; ലാലീഗ സീസണിലെ ആദ്യ എൽക്ലാസികോ അനിശ്ചിതത്വത്തിൽ; നൗക്യാമ്പിൽ നിന്ന് സാന്റിയാഗോ ബെർണബ്യൂവിലേക്ക് വേദി മാറ്റാൻ ആലോചിച്ച് അസോസിയേഷൻ; വേദി മാറ്റത്തെ അനുകൂലിക്കാതെ ബാഴ്‌സ

സ്പോർട്സ് ഡെസ്‌ക്‌

ബാഴ്സലോണ: സ്പാനീഷ് ലീഗ് സീസണിലെ ആദ്യ എൽ ക്ലാസികോ (റയൽ മാഡ്രിഡ് ത ബാഴ്‌സലോണ) മത്സരത്തിന്റെവേദി മാറ്റിയേക്കും. ഒക്ടോബർ 26ന് ബാഴ്സലോണയുടെ ഹോംഗ്രൗണ്ടായ കാംപ് നൗവിലാണ് സീസണിലെ ആദ്യ എൽ ക്ലാസികോ നടക്കേണ്ടത്.ബാഴ്സലോണയിൽ കാറ്റലൻ സ്വാതന്ത്ര്യ പോരാട്ടം രൂക്ഷമായതാണ് മത്സരം മാറ്റുന്നതിനെ കുറിച്ച് ലാലിഗ ആലോചിക്കാൻ കാരണം. മത്സരം റയൽ മാഡ്രിഡിന്റെഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെർണബ്യൂവിൽ നടത്താനാണ് ശ്രമിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ മത്സരവേദി കാംപ് നൗവിൽ നിന്ന് മാറ്റുകയോ അല്ലെങ്കിൽ മറ്റൊരു ദിവസത്തേക്ക് മാറ്റാനോ റയൽ മാഡ്രിഡ് അപേക്ഷിച്ചിട്ടുണ്ട്.അതേസമയം മത്സരം ഒക്ടോബർ 26ന് കാംപ് നൗവിൽ തന്നെ നടക്കണം എന്നാണ് ബാഴ്സലോണയുടെ നിലപാട്. ലാ ലിഗ അധികൃതർ ഇക്കാര്യത്തിൽ ഉടൻ അന്തിമ തീരുമാനമെടുക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP