Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഒരാളെ അപമാനിച്ചാൽ അത് ഞങ്ങളെ മുഴുവൻ അപമാനിക്കുന്നതിന് തുല്യം; ഒരാൾ വിഷമിച്ചാൽ അത് ഞങ്ങളുടെ എല്ലാവരുടേയും വിഷമം; കളിക്കളത്തിലെ വംശീയ അധിക്ഷേപങ്ങൾ അതിര്കടക്കുന്നു; ഇനി ഇത് സഹിക്കാനാകില്ല; വംശീയ അധിക്ഷേപമുണ്ടായാൽ അപ്പോൾ ഗ്രൗണ്ട് വിടുമെന്ന് ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം

ഒരാളെ അപമാനിച്ചാൽ അത് ഞങ്ങളെ മുഴുവൻ അപമാനിക്കുന്നതിന് തുല്യം; ഒരാൾ വിഷമിച്ചാൽ അത് ഞങ്ങളുടെ എല്ലാവരുടേയും വിഷമം; കളിക്കളത്തിലെ വംശീയ അധിക്ഷേപങ്ങൾ അതിര്കടക്കുന്നു; ഇനി ഇത് സഹിക്കാനാകില്ല; വംശീയ അധിക്ഷേപമുണ്ടായാൽ അപ്പോൾ ഗ്രൗണ്ട് വിടുമെന്ന് ഇംഗ്ലണ്ട് ഫുട്‌ബോൾ ടീം

സ്പോർട്സ് ഡെസ്‌ക്

ലണ്ടൻ: ഫുട്‌ബോൾ മത്സരങ്ങളുടെ ശോഭ പലപ്പോഴും ഇല്ലാതാക്കുന്നത് താരങ്ങൾക്ക് കാണികൾക്കിടയിൽ നിന്ന് നേരിടേണ്ടിവരുന്ന വംശീയഅധിക്ഷേപമാണ്. കാലം പുരോഗമിക്കുന്തോറും ഇൗ പ്രവണത കൂടി വരുന്നതായിട്ടാണ് കണ്ട് വരുന്നത്. പക്ഷേ ഇത് ഇനിയും അംഗീകരിച്ച് കൊടക്കേണ്ടതില്ല എന്ന തീരുമാനത്തിലാണ് ഇപ്പോൾ ഇംഗ്ലണ്ട് ദേശീയ ഫുട്‌ബോൾ ടീം.ഫുട്ബോളിൽ താരങ്ങൾക്കെതിരെയുള്ള വംശീയാധിക്ഷേപങ്ങൾ വർദ്ധിച്ചുവരുന്ന പ്രവണതയാണ്. എന്നാൽ ഇനി വംശിയാധിക്ഷേപങ്ങളുണ്ടായാൽ സഹിച്ചു നിൽക്കേണ്ട കാര്യമില്ലെന്നാണ് ഇംഗ്ലണ്ട് ടീമിന്റെ തീരുമാനം. എതെങ്കിലും താരങ്ങൾക്കെതിരെ കാണികളുടെ ഭാഗത്തുനിന്നും വംശീയാധിക്ഷേപമുണ്ടായാൽ അപ്പോൾ തന്നെ കളി നിർത്തി ഗ്രൗണ്ട് വിടാനാണ് ടീമിന്റെ തീരുമാനം.

യൂറോകപ്പ് യോഗ്യതാ റൗണ്ടിൽ ചെക്ക് റിപ്പബ്ലിക്കിനും ബൾഗേറിയയ്ക്കുമെതിരായ മത്സരങ്ങൾ നടക്കാനിരിക്കെയാണ് ടീമിന്റെ തീരുമാനം. പരിശീലകൻ ഗാരെത് സൗത്ത്ഗെയ്റ്റ് വിളിച്ചുചേർത്ത ടീമംഗങ്ങളുടെ ഒരു മീറ്റിംഗിലാണ് കടുത്ത തീരുമാനം കൈക്കൊണ്ടത്. ആക്ഷേപം ഒരു താരത്തിനെതിരെയാണങ്കിലും അത് ടീമിനെതിരായ ആക്ഷേപമായി കണക്കാക്കണമെന്ന് യോഗത്തിൽ വിലയിരുത്തി.ഞങ്ങളിലൊരാൾ സന്തോഷവാനല്ലെങ്കിൽ ഞങ്ങളാരും സന്തോഷവാന്മാരല്ലായിരിക്കും അങ്ങനെയൊരു സാഹചര്യത്തിൽ കളിക്കാനാവില്ല. ഞങ്ങൾ ഗ്രൗണ്ട് വിടുക തന്നെ ചെയ്യുമെന്ന് നായകൻ ഹാരി കെയ്ൻ പറഞ്ഞു. ശനിയാഴ്ച ചെക്ക് റിപ്പബ്ലിക്കിനെതിരെയും ചൊവ്വാഴ്ച ബൽഗേറിക്ക് എതിരെയും മത്സരങ്ങൾ നടക്കാനിരിക്കെയാണ് ടീമിന്റെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP