Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അവൾ ആരോപിക്കുന്നത് പോലെ ബലാൽസംഗം ഒന്നും നടന്നിട്ടില്ല! സംഭവിച്ചത് ഒരു കാമുകിയും കാമുകനും നാല് ചുവരുകൾക്കുള്ളിൽ ആകുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങൾ മാത്രം; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് അവരുടെ സമ്മതത്തോടെയും; ബലാൽസംഗ ആരോപണമുന്നയിച്ച യുവതിയുടെ വാദങ്ങൾ നെയ്മർ പൊളിച്ചത് ചാറ്റ് സ്‌ക്രീൻ ഷോട്ടുകൾ പുറത്ത് വിട്ട്

അവൾ ആരോപിക്കുന്നത് പോലെ ബലാൽസംഗം ഒന്നും നടന്നിട്ടില്ല! സംഭവിച്ചത് ഒരു കാമുകിയും കാമുകനും നാല് ചുവരുകൾക്കുള്ളിൽ ആകുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങൾ മാത്രം; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് അവരുടെ സമ്മതത്തോടെയും; ബലാൽസംഗ ആരോപണമുന്നയിച്ച യുവതിയുടെ വാദങ്ങൾ നെയ്മർ പൊളിച്ചത് ചാറ്റ് സ്‌ക്രീൻ ഷോട്ടുകൾ പുറത്ത് വിട്ട്

മറുനാടൻ ഡെസ്‌ക്‌

സാവോപോളോ: ബലാത്സംഗ ആരോപണവുമായി രംഗത്തെത്തിയ യുവതിയെ പൊളിച്ചടുക്കി ബ്രസീൽ ഫുട്‌ബോൾ രാജാവ് നെയ്മർ. യുവതിയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുകൾ പുറത്ത് വിട്ടാണ് നെയ്മർ ബലാൽസംഗ ആരോപണത്തിന്റെ മുനയൊടിച്ചത്. ഇതിന് പിന്നാലെ വിശദീകരണവുമായി നെയ്മർ ഫേസ്‌ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.

ആ യുവതിയുമായുള്ള എല്ലാ സ്വകാര്യ നിമിഷങ്ങളും അവരുമായി നടത്തിയ ചാറ്റും ഞാൻ നിങ്ങൾക്ക് മുന്നിൽ തുറന്നുകാണിക്കുകയാണ്. കൂടുതലായി ഒന്നും സംഭവിച്ചിട്ടില്ല എന്നു വ്യക്തമാക്കാൻ തുറന്നുപറയേണ്ടത് ആവശ്യമായിരിക്കുകയാണ്. ഒരു പുരുഷനും സ്ത്രീയും തമ്മിൽ നാല് ചുമരുകൾക്കുള്ളിൽ ഏതു തരത്തിലുള്ള ബന്ധം സംഭവിക്കുമോ അതു മാത്രമേ ആ ദിവസവും നടന്നിട്ടുള്ളൂ. എല്ലാ കാമുകീ-കാമുകന്മാർക്കുമിടയിൽ നടക്കുന്ന കാര്യം തന്നെയാണ് അത്. അടുത്ത ദിവസവും തെറ്റായി ഒന്നും സംഭവിച്ചില്ല. ഞങ്ങൾ മെസ്സേജ് അയക്കുന്നത് തുടർന്നു. എന്നാൽ ഇപ്പോൾ എന്റെ പേരിൽ ബലാത്സംഗ ആരോപണമാണ് വന്നിരിക്കുന്നത്. അത് ചെറുതായി കാണാൻ സാധിക്കുന്ന ഒരു കാര്യമല്ല. ശക്തമായ ഒരു ആരോപണമാണ്. എല്ലാ തരത്തിലും എന്നെ ബാധിക്കുന്ന ഒന്ന്. അതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നും നെയ്മർ പറയുന്നു.

യുവതി ആപരോപിക്കുന്നത് പോലെ ബലാൽസംഗം നടന്നിട്ടില്ലെന്നും എല്ലാം അവരുടെ സമ്മതപ്രകാരമാണ് നടന്നത് എന്നും നെയ്മർ പറയുന്നു. ഇത്തരത്തിൽ അടിസ്ഥാനരഹിതമാ. ആരോപണങ്ങൾ ഉന്നയിച്ച് മറ്റുള്ളവരിൽ നിന്ന് പണം തട്ടാൻ ശ്രമിക്കുന്ന ചിലരുണ്ട്. വളരെ സങ്കടകരമായ കാര്യമാണ് അത്. എന്നെ മാത്രമല്ല, എന്റെ കുടുംബത്തെയും ഈ ആരോപണങ്ങൾ വേദനിപ്പിച്ചു. മികച്ച രീതിയിൽ വളർന്ന കുട്ടിയാണ് ഞാൻ. എന്നിട്ടും ഇതുപോലെ ഒരു കെണിയിൽ അകപ്പെട്ടു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരീസിൽ വിളിച്ചുവരുത്തി ഹോട്ടലിൽവെച്ച് ബലാത്സംഗം ചെയ്തുവെന്നാണ് നെയ്മർക്കെതിരേ ഉയർന്ന ആരോപണം. മെയ്‌ 15-നായിരുന്നു കേസിനാസ്പദമായ സംഭവം. എന്നാൽ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയോട് തന്നെ കാണാൻ പാരീസിലെത്താൻ നെയ്മർ പറഞ്ഞുവെന്ന് പരാതിയിൽ പറയുന്നു. താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിലാണ് നെയ്മർ എത്തിയത്. തുടർന്ന് ഇരുവരും സംസാരിച്ചിരുന്നു. പിന്നീട് നെയ്മർ അക്രമാസക്തനാകുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതി പരാതിയിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP