Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രീമിയർ ലീഗ് കളിക്കാരൻ സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇംഗ്ലീഷ് ചാനലിൽ നിന്നും കണ്ടെത്തി; കാർഡിഫ് സിറ്റി താരം എമിലാനോ സാലയും പൈലറ്റും കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം

പ്രീമിയർ ലീഗ് കളിക്കാരൻ സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇംഗ്ലീഷ് ചാനലിൽ നിന്നും കണ്ടെത്തി; കാർഡിഫ് സിറ്റി താരം എമിലാനോ സാലയും പൈലറ്റും കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണം

ക്കഴിഞ്ഞ ജനുവരി 21ന് രാത്രി ഇംഗ്ലീഷ് ചാനലിന് മുകളിലൂടെ പ്രീമിയർ ലീഗ് ഫുട്ബോൾ താരം എമിലാനോ സാലയെയും വഹിച്ച് പറക്കുന്നതിനിടയിൽ ദുരൂഹമായ സാഹചര്യത്തിൽ കാണാതായ സ്വകാര്യ വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇംഗ്ലീഷ് ചാനലിൽ നിന്നും കണ്ടെത്തിയെന്ന് റിപ്പോർട്ട് . ഇതോടെ കാർഡിഫ് സിറ്റി താരവും പൈലറ്റും കൊല്ലപ്പെട്ടെന്ന് ഔദ്യോഗിക സ്ഥിരീകരണവും പുറത്ത് വന്നിട്ടുണ്ട്. അർജന്റീനിയൻ ഫുട്ബോളർ സഞ്ചരിച്ചിരുന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇന്നലെയാണ് കണ്ടെത്തിയിരിക്കുന്നത്. ഡേവിഡ് ഇബോട്സൻ എന്നയാളായിരുന്നു അപകടം നടക്കുമ്പോൾ വിമാനത്തിന്റെ പൈലറ്റ്.

നാന്റെസിൽ നിന്നും കാർഡിഫിലേക്കുള്ള യാത്രക്കിടെയാണ് വിമാനം ദുരന്തത്തിൽ പെട്ടിരുന്നത്. കാണാതായ വിമാനത്തിനായുള്ള തെരച്ചിൽ ദിവസങ്ങൾ നീണ്ടിട്ടും ഫലമുണ്ടായിരുന്നില്ല. തുടർന്ന് ഇന്നലെ രണ്ട് ബോട്ടുകൾ സോണാർ സിഗ്‌നൽ ഉപയോഗിച്ച് നടത്തിയ തെരച്ചിലിലൂടെ സീബെഡിൽ വിമാനത്തിന്റെ അവശിഷ്ടങ്ങൾ തിരിച്ചറിയുകയായിരുന്നു. പൈപർ മാലിബു എന്ന വിമാനത്തിന് എന്താണ് സംഭവിച്ചതെന്നറിയാൻ തകർന്ന അവശിഷ്ടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് വിലയിരുത്തുന്നതായിരിക്കും. വെൽഷ് പ്രീമിയർ ലീഗ് ടീമിന് വേണ്ടി കരാർ ഒപ്പിട്ട ശേഷം കാർഡിഫിലേക്കുള്ള യാത്ര തുടങ്ങിയപ്പോഴായിരുന്നും സാല അപകടത്തിൽ പെട്ടത്.

അപകടം നടന്ന് നാല് ദിവസങ്ങൾക്കകം ഔദ്യോഗിക തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. എന്നാൽ സാലയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ആരാധകരും മുൻകൈയെടുത്താണ് പിന്നീട് പ്രൈവറ്റ് സെർച്ച് മുന്നോട്ട് കൊണ്ട് പോവുകയും ഇപ്പോൾ വിമാനം കണ്ടെത്തുകയും ചെയ്തിരിക്കുന്നത്. ഇതിനായുള്ള പണം അവർ കണ്ടെത്തുകയുമായിരുന്നു. കാണാതാവുന്ന കപ്പലുകളെ തെരഞ്ഞ് കണ്ടെത്തുന്ന വിദഗ്ധനായ ഡേവിഡ് മിയേർസിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഇതിന് മുന്നിട്ടിറങ്ങിയത്.

ഇന്നലെ രാവിലെ 9 മണിക്കായിരുന്നു ജിയോ ഓഷ്യൻ 3 എന്ന തെരച്ചിൽ ബോട്ട് ബെൽജിയം തീരത്ത് നിന്നും തെരച്ചിലിനായി പുറപ്പെട്ടത്. തുടർന്ന് നടന്ന തെരച്ചിലിനിടെ കടലിനടിയിൽ നിന്നും തെരച്ചിൽ സംഘത്തിന് വിമാനത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന സിഗ്‌നലുകൾ ലഭിക്കുകയുമായിരുന്നു. എഎഐബിയുടെ വെസൽ വിമാനത്തിന്റെ അവശിഷ്ടങ്ങളെ തിരിച്ചറിയുന്നതിനായി ഒരു റിമോട്ട് കൺട്രോൾഡ് സബ് മറൈൻ വിന്യസിച്ചിരുന്നു. തുടർന്ന് രാത്രിയോടെ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കടലിന്റെ അടിത്തട്ടിലുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്യുകയായിരുന്നു.

സാലയുടെയും പൈലറ്റിന്റെയും കുടുംബങ്ങളെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്. എഎഐബിയുടെ ജിയോ ഓഷ്യൻ 3 വെസലിലും പ്രൈവറ്റ് ബോട്ടിലും ഘടിപ്പിച്ച സൈഡ് -സ്‌കാൻ സോണാർ ടെക്നോളജിയിലൂടെയാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ അവസാനം തിരിച്ചറിഞ്ഞിരിക്കുന്നത്. തുടർന്ന് എഎഐബി ടീമുകൾ വിമാനത്തിന്റെ അവശിഷ്ടങ്ങൾ എവിടെയാണ് കിടക്കുന്നതെന്ന് കൃത്യമായി നിർണയിച്ച് കണ്ടെത്തുന്നതിനായി നീക്കം തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP