Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്നും ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ; ആം ബാൻഡ് റൊട്ടേഷൻ തുടർന്ന് പരിശീലകൻ

എഎഫ്‌സി ഏഷ്യൻ കപ്പിൽ ഇന്നും ഇന്ത്യയ്ക്ക് പുതിയ ക്യാപ്റ്റൻ; ആം ബാൻഡ് റൊട്ടേഷൻ തുടർന്ന് പരിശീലകൻ

സ്പോർട്സ് ഡെസ്‌ക്

യു.എ.ഇ യ്‌ക്കെതിരെ ഇന്ന് നടക്കുന്ന എ എഫ് സി ഏഷ്യൻ കപ്പിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ഇന്ത്യയെ നയിക്കുക സീനിയർ താരം സുനിൽ ഛേത്രി. പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓരോ മത്സരത്തിലും വ്യത്യസ്ത ക്യാപ്റ്റന്മാരെന്ന രീതിയിലാണ് ഇന്ത്യൻ പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ഇന്ത്യൻ ടീമിനെ വിന്യസിക്കുന്നത്. തായ്‌ലന്റിനെതിരായ ആദ്യ മത്സരത്തിൽ ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവായിരുന്നു ഇന്ത്യയെ നയിച്ചത്.

ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനമേറ്റെടുത്തിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിൽത്തന്നെ, താൻ ടീമിന്റെ ക്യാപ്റ്റന്മാരെ മാറി മാറി പരീക്ഷിക്കുമെന്ന് കോൺസ്റ്റന്റൈൻ വ്യക്തമാക്കിയിരുന്നു. തുടർന്ന് കോൺസ്റ്റന്റൈന് കീഴിൽ വ്യത്യസ്ത നായകന്മാരുമായിട്ടായിരുന്നു ഇന്ത്യ കളിക്കാനിറങ്ങിയത്. ഏഷ്യൻ കപ്പിലും തന്റെ ആം ബാൻഡ് റൊട്ടേഷൻ പോളിസി തുടരാൻ കോൺസ്റ്റന്റൈൻ തീരുമാനിക്കുകയായിരുന്നു. ഇതനുസരിച്ച് അടുത്ത മത്സരത്തിൽ മറ്റൊരു താരമാകും ടീമിന്റെ നായകനാവുക.

ക്യാപ്റ്റൻസി റൊട്ടേഷനെക്കുറിച്ച് 2018 നവംബറിൽ കോൺസ്റ്റന്റൈൻ പറഞ്ഞതിങ്ങനെ, ''താൻ ടീമിന്റെ ചുമതലയേറ്റെടുത്തത് മുതൽ ക്യാപ്റ്റന്മാരെ റൊട്ടേറ്റ് ചെയ്യുന്നുണ്ട്. നിങ്ങൾക്ക് ഒരു ക്യാപ്റ്റൻ മാത്രമാണുള്ളതെങ്കിൽ, ടീമിൽ ഒരു ശബ്ദം മാത്രമേ ഉയരൂ, എന്നാൽ നാല് ക്യാപ്റ്റന്മാരുണ്ടെങ്കിൽ കൂടുതൽ ശബ്ദങ്ങൾ ഉയരും, ടീമിൽ കൂടുതൽ നേതാക്കൾ ഉയരും''.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP